Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Monday, September 17, 2018

ഹദീസ് പാഠം 793

       ┏══✿ഹദീസ് പാഠം 793✿══┓

              ■══✿ <﷽> ✿══■
            1440 - മുഹർറം - 7
            ■ 17 -9-2018  തിങ്കൾ  ■
وَعَنْ أَبِي ذَرٍّ رَضِيَ اللهُ عَنْهُ عَنِ النَّبِيِّ ﷺ قَالَ : الزَّهَادَةُ فِي الدُّنْيَا لَيْسَتْ بِتَحْرِيمِ الْحَلَالِ وَلَا إِضَاعَةِ الْمَالِ ، وَلَكِنَّ الزَّهَادَةَ فِي الدُّنْيَا أَنْ لَا تَكُونَ بِمَا فِي يَدَيْكَ أَوْثَقَ مِمَّا فِي يَدَيِ اللهِ ، وَأَنْ تَكُونَ فِي ثَوَابِ الْمُصِيبَةِ إِذَا أَنْتَ أُصِبْتَ بِهَا أَرْغَبَ فِيهَا لَوْ أَنَّهَا أُبْقِيَتْ لَكَ (رواه الترمذي)
✿═══════════════✿
അബൂ സർറ് (റ) ൽ നിന്ന് നിവേദനം: തിരു നബി ﷺ പറഞ്ഞു: ഐഹിക ലോകത്തെ പരിത്യാഗമെന്നാൽ അനുവദനീയമായ കാര്യങ്ങളെ നിഷിദ്ധമാക്കൽ കൊണ്ടോ സമ്പത്ത് (അന്യായമായി) നശിപ്പിക്കൽ കൊണ്ടോ ചെയ്യേണ്ടതല്ല മറിച്ച് യഥാർത്ഥ പരിത്യാഗം അല്ലാഹുവിന്റെ അടുത്തുള്ള ഒന്നിനെക്കാൾ നിന്റെ അടുത്തുള്ളത് വിശ്വസ്തതയുള്ളത് ആവാതിരിക്കലും, നിനക്ക് വല്ല വിപത്തും സംഭവിച്ചാൽ അതുകാരണം നിനക്ക് ലഭിക്കുന്ന പ്രതിഫലത്തെക്കാൾ മഹത്തരമായി നിന്റെ സമ്പാദ്യം നിലനിൽക്കാൻ നീ ആശിക്കാതിരിക്കലുമാണ് (തിർമിദി)
വിശദീകരണം:
പരിത്യാഗം കൊണ്ട് വിവക്ഷിക്കുന്നത് ഐഹിക സുഖം വെടിയുക എന്നതാണ് അല്ലാതെ അല്ലാഹു അനുവദനീയമാക്കിയതിനെ നിഷിദ്ധമാക്കലോ സമ്പത്ത് അന്യായമായി നശിപ്പിക്കലോ അല്ല ; അതു പോലെ ഐഹിക ലോകത്ത് നേരിടേണ്ടി വരുന്ന വിപത്തുകളും പരീക്ഷണങ്ങളും നേരിടുമ്പോൾ ക്ഷമയോടെ എതിരേൽക്കുന്ന പക്ഷം പാരത്രിക ലോകത്ത് ലഭിക്കാൻ പോകുന്നത് അനിർവചനീയമായ പ്രതിഫലങ്ങളാണ്; അതിലും നല്ലത് ഭൗതിക സുഖം നിലനിൽകലാണെന്ന് ധരിക്കാതിരിക്കുകയും വേണം
✿═══════════════✿
✿═══════════════✿
        കൂടുതൽ ഹദീസുകൾക്ക്
               സന്ദർശിക്കുക
          www.ilyassaquafi.in
Please subscribe my You tube channel
             https://bit.ly/2GRHZ5i

No comments: