#Two #Unforgattable #Truth
1. നമ്മുടെ കൊച്ചു കേരളത്തെ പ്രളയം പിടിച്ചുലച്ചപ്പോൾ, എല്ലാം ഒരു വേള നഷ്ടപ്പെട്ടപ്പോൾ ദുരന്തത്തിന്റെ വ്യാപ്തി മനസ്സിലാക്കി നമ്മെ കൈപിടിച്ച് ഉയർത്താൻ മഹാ മനസ്കരായ ഒരു രാജ്യം ഇവിടെയുണ്ടെന്ന സത്യം നമ്മെ പൂർവ്വോപരി ധൈര്യശാലികളാക്കുന്നു. അവർ നമുക്ക് വേണ്ടി പണം പിരിക്കുന്നു.
ഈ സഹായ സഹകരണം നമുക്കൊരിക്കലും മറക്കാൻ പറ്റില്ല
2. ഇത്തരം ബാനറുകളിൽ മുമ്പൊക്കെ നാം കണ്ടിരുന്നത് സോമാലിയയോ അല്ലെങ്കിൽ ഏതെങ്കിലും പിന്നാക്കം നിൽക്കുന്ന ആഫ്രിക്കൻ രാജ്യങ്ങളുടെ ഫോട്ടോകളായിരുന്നെങ്കിൽ ഇന്നിതാ സാമ്പത്തികമായും വിദ്യാഭ്യാസപരമായും സാംസ്കാരികമായും വളരേ മുമ്പത്തിയിൽ നിൽക്കുന്ന നമ്മുടെ കൊച്ചു കേരളമാണ്, അഹങ്കരിക്കരുത്, പരസ്പരം ബഹുമാനിക്കണം, പഴയകാലത്ത് നിലനിന്നിരുന്ന കൊള്ളക്കൊടുക്കലുകൾ വീണ്ടെടുക്കണം, ജാതിയുടെ പേരിലും വംശത്തിന്റെ പേരിലും നടക്കുന്ന കോലാഹലങ്ങൾ അവസാനിപ്പിക്കണം, കൊടിയുടേയും രാഷ്ട്രീയ പാർട്ടിയുടേയും പേര് പറഞ്ഞ് നടക്കുന്ന അറുംകൊല തുടച്ചു നീക്കപ്പെടണം, ഗതകാല ചരിത്രം പറയും വിധം ഒരുമ്മയുടെ മക്കളെ പോലെ സാഹോദര്യ ബോധത്തോടെ പെരുമാറണം എന്ന പാഠം നമ്മെ പഠിപ്പിക്കുന്നില്ലേ...
ഇതും നാം മറക്കരുത് കാരണം നമ്മുടെ നാടിനെ പിടിച്ചുലച്ച ആ ദുരന്തം വൻ ദുരന്തമാക്കാതെ നമ്മെ കൈപിടിച്ചത് ഹിന്ദുവാണ്, മുസ്ലിമാണ്, ക്രിസ്തുവാണ്, മതമുള്ളവനും ഇല്ലാത്തവനുമാണ്, രാഷ്ട്രീയത്തിന്റെ വിവിധ കൊടികൾ പിടിക്കുന്നവരാണ്. നമ്മെ കരകയറ്റാൻ പരിശ്രമിക്കുന്നത് ഈ മാനദണ്ഡങ്ങളെല്ലാം മാറ്റി വെച്ച് അറബ് രാഷ്ട്രങ്ങളും മറ്റു ഇതര രാഷ്ട്ര നേതാക്കളുമാണ്, അവർ മുസ്ലിമിന് വേണ്ടിയല്ല പിരിക്കുന്നത് ഹിന്ദുവിനുമല്ല മറിച്ച് കേരളീയന് വേണ്ടിയാണ്.
നമുക്ക് ഒന്നിക്കാം നവ കേരളത്തിന് വേണ്ടി
#Let #us #try #to #recover #our #State #Kerala
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക


No comments:
Post a Comment