സഹചാരി
و قال رجل للحسن البصري رحمه الله : إني لا أجد للطاعة لذة فقال له لعلك نظرت في وجه من لا يخاف الله . (مكاشفة القلوب)
ഒരാൾ ഹസനുൽ ബസ്വരി رحمه الله تعالى എന്ന മഹാനോട് പരാതി ബോധിപ്പിച്ചു : അളളാഹു വിന് ഇബാദത്ത് ചെയ്യുന്നതിൽ ആസ്വദിക്കാൻ എനിക്ക് കഴിയുന്നില്ല.
അപ്പോൾ മഹാനവറുകൾ മറുപടി പറഞ്ഞു : നീ അളളാഹുവിനെ ഭയപ്പെടാത്തവരുടെ മുഖത്തേക്ക് നോക്കിയിട്ടുണ്ടാവും.
ജീവിതത്തിൽ എപ്പോഴും നല്ലവരുമായി കൂട്ടുകൂടുക .
കളളന്റെ കൂടെ നടന്നാൽ നിന്നെ കള്ളനാണെന്ന് തെറ്റിദ്ധരിക്കും.
നാളെ മഹ്ശറയിൽ വെച്ച് നല്ല കൂട്ടുകാരല്ലാത്തവരെല്ലാം നമുക്കെതിരെ നിൽക്കും .
ചന്ദനം ചാരിയാൽ ചന്ദനം വാസനിക്കും, ചാണകം ചാരിയാൽ ചാണകം വാസനിക്കും എന്ന ആപ്തവാക്യം സ്മരിക്കുന്നു

No comments:
Post a Comment