وَعَنْ عَبْدِ اللهِ بْنِ عَمْرٍو رَضِيَ اللهُ عَنْهُمَا قَالَ : أُخْبِرَ رَسُولُ اللهِ ﷺ أَنِّي أَقُولُ : واللهِ لَأَصُومَنَّ النَّهَارَ ، وَلَأَقُومَنَّ اللَّيْلَ مَا عِشْتُ. فَقَالَ لَهُ رَسُولُ اللهِ ﷺ : أَنْتَ الَّذِي تَقُولُ : وَاللهِ لَأَصُومَنَّ النَّهَارَ ، وَلَأَقُومَنَّ اللَّيْلَ مَا عِشْتُ ؟ قُلْتُ : قَدْ قُلْتُهُ. قَالَ : إِنَّكَ لَا تَسْتَطِيعُ ذَلِكَ ، فَصُمْ وَأَفْطِرْ ، وَقُمْ وَنَمْ ، وَصُمْ مِنَ الشَّهْرِ ثَلَاثَةَ أَيَّامٍ ؛ فَإِنَّ الْحَسَنَةَ بِعَشْرِ أَمْثَالِهَا، وَذَلِكَ مِثْلُ صِيَامِ الدَّهْرِ فَقُلْتُ : إِنِّي أُطِيقُ أَفْضَلَ مِنْ ذَلِكَ يَا رَسُولَ اللهِ قَالَ : فَصُمْ يَوْمًا وَأَفْطِرْ يَوْمَيْنِ قَالَ : قُلْتُ : إِنِّي أُطِيقُ أَفْضَلَ مِنْ ذَلِكَ. قَالَ : فَصُمْ يَوْمًا وَأَفْطِرْ يَوْمًا ، وَذَلِكَ صِيَامُ دَاوُدَ ، وَهُوَ عَدْلُ الصِّيَامِ قُلْتُ : إِنِّي أُطِيقُ أَفْضَلَ مِنْهُ يَا رَسُولَ اللهِ قَالَ : لَا أَفْضَلَ مِنْ ذَلِكَ (رواه البخاري)
✿═══════════════✿
അബ്ദുല്ല ബിൻ അംർ (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: "അല്ലാഹു തന്നെയാണ് സത്യം പകൽ മുഴുവൻ ഞാൻ നോമ്പ് നോൽക്കും, ജീവിക്കുന്ന കാലത്തോളം രാത്രി ഞാൻ നിന്ന് നിസ്കരിക്കും" എന്ന് ഞാൻ പറയുന്നുണ്ടെന്ന വിവരം അല്ലാഹുവിന്റെ തിരു ദൂതർ ﷺ യോട് പറയപ്പെട്ടപ്പോൾ അവിടുന്ന് ചോദിച്ചു: "നിശ്ചയം ഞാൻ പകൽ മുഴുവൻ നോമ്പ് നോൽക്കുകയും ജീവിക്കുന്ന കാലത്തോളം രാത്രി നിന്ന് നിസ്കരിക്കുകയും ചയ്യുമെന്ന്" പറഞ്ഞത് നിങ്ങളാണോ? ഞാൻ പറഞ്ഞു: നിശ്ചയം ഞാൻ അങ്ങനെ പറഞ്ഞിട്ടുണ്ട്. തിരു നബി ﷺ പറഞ്ഞു: നിങ്ങൾക്ക് അതിന് സാധിക്കില്ല അതുകൊണ്ട്, നിങ്ങൾ നോമ്പെടുക്കുകയും ഉപേക്ഷിക്കുകയും, നസ്കരിക്കുകയും ഉറങ്ങുകയും ചെയ്യുക, മാസത്തിൽ മൂന്ന് നോമ്പെടുക്കുക; നിശ്ചയം ഒരു നന്മക്കുള്ള പ്രതിഫലം പത്തിരട്ടിയാണ്, അപ്പോൾ അത് വർഷം മുഴുവൻ നോമ്പനുഷ്ടിച്ചത് പോലെയായി ഞാൻ പറഞ്ഞു: ഇതിലും ശ്രേഷ്ഠമായത് എനിക്ക് ചെയ്യാൻ സാധിക്കും തിരു നബി ﷺ പറഞ്ഞു: എന്നാൽ നിങ്ങൾ ഒരു ദിവസം നോമ്പനോഷ്ഠിക്കുകയും ഒരു ദിവസം നോമ്പ് മുറിക്കുകയും ചെയ്യുക, ഇത് ദാവൂദ് നബി (അ) യുടെ നോമ്പിന്റെ ശൈലിയാണ്; അതാണ് നോമ്പിന്റെ മിതമായ ശൈലിയും ഞാൻ പറഞ്ഞു: ഓ അല്ലാഹുവിന്റെ തിരു ദൂതരെ ഇതിലു ശ്രേഷ്ഠമായ രീതിയിൽ എനിക്ക് ചെയ്യാൻ സാധിക്കും തിരു നബി ﷺ പറഞ്ഞു: ഇതിലും ശ്രേഷ്ഠമായ ശൈലി ഇല്ല (ബുഖാരി)
✿═══════════════✿
✿═══════════════✿
കൂടുതൽ ഹദീസുകൾക്ക്
Please subscribe my You tube channel


No comments:
Post a Comment