وَعَنْ أَبِي الْأَسْوَدِ رَضِيَ اللهُ عَنْهُ قَالَ : قَدِمْتُ الْمَدِينَةَ وَقَدْ وَقَعَ بِهَا مَرَضٌ ، فَجَلَسْتُ إِلَى عُمَرَ بْنِ الْخَطَّابِ رَضِيَ اللهُ عَنْهُ فَمَرَّتْ بِهِمْ جَنَازَةٌ ، فَأُثْنِيَ عَلَى صَاحِبِهَا خَيْرًا ، فَقَالَ عُمَرُ رَضِيَ اللهُ عَنْهُ : وَجَبَتْ. ثُمَّ مُرَّ بِأُخْرَى فَأُثْنِيَ عَلَى صَاحِبِهَا خَيْرًا، فَقَالَ عُمَرُ رَضِيَ اللهُ عَنْهُ : وَجَبَتْ. ثُمَّ مُرَّ بِالثَّالِثَةِ فَأُثْنِيَ عَلَى صَاحِبِهَا شَرًّا، فَقَالَ : وَجَبَتْ. فَقَالَ أَبُو الْأَسْوَدِ : فَقُلْتُ : وَمَا وَجَبَتْ يَا أَمِيرَ الْمُؤْمِنِينَ. قَالَ : قُلْتُ كَمَا قَالَ النَّبِيُّ ﷺ : أَيُّمَا مُسْلِمٍ شَهِدَ لَهُ أَرْبَعَةٌ بِخَيْرٍ أَدْخَلَهُ اللهُ الْجَنَّةَ فَقُلْنَا : وَثَلَاثَةٌ ؟ قَالَ : وَثَلَاثَةٌ فَقُلْنَا : وَاثْنَانِ ؟ قَالَ : وَاثْنَانِ ثُمَّ لَمْ نَسْأَلْهُ عَنِ الْوَاحِدِ (رواه البخاري)
✿═══════════════✿
അബുൽ അസ്വദ് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: മദീനയിൽ രോഗം പടർന്ന സമയത്ത് ഞാൻ അവിടേക്ക് വന്നു കൊണ്ട് ഉമർ ബിൻ ഖത്വാബ് (റ) അടുത്ത് വന്നിരുന്നു, അന്നേരം അവരുടെ അരികിലൂടെ ഒരു മൃതദേഹം കടന്നു പോയി ആ മയ്യിത്തിനെ സംബന്ധിച്ച് നല്ലത് പറയുന്നുണ്ടായിരുന്നു അപ്പോൾ ഉമർ (റ) പറഞ്ഞു: നിർബന്ധമായിരിക്കുന്നു ശേഷം മറ്റൊരു മൃതശരീരം കൊണ്ട് കടന്നു പോയി അദ്ദേഹത്തെ സംബന്ധിച്ചും (ജനങ്ങൾ) നല്ലത് പറയുന്നുണ്ടായിരുന്നു. ഉമർ (റ) പറഞ്ഞു: നിർബന്ധമായിരിക്കുന്നു ശേഷം മൂന്നാമതൊരു മൃതശരീരം കൂടി കടന്നുപോയി, അദ്ദേഹത്തെ സംബന്ധിച്ച് മോശമായ രീതിയിൽ പറയുന്നുണ്ടായിരുന്നു അപ്പൊഴും ഉമർ (റ) പറഞ്ഞു: നിർബന്ധമായിരിക്കുന്നു അബുൽ അസ്വദ് (റ) പറഞ്ഞു: ഞാൻ ചോദിച്ചു: ഓ സത്യവിശ്വാസികളുടെ ഭരണാതിപരേ.. എന്താണ് നിർബന്ധമായിരിക്കുന്നത്? ഉമർ (റ) പറഞ്ഞു: ഞാൻ തിരു നബി ﷺ പറഞ്ഞത് പോലെ പറഞ്ഞതാണ് : വല്ല മുസ്ലിമും തനിക്ക് വേണ്ടി നാലു പേര് നല്ലത് കൊണ്ട് സാക്ഷി പറഞ്ഞാൽ അല്ലാഹു അവനെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കുന്നതാണ് അപ്പോൾ ഞങ്ങൾ ചോദിച്ചു: മൂന്ന് പേരോ? തിരു നബി ﷺ പറഞ്ഞു: അതെ, മൂന്ന് പേരാണെങ്കിലും ഞങ്ങൾ ചോദിച്ചു: രണ്ട് പേരോ? തിരു നബി ﷺ പറഞ്ഞു: അതെ, രണ്ടാണെങ്കിലും പിന്നീട് ഒരാളെ സംബന്ധിച്ച് ഞങ്ങൾ ചോദിച്ചില്ല (ബുഖാരി)
✿═══════════════✿
✿═══════════════✿
കൂടുതൽ ഹദീസുകൾക്ക്
Please subscribe my You tube channel


No comments:
Post a Comment