وَعَنْ أَنَسٍ رَضِيَ اللهُ عَنْهُ قَالَ : كُنَّا مَعَ عُمَرَ رَضِيَ اللهُ عَنْهُ بَيْنَ مَكَّةَ وَالْمَدِينَةِ ، أَخَذَ يُحَدِّثُنَا عَنْ أَهْلِ بَدْرٍ ، فَقَالَ : إِنَّ رَسُولَ اللهِ ﷺ لَيُرِينَا مَصَارِعَهُمْ بِالْأَمْسِ ، قَالَ : هَذَا مَصْرَعُ فُلَانٍ إِنْ شَاءَ اللهُ غَدًا قَالَ عُمَرُ رَضِيَ اللهُ عَنْهُ : وَالَّذِي بَعَثَهُ بِالْحَقِّ مَا أَخْطَئُوا تِيكَ ، فَجُعِلُوا فِي بِئْرٍ ، فَأَتَاهُمُ النَّبِيُّ ﷺ فَنَادَى : يَا فُلَانَ بْنَ فُلَانٍ ، يَا فُلَانَ بْنَ فُلَانٍ ، هَلْ وَجَدْتُمْ مَا وَعَدَ رَبُّكُمْ حَقًّا ؟ فَإِنِّي وَجَدْتُ مَا وَعَدَنِي اللهُ حَقًّا فَقَالَ عُمَرُ رَضِيَ اللهُ عَنْهُ : تُكَلِّمُ أَجْسَادًا لَا أَرْوَاحَ فِيهَا ؟ فَقَالَ : مَا أَنْتُمْ بِأَسْمَعَ لِمَا أَقُولُ مِنْهُمْ (رواه النسائي)
✿═══════════════✿
അനസ് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: മക്കയുടെയും മദീനയുടേയും ഇടയിൽ ഞങ്ങൾ ഉമർ (റ) ന്റെ കൂടെയായിരുന്നു അപ്പോൾ അവിടുന്ന് ബദ്റിൽ സംബന്ധിച്ചവരെ കുറിച്ച് സംസാരിച്ചു തുടങ്ങി, അവിടുന്ന് പറഞ്ഞു: നിശ്ചയം അല്ലാഹുവിന്റെ തിരു ദൂതർ ﷺ അവരുടെ (ശത്രുക്കളുടെ) പതന സ്ഥലം ഇന്നലെ ഞങ്ങൾക്ക് കാണിച്ചു തന്നു കൊണ്ട് പറഞ്ഞു: ഇന്ഷാ അല്ലാഹ് ഇതായിരിക്കും നാളെ ഇന്നാലിന്ന വ്യക്തിയുടെ പതന സ്ഥലം ഉമർ (റ) പറഞ്ഞു: അവിടുത്തെ നിയോഗിച്ച അല്ലാഹു തന്നെയാണ് സത്യം അവർ ആ സ്ഥലം തെറ്റിച്ചിട്ടില്ല, അങ്ങിനെ അവരുടെ മൃത ശരീരങ്ങളെ ഒരു കിണറ്റിൽ ഇടപ്പെട്ടു, അന്നേരം തിരു നബി ﷺ അവിടേക്ക് വന്നു കൊണ്ട് വിളിച്ചു, ഓ ഇന്നാലിന്നവനെ , നിങ്ങളോട് നിങ്ങളുടെ രക്ഷിതാവ് വാഗ്ദാനം ചെയ്തത് നിങ്ങൾക്ക് സത്യസന്ധമായി ലഭിച്ചുവോ? കാരണം നിശ്ചയം എനിക്ക് എന്റെ രക്ഷിതാവ് വാഗ്ദാനം ചെയ്തത് സത്യസന്ധമായി ലഭിച്ചിരിക്കുന്നു അപ്പോൾ ഉമർ (റ) ചോദിച്ചു: ആത്മാക്കളില്ലാത്ത ജഡങ്ങളോടാണോ അങ്ങ് സംസാരിക്കുന്നത്? തിരു നബി ﷺ പറഞ്ഞു: ഞാൻ പറയുന്നത് അവര് കേൾക്കുന്നതിലും ഭംഗിയായി നിങ്ങൾക്ക് കേൾക്കുന്നതല്ല (നസാഈ)
✿═══════════════✿
✿═══════════════✿
കൂടുതൽ ഹദീസുകൾക്ക്
Please subscribe my You tube channel


No comments:
Post a Comment