■══✿ <🕳﷽> ✿══■
1439 - ദുൽ ഹജ്ജ് - 9
20 -8-2018 തിങ്കൾ
وَعَنِ الْبَرَاءِ رَضِيَ اللهُ عَنْهُ قَالَ : خَطَبَنَا النَّبِيُّ ﷺ يَوْمَ النَّحْرِ ، قَالَ : إِنَّ أَوَّلَ مَا نَبْدَأُ بِهِ فِي يَوْمِنَا هَذَا أَنْ نُصَلِّيَ ، ثُمَّ نَرْجِعَ فَنَنْحَرَ ، فَمَنْ فَعَلَ ذَلِكَ فَقَدْ أَصَابَ سُنَّتَنَا ، وَمَنْ ذَبَحَ قَبْلَ أَنْ يُصَلِّيَ فَإِنَّمَا هُوَ لَحْمٌ عَجَّلَهُ لِأَهْلِهِ ، لَيْسَ مِنَ النُّسُكِ فِي شَيْءٍ فَقَامَ خَالِي أَبُو بُرْدَةَ بْنُ نِيَارٍ رَضِيَ اللهُ عَنْهُ فَقَالَ : يَا رَسُولَ اللهِ أَنَا ذَبَحْتُ قَبْلَ أَنْ أُصَلِّيَ وَعِنْدِي جَذَعَةٌ خَيْرٌ مِنْ مُسِنَّةٍ . قَالَ : اجْعَلْهَا مَكَانَهَا أَوْ قَالَ : اذْبَحْهَا وَلَنْ تَجْزِيَ جَذَعَةٌ عَنْ أَحَدٍ بَعْدَكَ (رواه البخاري)
✿═══════════════✿
ബറാഅ് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: പെരുന്നാൾ ദിവസം തിരു നബി ﷺ ഞങ്ങളോട് അഭിസംബോധന ചെയ്ത് പറഞ്ഞു: നിശ്ചയം ഇന്നത്തെ ദിവസം നമ്മൾ തുടങ്ങേണ്ടത് നമ്മുടെ നിസ്കാരം കൊണ്ടാണ് ശേഷം നാം മടങ്ങി പോയി ബലിയറുക്കണം, ഇപ്രകാരം ആരെങ്കിലും പ്രവർത്തിച്ചാൽ തീർച്ചയായും അവൻ നമ്മുടെ ചര്യ എത്തിച്ചവനായി; നിസ്കാരത്തിന് മുമ്പ് ആരെങ്കിലും അറവ് (ഉള്ഹിയ്യത്തിൻറെ അറവ്) നടത്തിയാൽ തന്റെ കുടുംബത്തിന് വേണ്ടി മുന്നേ നടത്തിയ മാംസമായിട്ടെ പരിഗണിക്കപ്പെടുകയുള്ളു, അതും ആരാധനയും തമ്മിൽ ബന്ധമില്ല അന്നേരം എന്റെ മാതൃ സഹോദരൻ അബൂ ബുർദതി ബ്ൻ നിയാർ (റ) എഴുന്നേറ്റു നിന്നു പറഞ്ഞു: ഓ അല്ലാഹുവിന്റെ തിരു ദൂതരെ ഞാൻ നിസ്കരിക്കുന്നതിന് മുമ്പ് അറുത്ത് പോയി *മുസിന്നത്തി* ^ നേക്കാൾ ഉത്തമമായ *ജസഅത്ത്* ^^ എന്റെ അടുത്തുണ്ട് തിരു നബി ﷺ പറഞ്ഞു: അതിന്റെ സ്ഥാനത്ത് ഇതിനെ നിങ്ങൾ ഏക്കിക്കോളു/ എന്നാൽ ജസഅത്തിനെ അറുത്തോളു, നിങ്ങൾക്ക് ശേഷം ഒരാൾക്കും അത് മതിയാകില്ല (ബുഖാരി, മുസ്ലിം)
-----------------------
^ ആടിലും പശുവിലും രണ്ട് വയസ്സ് പൂർത്തിയായി മൂന്നാം വയസ്സിൽ പ്രവേശിച്ചത്, ഒട്ടകത്തിൽ അഞ്ച് വയസ് പൂർത്തിയായി ആറാം വയസ്സിൽ പ്രവേശിച്ചത്
^^ അഞ്ചാം വയസ്സിൽ പ്രവേശിച്ച ഒട്ടകം, രണ്ടാം വയസ്സിൽ പ്രവേശിച്ച കോലാടും മാടും, ഒരു വയസ് പൂർത്തിയായ നെയ്യാടും
-----------------------
^ ആടിലും പശുവിലും രണ്ട് വയസ്സ് പൂർത്തിയായി മൂന്നാം വയസ്സിൽ പ്രവേശിച്ചത്, ഒട്ടകത്തിൽ അഞ്ച് വയസ് പൂർത്തിയായി ആറാം വയസ്സിൽ പ്രവേശിച്ചത്
^^ അഞ്ചാം വയസ്സിൽ പ്രവേശിച്ച ഒട്ടകം, രണ്ടാം വയസ്സിൽ പ്രവേശിച്ച കോലാടും മാടും, ഒരു വയസ് പൂർത്തിയായ നെയ്യാടും
✿═══════════════✿
✿═══════════════✿
കൂടുതൽ ഹദീസുകൾക്ക്
Please subscribe my You tube channel


No comments:
Post a Comment