┏══✿ഹദീസ് പാഠം 725✿══┓
■══✿ <﷽> ✿══■
1439 - ശവ്വാൽ - 26
■ 11-7-2018 ബുധൻ ■
وَعَنْ رَبِيعَةِ الْجُرَشِيُّ رَضِيَ اللهُ عَنْهُ قَالَ : سَأَلْتُ عَعَ ائِشَ رَضِيَ اللهُ عَنْهَا فَقُلْتُ : مَا كَانَ رَسُولُ اللهِ ﷺ يَقُولُ إِذَا قَامَ مِنَ اللَّيْلِ، وَبِمَ كَانَ يَسْتَفْتِحُ ؟ قَالَتْ : كَانَ يُكَبِّرُ عَشْرًا، وَيُسَبِّحُ عَشْرًا، وَيُهَلِّلُ عَشْرًا، وَيَسْتَغْفِرُ عَشْرًا، وَيَقُولُ : اللَّهُمَّ، اغْفِرْ لِي، وَاهْدِنِي، وَارْزُقْنِي عَشْرًا، وَيَقُولُ : اللَّهُمَّ، إِنِّي أَعُوذُ بِكَ مِنَ الضِّيقِ يَوْمَ الْحِسَابِ عَشْرًا.(رواه أحمد)
✿═══════════════✿
റബീഅത്തുൽ ജുറശി (റ) യിൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: ഞാ ആയിഷ ബീവി (റ) യോട് ചോദിച്ചു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ രാത്രിയിൽ (ഉറക്കത്തിൽ നിന്ന്) ഉണർന്നാൽ എന്താണ് പറയാറുള്ളത്? എന്ത് കൊണ്ടാണ് തുടങ്ങാറുള്ളത്? മഹതി പറഞ്ഞു: തിരു നബി ﷺ പത്ത് പ്രാവശ്യം തക്ബീർ (അല്ലിഹു അക്ബർ) ചൊല്ലും, പത്ത് പ്രാവശ്യം തസ്ബീഹ് (സുബ്ഹാനല്ലാഹ്) ചൊല്ലും, പത്ത് പ്രാവശ്യം തഹ്ലീൽ (ലാഇലാഹ ഇല്ലല്ലാഹ്) ചൊല്ലും, പത്ത് പ്രാവശ്യം ഇസ്തിഗ്ഫാർ (അസ്തഗ്ഫിറുല്ലാഹ്) ചൊല്ലും (ശേഷം ഇങ്ങനെ) പത്ത് പ്രാവശ്യം പ്രാർത്ഥിക്കും : ഓ അല്ലാഹുവേ എനിക്ക് നീ പൊറുത്ത് തരേണമേ, എന്നെ നീ സന്മാർഗ്ഗത്തിലാക്കണേ, എനിക്ക് നീ രിസ്ഖ് നൽകണേ (ശേഷം ഇപ്രകാരം) പത്ത് പ്രാവശ്യം പറയും: അല്ലാഹുവേ വിചാരണ ദിവസത്തിലെ ഞെരുക്കത്തിൽ നിന്ന് ഞാ നിന്നെ കൊണ്ട് കാവൽ തേടുന്നു(അഹ്മദ്)
✿═══════════════✿
✿═══════════════✿
കൂടുതൽ ഹദീസുകൾക്ക്
Please subscribe my You tube channel
No comments:
Post a Comment