■══✿ <🕳﷽> ✿══■
1439 - ദുൽ ഹജ്ജ് - 18
29 -8-2018 ബുധൻ
وَعَنْ أُسَيْرِ بْنِ جَابِرٍ رَضِيَ اللهُ عَنْهُ قَالَ : كَانَ عُمَرُ بْنُ الْخَطَّابِ رَضِيَ اللهُ عَنْهُ إِذَا أَتَى عَلَيْهِ أَمْدَادُ أَهْلِ الْيَمَنِ سَأَلَهُمْ : أَفِيكُمْ أُوَيْسُ بْنُ عَامِرٍ ؟ حَتَّى أَتَى عَلَى أُوَيْسٍ ، فَقَالَ : أَنْتَ أُوَيْسُ بْنُ عَامِرٍ ؟ قَالَ : نَعَمْ. قَالَ : مِنْ مُرَادٍ ، ثُمَّ مِنْ قَرَنٍ ؟ قَالَ : نَعَمْ. قَالَ : فَكَانَ بِكَ بَرَصٌ ، فَبَرَأْتَ مِنْهُ إِلَّا مَوْضِعَ دِرْهَمٍ ؟ قَالَ : نَعَمْ. قَالَ : لَكَ وَالِدَةٌ ؟ قَالَ : نَعَمْ. قَالَ : سَمِعْتُ رَسُولَ اللهِ ﷺ يَقُولُ : يَأْتِي عَلَيْكُمْ أُوَيْسُ بْنُ عَامِرٍ مَعَ أَمْدَادِ أَهْلِ الْيَمَنِ ، مِنْ مُرَادٍ ثُمَّ مِنْ قَرَنٍ ، كَانَ بِهِ بَرَصٌ فَبَرَأَ مِنْهُ إِلَّا مَوْضِعَ دِرْهَمٍ ، لَهُ وَالِدَةٌ ، هُوَ بِهَا بَرٌّ ، لَوْ أَقْسَمَ عَلَى اللهِ لَأَبَرَّهُ ، فَإِنِ اسْتَطَعْتَ أَنْ يَسْتَغْفِرَ لَكَ فَافْعَلْ فَاسْتَغْفِرْ لِي . فَاسْتَغْفَرَ لَهُ ، فَقَالَ لَهُ عُمَرُ : أَيْنَ تُرِيدُ ؟ قَالَ : الْكُوفَةَ . قَالَ : أَلَا أَكْتُبُ لَكَ إِلَى عَامِلِهَا ؟ قَالَ : أَكُونُ فِي غَبْرَاءِ النَّاسِ أَحَبُّ إِلَيَّ . قَالَ : فَلَمَّا كَانَ مِنَ الْعَامِ الْمُقْبِلِ حَجَّ رَجُلٌ مِنْ أَشْرَافِهِمْ ، فَوَافَقَ عُمَرَ رَضِيَ اللهُ عَنْهُ، فَسَأَلَهُ عَنْ أُوَيْسٍ، قَالَ : تَرَكْتُهُ رَثَّ الْبَيْتِ ، قَلِيلَ الْمَتَاعِ . قَالَ : سَمِعْتُ رَسُولَ اللهِ ﷺ يَقُولُ : يَأْتِي عَلَيْكُمْ أُوَيْسُ بْنُ عَامِرٍ ، مَعَ أَمْدَادِ أَهْلِ الْيَمَنِ ، مِنْ مُرَادٍ ثُمَّ مِنْ قَرَنٍ ، كَانَ بِهِ بَرَصٌ فَبَرَأَ مِنْهُ إِلَّا مَوْضِعَ دِرْهَمٍ ، لَهُ وَالِدَةٌ ، هُوَ بِهَا بَرٌّ ، لَوْ أَقْسَمَ عَلَى اللهِ لَأَبَرَّهُ ، فَإِنِ اسْتَطَعْتَ أَنْ يَسْتَغْفِرَ لَكَ فَافْعَلْ فَأَتَى أُوَيْسًا ، فَقَالَ : اسْتَغْفِرْ لِي قَالَ : أَنْتَ أَحْدَثُ عَهْدًا بِسَفَرٍ صَالِحٍ ، فَاسْتَغْفِرْ لِي . قَالَ : اسْتَغْفِرْ لِي . قَالَ : أَنْتَ أَحْدَثُ عَهْدًا بِسَفَرٍ صَالِحٍ ، فَاسْتَغْفِرْ لِي . قَالَ : لَقِيتَ عُمَرَ ؟ قَالَ : نَعَمْ . فَاسْتَغْفَرَ لَهُ ، فَفَطِنَ لَهُ النَّاسُ ، فَانْطَلَقَ عَلَى وَجْهِهِ ، قَالَ أُسَيْرٌ : وَكَسَوْتُهُ بُرْدَةً ، فَكَانَ كُلَّمَا رَآهُ إِنْسَانٌ قَالَ : مِنْ أَيْنَ لِأُوَيْسٍ هَذِهِ الْبُرْدَةُ ؟( رواه مسلم)
✿═══════════════✿
ഉസൈർ ബ്ൻ ജാബിർ (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: യമനിൽ നിന്നുള്ള സഹായ സംഘം ഉമറു ബ്ൻ ഖത്വാബ് (റ) ന്റെ അടുത്ത് വന്നാൽ അവരോട് ചോദിക്കും : നിങ്ങളിൽ ഉവൈസ് ബ്ൻ ആമിർ ഉണ്ടോ? അങ്ങനെ ഉവൈസ് (റ) ന്റെ അടുത്ത് ചെന്നു കൊണ്ട് ചോദിച്ചു: നിങ്ങളാണോ ഉവൈസ് ബ്ൻ ആമിർ?മഹാൻ പറഞ്ഞു: അതെ ഉമർ (റ) ചോദിച്ചു: ആദ്യം മുറാദ് പിന്നീട് ഖറനിലേക്ക് മാറിവൻ? മഹാൻ പറഞ്ഞു: അതെ ഉമർ (റ) തുടർന്നു: നിങ്ങൾക്ക് വെള്ളപ്പാണ്ട് രോഗം ഉണ്ടാവുകയും ഒരു ദിർഹമിന്റെ വലിപ്പത്തിൽ മാത്രം ശേഷിച്ച് ബാക്കി മുഴുവനും സുഖപ്പെട്ടയാളല്ലേ? മഹാൻ പറഞ്ഞു: അതെ, ഉമർ (റ) ചോദിച്ചു: നിങ്ങൾക്ക് മാതാവുണ്ട് അല്ലേ? മഹാൻ പറഞ്ഞു: അതെ. ഉമർ (റ) പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്: യമനിൽ നിന്നുള്ള സഹായ സംഘത്തോടൊപ്പം ഉവൈസ് ബ്ൻ ആമിർ എന്നയാൾ വരും അദ്ദേഹം ആദ്യം മുറാദിലും പിന്നീട് ഖറനിലേക്ക് മാറിവനാണ്, ഒരു ദിർഹം ആകൃതിയിൽ മാത്രം വെള്ളപ്പാണ്ട് ശേഷിക്കുകയും ബാക്കി മുഴുവനും സുഖപ്പെട്ടയാളായിരിക്കും, അദ്ദേഹത്തിന് മാതാവുണ്ട് ; മാതാവിന് ഏറ്റം ഗുണം ചെയ്ത വ്യക്തി കൂടിയാണ്; അദ്ദേഹമെങ്ങാനും അല്ലാഹുവിന്റെ മേൽ സത്യം ചെയ്ത് പറഞ്ഞാൽ തീർച്ചയായും അല്ലാഹു അത് പൂർത്തീകരിച്ചു കൊടുക്കും ; അതു കൊണ്ട് നിങ്ങൾക്ക് വേണ്ടി പൊറുക്കലിനെ തേടാൻ അവസരം കിട്ടിയാൽ പൊറുക്കലിനെ തേടാൻ ആവശ്യപ്പെട്ടോളു അതു കൊണ്ട് എനിക്ക് വേണ്ടി പൊറുക്കലിനെ തേടിയാലും, അപ്പോൾ മഹാൻ ഉമർ (റ) ന് വേണ്ടി പൊറുക്കലിനെ ചോദിച്ചു, ശേഷം അദ്ദേഹത്തോട് ഉമർ (റ) ചോദിച്ചു: നിങ്ങൾ എങ്ങോട്ടാണ് പോകുന്നത്? മഹാൻ പറഞ്ഞു: കൂഫയിലേക്ക് ഉമർ (റ) ചോദിച്ചു: അവിടത്തെ ഗവർണ്ണറിലേക്ക് ഞാൻ കത്തെഴുതി തരട്ടെ? മഹാൻ പറഞ്ഞു: (വേണ്ട) ജനങ്ങളിൽ അപരിചരതരോടൊപ്പം കഴിച്ചു കൂട്ടാനാണ് എനിക്ക് ഇഷ്ടം. അങ്ങനെ അടുത്ത വർഷമായപ്പോൾ അവരിൽ പെട്ട ഒരു ഉന്നത വ്യക്തി ഹജ്ജിന് വന്നപ്പോൾ യാദൃശ്ചികമായി ഉമർ (റ) നെ കണ്ടു മുട്ടി അവിടുന്ന് ഉവൈസ് (റ) നെ സംബന്ധിച്ച് ചോദിച്ചു അദ്ദേഹം പറഞ്ഞു: അദ്ദേഹത്തിന് സമ്പാദ്യമില്ലാതെ ഇടുങ്ങിയ ജീവിതം നയിക്കുന്നതായാണ് ഞാൻ കണ്ടത് ഉമർ (റ) പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്: യമനിൽ നിന്നുള്ള സഹായ സംഘത്തോടൊപ്പം ഉവൈസ് ബ്ൻ ആമിർ എന്നയാൾ വരും അദ്ദേഹം ആദ്യം മുറാദിലും പിന്നീട് ഖറനിലേക്ക് മാറിവനാണ്, ഒരു ദിർഹം ആകൃതിയിൽ മാത്രം വെള്ളപ്പാണ്ട് ശേഷിക്കുകയും ബാക്കി മുഴുവനും സുഖപ്പെട്ടയാളായിരിക്കും, അദ്ദേഹത്തിന് മാതാവുണ്ട് ; മാതാവിന് ഏറ്റം ഗുണം ചെയ്ത വ്യക്തി കൂടിയാണ്; അദ്ദേഹമെങ്ങാനും അല്ലാഹുവിന്റെ മേൽ സത്യം ചെയ്ത് പറഞ്ഞാൽ തീർച്ചയായും അല്ലാഹു അത് പൂർത്തീകരിച്ചു കൊടുക്കും ; അതു കൊണ്ട് നിങ്ങൾക്ക് വേണ്ടി പൊറുക്കലിനെ തേടാൻ അവസരം കിട്ടിയാൽ പൊറുക്കലിനെ തേടാൻ ആവശ്യപ്പെട്ടോളു അങ്ങനെ അദ്ദേഹം ഉവൈസ് (റ) ന്റെ അരികിൽ ചെന്ന് കൊണ്ട് പറഞ്ഞു എനിക്ക് അങ്ങ് പൊറുക്കലിനെ തേടിയാലും ഉവൈസ് (റ) പറഞ്ഞു: നിങ്ങളാണ് നല്ല യാത്ര കഴിഞ്ഞ് വരുന്നത് അത് കൊണ്ട് നിങ്ങൾ എനിക്ക് വേണ്ടി പൊറുക്കലിനെ തേടൂ അദ്ദേഹം പറഞ്ഞു: നിങ്ങൾ എനിക്ക് വേണ്ടി പൊറുക്കലിനെ തേടിയാലും ഉവൈസ് (റ) പറഞ്ഞു: നിങ്ങളാണ് നല്ല യാത്ര കഴിഞ്ഞ് വരുന്നത് അത് കൊണ്ട് നിങ്ങൾ എനിക്ക് വേണ്ടി പൊറുക്കലിനെ തേടൂ, നിങ്ങൾ ഉമർ (റ) നെ കണ്ടു മുട്ടിയിരുന്നോ? അദ്ദേഹം പറഞ്ഞു: അതെ, അപ്പോൾ അദ്ദേഹത്തിന് പാപമോചനം തേടി, അങ്ങനെ ജനങ്ങൾക്ക് അദ്ദേഹത്തെ മനസ്സിലായി തുടങ്ങിയപ്പോൾ അദ്ദേഹം നേരെ മുന്നോട്ട് പോകാൻ തുടങ്ങി. ഉസൈർ (റ) പറയുന്നു: ഞാനൊരു പുതപ്പ് അദ്ദേഹത്തിന് പുതപ്പിച്ചു കൊടുത്തു പിന്നീട് ആരെങ്കിലും അദ്ദേഹത്തെ കണ്ടാൽ പറയും: എവിടെ നിന്നാണ് ഉവൈസിന് ഈ പുതപ്പ്? (മുസ്ലിം)
✿═══════════════✿
✿═══════════════✿
കൂടുതൽ ഹദീസുകൾക്ക്
Please subscribe my You tube channel


No comments:
Post a Comment