Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Sunday, August 5, 2018

ഹദീസ് പാഠം 735

     ┏══✿ഹദീസ് പാഠം 735✿══┓

           ■══✿ <🕳﷽> ✿══■
             1439 - ദുൽ ഖഅദ് - 8
               21-7-2018 ശനി
 وَعَنْ عَائِشَةَ رَضِيَ اللهُ عَنْهَا قَالَتْ : كَانَ رَسُولُ اللهِ ﷺ يُكْثِرُ مِنْ قَوْلِ : سُبْحَانَ اللهِ وَبِحَمْدِهِ ، أَسْتَغْفِرُ اللهَ وَأَتُوبُ إِلَيْهِ قَالَتْ : فَقُلْتُ : يَا رَسُولَ اللهِ، أَرَاكَ تُكْثِرُ مِنْ قَوْلِ : سُبْحَانَ اللهِ وَبِحَمْدِهِ ، أَسْتَغْفِرُ اللهَ وَأَتُوبُ إِلَيْهِ فَقَالَ : خَبَّرَنِي رَبِّي أَنِّي سَأَرَى عَلَامَةً فِي أُمَّتِي ، فَإِذَا رَأَيْتُهَا أَكْثَرْتُ مِنْ قَوْلِ : سُبْحَانَ اللهِ وَبِحَمْدِهِ ، أَسْتَغْفِرُ اللهَ وَأَتُوبُ إِلَيْه، فَقَدْ رَأَيْتُهَا : { إِذَا جَاءَ نَصْرُ اللهِ وَالْفَتْحُ } فَتْحُ مَكَّةَ { وَرَأَيْتَ النَّاسَ يَدْخُلُونَ فِي دِينِ اللهِ أَفْوَاجًا } { فَسَبِّحْ بِحَمْدِ رَبِّكَ وَاسْتَغْفِرْهُ إِنَّهُ كَانَ تَوَّابًا } (رواه مسلم)
✿═══════════════✿
ആയിഷ ബീവി (റ) യിൽ നിന്ന് നിവേദനം: മഹതി പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ "സുബ്ഹാനല്ലാഹി...... {അല്ലാഹുവിനെ സ്തുതിക്കുന്നതോടൊപ്പം അവന്റെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു, അല്ലാഹുവിനോട് ഞാൻ മാപ്പിരക്കുന്നു അവനിലേക്ക് ഞാൻ മടങ്ങുന്നു} എന്ന ദിക്ർ അധികരിപ്പിക്കുമായിരുന്നു, ഞാൻ ചോദിച്ചു: ഓ അല്ലാഹുവിന്റെ തിരു ദൂതരെ അങ്ങ്  സുബ്ഹാനല്ലാഹി വബി ഹംദിഹീ, അസ്തഗ്ഫിറുല്ലാഹ വ അതൂബു ഇലൈഹി  എന്ന ദിക്ർ അധികമായി പറയുന്നതായി കാണുന്നല്ലോ? അപ്പോൾ തിരു നബി ﷺ പറഞ്ഞു: എന്റെ രക്ഷിതാവ് എന്റെ സമുദായത്തിൽ നിന്ന് ഒരു അടയാളം എനിക്ക് പറഞ്ഞ് തന്നിട്ടുണ്ട് ആ അടയാളം ഞാൻ കണ്ടാൽ ഞാൻ " സുബ്ഹിനല്ലാഹി വബിഹംദിഹി, അസ്തഗ്ഫിറുല്ലാഹ വ അതൂബു ഇലൈഹി" എന്ന ദിക്ർ ഞാൻ അധികരിപ്പിക്കും ; ഞാൻ അത് കണ്ടിരിക്കുന്നു {അല്ലാഹുവിന്റെ സഹായവും വിജയവും വന്നു കഴിഞ്ഞാൽ } അഥവാ മക്കാ വിജയം, {അല്ലാഹുവിന്റെ മതത്തിലേക്ക് ജനങ്ങൾ കൂട്ടം കൂട്ടമായി കടന്ന് വരുന്നതായി അങ്ങ് ദർശിച്ചാൽ} {നിങ്ങൾ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം അവനെ പ്രകീര്‍ത്തിക്കുകയും, അവനോട് പാപമോചനം തേടുകയും ചെയ്യുക. തീര്‍ച്ചയായും അവന്‍ പശ്ചാത്താപം സ്വീകരിക്കുന്നവനാകുന്നു(മുസ്ലിം)
✿═══════════════✿
✿═══════════════✿
        കൂടുതൽ ഹദീസുകൾക്ക്
               സന്ദർശിക്കുക
          www.ilyassaquafi.in
Please subscribe my You tube channel
             https://bit.ly/2GRHZ5i

No comments: