■══✿ <🕳﷽> ✿══■
             1439 - ദുൽ ഹജ്ജ് - 14
                 25 -8-2018 ശനി
وَعَنْ أَبِي تَمِيمَةَ رَضِيَ اللهُ عَنْهُ عَنْ رَجُلٍ مِنْ قَوْمِهِ ، أَنَّهُ أَتَى رَسُولَ اللهِ ﷺ - أَوْ قَالَ : شَهِدْتُ رَسُولَ اللهِ ﷺ - وَأَتَاهُ رَجُلٌ ، فَقَالَ : أَنْتَ رَسُولُ اللهِ  ؟ - أَوْ قَالَ : أَنْتَ مُحَمَّدٌ ؟ فَقَالَ : نَعَمْ قَالَ : فَإِلَى مَ تَدْعُو ؟ قَالَ : أَدْعُو إِلَى اللهِ وَحْدَهُ ، مَنْ إِذَا كَانَ بِكَ ضُرٌّ فَدَعَوْتَهُ كَشَفَهُ عَنْكَ ، وَمَنْ إِذَا أَصَابَكَ عَامُ سَنَةٍ  فَدَعَوْتَهُ أَنْبَتَ لَكَ ، وَمَنْ إِذَا كُنْتَ فِي أَرْضٍ قَفْرٍ فَأَضْلَلْتَ فَدَعَوْتَهُ رَدَّ عَلَيْكَ قَالَ : فَأَسْلَمَ الرَّجُلُ ، ثُمَّ قَالَ : أَوْصِنِي يَا رَسُولَ اللهِ فَقَالَ لَهُ : لَا تَسُبَّنَّ شَيْئًا أَوْ قَالَ : أَحَدًا شَكَّ الْحَكَمُ. قَالَ : فَمَا سَبَبْتُ شَيْئًا ، بَعِيرًا وَلَا شَاةً ، مُنْذُ أَوْصَانِي رَسُولُ اللهِ ﷺ  وَلَا تَزْهَدْ فِي الْمَعْرُوفِ ، وَلَوْ بِبَسْطِ وَجْهِكَ إِلَى أَخِيكَ وَأَنْتَ تُكَلِّمُهُ ، وَأَفْرِغْ مِنْ دَلْوِكَ فِي إِنَاءِ الْمُسْتَسْقِي ، وَاتَّزِرْ إِلَى نِصْفِ السَّاقِ ، فَإِنْ أَبَيْتَ فَإِلَى الْكَعْبَيْنِ ، وَإِيَّاكَ وَإِسْبَالَ الْإِزَارِ* قَالَ : *فَإِنَّهَا مِنَ  الْمَخِيلَةِ ، وَاللهُ لَا يُحِبُّ الْمَخِيلَةَ ( رواه أحمد)
✿═══════════════✿
അബൂ തമീമ (റ) അവിടുത്തെ വിഭാഗത്തിൽ പെട്ട ഒരാളിൽ  നിന്ന് നിവേദനം: നിശ്ചയം അദ്ദേഹം അല്ലാഹുവിന്റെ തിരു ദൂതർ ﷺ യുടെ അടുക്കൽ ചെന്നു/ അല്ലാഹുവിന്റെ തിരു ദൂതർ ﷺ യുടെ അടുത്ത് ഒരാൾ വന്ന സന്ദർഭത്തിൽ ഞാനും സാക്ഷിയായി. ആഗതൻ ചോദിച്ചു: അങ്ങ് അല്ലാഹുവിന്റെ ദൂതരാണോ/ അങ്ങാണോ മുഹമ്മദ്? തിരു നബി ﷺ പറഞ്ഞു: _*അതെ*_ അദ്ദേഹം തുടർന്നു: നിങ്ങൾ ഏതൊരു ആശയത്തിലേക്കാണ് (ജനങ്ങളെ ) ക്ഷണിക്കുന്നത്? തിരു നബി ﷺ പറഞ്ഞു: ഏകനായ അല്ലാഹുവിലേക്കാണ് ഞാൻ ക്ഷണിക്കുന്നത്, നിങ്ങൾക്ക് വല്ല ബുദ്ധിമുട്ടും അനുഭവപ്പെടുന്ന സമയത്ത് അവനോട് പ്രാർത്ഥിക്കുന്ന പക്ഷം അവൻ അത് മാറ്റി തരുന്നു, നിങ്ങൾക്ക് വല്ല ക്ഷാമവും പിടിപെടുകയും നിങ്ങൾ അവനോട് ദുആ ചെയ്യുന്ന പക്ഷം നിങ്ങൾക്ക് അവൻ (കൃഷികൾ) മുളപ്പിച്ച് തരുന്നു, നിങ്ങൾ ഏതെങ്കിലും വിജനമായ പ്രദേശത്ത് അകപ്പെട്ട് വഴിയറിയാതെ പ്രയാസപ്പെടുന്ന സമയത്ത് അവനോട് പ്രാർത്ഥിക്കുന്ന പക്ഷം അവൻ നിങ്ങളെ ലക്ഷ്യ സ്ഥാനത്തേക്ക് മടക്കുന്നു മഹാൻ പറഞ്ഞു: (ഇത് കേട്ടപ്പോൾ) അദ്ദേഹം ഇസ്ലാം ആശ്ലേഷിച്ചു ശേഷം പറഞ്ഞു: ഓ അല്ലാഹുവിന്റെ തിരു ദൂതരെ.. എനിക്ക് വസ്വിയ്യത്ത് പറഞ്ഞു തന്നാലും തിരു നബി ﷺ പറഞ്ഞു: നീ ഒന്നിനേയും/ ഒരാളേയും ആക്ഷേപിക്കരുത്  തിരു നബി ﷺ വസ്വിയ്യത്ത് ചെയ്ത മുതൽക്ക് ഒരു ഒട്ടകത്തേയോ ആടിനേയോ ഒന്നിനേയും/ഒരാളേയും ഞാൻ ആക്ഷേപിച്ചിട്ടില്ല , നിങ്ങൾ സുഹൃത്തിനോട് സംസാരിക്കുന്ന വേളയിൽ മുഖപ്രസന്നത കൊണ്ടാണെങ്കിലും  നിങ്ങൾ നന്മയിൽ ഒരു കുറവും വരുത്തരുത്, വെള്ളം ആവശ്യപ്പെടുന്നവന് നീ വെള്ളം ചൊരിച്ചു കൊടുക്കണം, കണങ്കാലിന്റെ പകുതിവരെ നിങ്ങൾ വസ്ത്രം കയറ്റിയിടണം അതുമല്ലെങ്കിൽ ഞെരിയാണിക്ക് മുകൾ വരെയെങ്കിലും കയറ്റി ഉടുക്കണം, ഞെരിയാണിക്ക് താഴെ വസ്ത്രം ഇറക്കലിനെ നിങ്ങൾ സൂക്ഷിക്കണം കാരണം നിശ്ചയം അത് അഹങ്കാരത്തിൽ പെട്ടതാണ്, നിശ്ചയം അല്ലാഹു അഹങ്കാരം ഇഷ്ടപ്പെടുന്നില്ല തന്നെ (അഹ്മദ്)
✿═══════════════✿
✿═══════════════✿
        കൂടുതൽ ഹദീസുകൾക്ക്
Please subscribe my You tube channel
 

 
 
 
 

 
 
No comments:
Post a Comment