Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Sunday, August 5, 2018

ഹദീസ് പാഠം 736

        ┏══✿ഹദീസ് പാഠം 736✿══┓
           ■══✿ <🕳﷽> ✿══■
             1439 - ദുൽ ഖഅദ് - 9
               22-7-2018 ഞായർ
 وَعَنْ مُعَاذِ بْنِ جَبَلٍ رَضِيَ اللهُ عَنْهُ قَالَ : مَرَّ النَّبِيُّ ﷺ بِرَجُلٍ وَهُوَ يَقُولُ : "اللَّهُمَّ إِنِّي أَسْأَلُكَ الصَّبْرَ"  فَقَالَ : قَدْ سَأَلْتَ الْبَلَاءَ، فَسَلِ اللهَ الْعَافِيَةَ قَالَ : وَمَرَّ بِرَجُلٍ يَقُولُ : "يَا ذَا الْجَلَالِ وَالْإِكْرَامِ" قَالَ : قَدِ اسْتُجِيبَ لَكَ فَسَلْ وَمَرَّ بِرَجُلٍ يَقُولُ : "اللَّهُمَّ إِنِّي أَسْأَلُكَ تَمَامَ النِّعْمَةِ" قَالَ : يَا ابْنَ آدَمَ ، أَتَدْرِي مَا تَمَامُ النِّعْمَةِ ؟ قَالَ : دَعْوَةٌ دَعَوْتُ بِهَا أَرْجُو بِهَا الْخَيْرَ . قَالَ : فَإِنَّ تَمَامَ النِّعْمَةِ فَوْزٌ مِنَ النَّارِ ، وَدُخُولُ الْجَنَّةِ (رواه أحمد)
✿═══════════════✿
മുആസ് ബ്ൻ ജബൽ (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: തിരു നബി ﷺ ഒരാളുടെ അരികിലൂടെ കടന്നുപോയി അദ്ദേഹം പറയുന്നുണ്ടായിരുന്നു: "അല്ലാഹുവേ ഞാൻ നിന്നോട് ക്ഷമ നൽകലിനെ ചോദിക്കുന്നു" അപ്പോൾ തിരു നബി ﷺ പറഞ്ഞു: നിശ്ചയം നിങ്ങൾ ആപത്തിനെ ചോദിച്ചിരിക്കുന്നു അതു കൊണ്ട് നിങ്ങൾ സൗഖ്യത്തെ ചോദിക്കുക മഹാൻ തുടർന്നു: തിരു നബി ﷺ വേറൊരാളുടെ അരികിലൂടെ കടന്നുപോയി അദ്ദേഹം പറയുന്നുണ്ടായിരുന്നു: " യാ സൽ ജലാലി വൽ ഇക്രാം (ഔന്നത്യവും മഹത്വവും ഉടയവനായ അല്ലാഹ്)" തിരു നബി ﷺ പറഞ്ഞു: നിശ്ചയം നിങ്ങളുടെ പ്രാർത്ഥനക്ക് ഉത്തരം ലഭിക്കുന്നതാണ് അതു കൊണ്ട് നിങ്ങൾ ചോദിച്ചോളൂ തിരു നബി ﷺ മുന്നമ്പതൊരാളുടെ അരികിലൂടെ കടന്നുപോയി അദ്ദേഹം പറയുന്നുണ്ടായിരുന്നു: "അല്ലാഹുവേ ഞാൻ നിന്നോട് അനുഗ്രഹത്തിന്റെ പരിപൂർണ്ണതയെ ഞാൻ നിന്നോട് ചോദിക്കുന്നു" തിരു നബി ﷺ പറഞ്ഞു: ഓ മനുഷ്യാ.. , എന്താണ് അനുഗ്രഹത്തിന്റെ പരിപൂർണ്ണതയെന്ന് നിങ്ങൾക്കറിയാമോ? അദ്ദേഹം പറഞ്ഞു: "ഞാൻ ദുആ ചെയ്തെന്നേയുള്ളു, ഞാൻ ഇത് കൊണ്ട് നന്മയെ ലക്ഷ്യം വെച്ചുള്ളു" തിരു നബി ﷺ പറഞ്ഞു: നിശ്ചയം അനുഗ്രഹത്തിന്റെ പരിപൂർണ്ണതയെന്നാൽ നരകത്തിൽ നിന്ന് രക്ഷയും, സ്വർഗ്ഗ പ്രവേശനവുമാണ്(അഹ്മദ്)
✿═══════════════✿
✿═══════════════✿
        കൂടുതൽ ഹദീസുകൾക്ക്
               സന്ദർശിക്കുക
          www.ilyassaquafi.in
Please subscribe my You tube channel
             https://bit.ly/2GRHZ5i

No comments: