Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Monday, August 20, 2018

ഹദീസ് പാഠം 764

           ┏══✿ഹദീസ് പാഠം 764✿══┓

           ■══✿ <🕳﷽> ✿══■
             1439 - ദുൽ ഹജ്ജ് - 8
                 19 -8-2018 ഞായർ
وَعَبْدِ الْمَلِكِ بْنِ عُمَيْرٍ رَضِيَ اللهُ عَنْهُ قَالَ : سَمِعْتُ قَزَعَةَ رَضِيَ اللهُ عَنْهُ قَالَ : سَمِعْتُ أَبَا سَعِيدٍ الْخُدْرِيَّ رَضِيَ اللهُ عَنْهُ، وَكَانَ غَزَا مَعَ النَّبِيِّ ﷺ ثِنْتَيْ عَشْرَةَ غَزْوَةً ، قَالَ : سَمِعْتُ أَرْبَعًا مِنَ النَّبِيِّ ﷺ  فَأَعْجَبْنَنِي ؛ قَالَ : لَا تُسَافِرِ الْمَرْأَةُ مَسِيرَةَ يَوْمَيْنِ إِلَّا وَمَعَهَا زَوْجُهَا أَوْ ذُو مَحْرَمٍ ، وَلَا صَوْمَ فِي يَوْمَيْنِ ؛ الْفِطْرِ وَالْأَضْحَى ، وَلَا صَلَاةَ بَعْدَ الصُّبْحِ حَتَّى تَطْلُعَ الشَّمْسُ ، وَلَا بَعْدَ الْعَصْرِ حَتَّى تَغْرُبَ ، وَلَا تُشَدُّ الرِّحَالُ إِلَّا إِلَى ثَلَاثَةِ مَسَاجِدَ ؛ مَسْجِدِ الْحَرَامِ ، وَمَسْجِدِ الْأَقْصَى ، وَمَسْجِدِي هَذَا (رواه البخاري)
✿═══════════════✿
അബ്ദുൽ മലിക് ബ്ൻ ഉമൈർ (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: ഖസഅ (റ) പറയുന്നതായി ഞാൻ കേട്ടു: അബൂ സഈദിൽ ഖുദ്രിയ്യി (റ) പറയുന്നതായി ഞാൻ കേട്ടു: -അദ്ധേഹം തിരു നബി ﷺ യോടൊപ്പം പന്ത്രണ്ട് യുദ്ധങ്ങളിൽ സംബന്ധിച്ചിട്ടുണ്ട് - മഹാൻ പറഞ്ഞു: നാല് കാര്യങ്ങൾ ഞാൻ തിരു നബി ﷺ യിൽ നിന്ന് കേട്ടിട്ടുണ്ട്, എനിക്ക് ഏറെ ഇഷ്ടപ്പെടുകയും ചെയ്തു, തിരു നബി ﷺ പറഞ്ഞു: ഭർത്താവിന്റെയോ വിവാഹബന്ധം നിഷിദ്ധമാക്കപ്പെട്ടവന്റെയോ സാന്നിധ്യം കൂടാതെ രണ്ടു ദിവസത്തെ വഴി ദൂരമുള്ള സ്ഥലത്തേക്ക് ഒരു സ്ത്രീ യാത്ര പോകരുത്, രണ്ട് ദിവസം അഥവാ ചെറിയ പെരുന്നാൾ ദിവസവും ബലിപെരുന്നാൾ ദിവസവും നോമ്പനുഷ്ഠിക്കരുത്, സൂര്യൻ ഉദിക്കുന്നത് വരെ സുബ്ഹി നിസ്കാരാനന്തരവും സൂര്യൻ അസ്തമിക്കുന്നത് വരെ അസ്വർ നിസ്കാരാനന്തരവും നിസ്കരിക്കരുത്, പള്ളിയുടെ പുണ്യം കണക്കിലെടുത്ത് മസ്ജിദുൽ ഹറാം, മസ്ജിദുൽ അഖ്സ, എന്റെ ഈ പള്ളി (മസ്ജിദു നബവി) യിലേക്കല്ലാതെ യാത്ര പുറപ്പെടരുത് (ബുഖാരി)
✿═══════════════✿
✿═══════════════✿
        കൂടുതൽ ഹദീസുകൾക്ക്
               സന്ദർശിക്കുക
          www.ilyassaquafi.in
Please subscribe my You tube channel
             https://bit.ly/2GRHZ5i

No comments: