Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Sunday, October 14, 2018

ഹദീസ് പാഠം 813

       ┏══✿ഹദീസ് പാഠം 813✿══┓

              ■══✿ <﷽> ✿══■
            1440 - മുഹർറം - 27
            ■ 7 -10-2018  ഞായർ  ■

      وَعَنْ أَبِي كَبْشَةَ الْأَنْمَارِيِّ رَضِيَ اللهُ عَنْهُ قَالَ : قَالَ رَسُولُ اللهِ ﷺ : *مَثَلُ هَذِهِ الْأُمَّةِ كَمَثَلِ أَرْبَعَةِ نَفَرٍ : رَجُلٌ آتَاهُ اللهُ مَالًا وَعِلْمًا، فَهُوَ يَعْمَلُ بِعِلْمِهِ فِي مَالِهِ، يُنْفِقُهُ فِي حَقِّهِ، وَرَجُلٌ آتَاهُ اللهُ عِلْمًا وَلَمْ يُؤْتِهِ مَالًا، فَهُوَ يَقُولُ : لَوْ كَانَ لِي مِثْلُ هَذَا عَمِلْتُ فِيهِ مِثْلَ الَّذِي يَعْمَلُ* قَالَ رَسُولُ اللهِ ﷺ : *فَهُمَا فِي الْأَجْرِ سَوَاءٌ، وَرَجُلٌ آتَاهُ اللهُ مَالًا وَلَمْ يُؤْتِهِ عِلْمًا، فَهُوَ يَخْبِطُ فِي مَالِهِ، يُنْفِقُهُ فِي غَيْرِ حَقِّهِ، وَرَجُلٌ لَمْ يُؤْتِهِ اللهُ عِلْمًا وَلَا مَالًا ، فَهُوَ يَقُولُ : لَوْ كَانَ لِي مِثْلُ هَذَا عَمِلْتُ فِيهِ مِثْلَ الَّذِي يَعْمَلُ* قَالَ رَسُولُ,اللهِ ﷺ: *فَهُمَا فِي الْوِزْرِ سَوَاءٌ*(رواه ابن ماجة)

*✿═══════════════✿*
  അബൂ കബ്ഷൽ അൻമാരി (റ) യിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: ഈ സമൂഹത്തിന്റെ ഉപമ നാല് വിഭാഗം പോലെയാണ്; ഒരാൾക്ക് അല്ലാഹു സമ്പാദ്യവും മത വിജ്ഞാനവും നൽകി; അവൻ തന്റെ മതവിജ്ഞാനം അനുസരിച്ച് തന്റെ സമ്പത്തിൽ ക്രയവിക്രയം ചെയ്യുന്നു, ബാധ്യത അനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നു, രണ്ടാമത്തെയാൾ അല്ലാഹു അവന് മത വിജ്ഞാനം നൽകിയിട്ടുണ്ട് പക്ഷേ സമ്പാദ്യം കൊടുത്തിട്ടില്ല അവൻ പറയുന്നു: ഇവനുള്ളത് പോലോത്തത് എനിക്ക് ഉണ്ടായിരുന്നെങ്കിൽ ഇദ്ദേഹം ചെയ്യും വിധം ഞാനും പ്രവർത്തിച്ചേനെ, അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: _*അവർ ഇരുവരും പ്രതിഫലത്തിൽ തുല്യരാണ് മുന്നാമത്തെ വിഭാഗം അല്ലാഹു അവന് സമ്പാദ്യം നൽകിയിട്ടുണ്ട് പക്ഷേ മത വിജ്ഞാനം നൽകിയിട്ടില്ല ; അവനാകട്ടെ തന്റെ സമ്പാദ്യം കൊണ്ട് തോന്നിയത് പോലെ ചെലവഴിക്കുന്നു, ബാധ്യത മറന്നു ചെലവഴിക്കുന്നു, നാലാമത്തെ വിഭാഗം അല്ലാഹു അവന് മതവിജ്ഞാനമോ സമ്പാദ്യമോ ഒന്നും തന്നെ നൽകിയിട്ടില്ല അവൻ പറയുന്നു: എനിക്കെങ്ങാനും ഇത് നൽകപ്പെട്ടിരുന്നെങ്കിൽ ഇവൻ ചെയ്യും വിധം ഞാനും ചെയ്തേനെ*_ അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: _*അവരിരുവരും കുറ്റത്തിൽ തുല്യരാണ്*_ (ഇബ്നു മാജ)
*✿═══════════════✿*
 *ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക*
*✿═══════════════✿*
_*കൂടുതൽ ഹദീസുകൾക്ക്*_         സന്ദർശിക്കുക
www.ilyassaquafi.in
*Please subscribe my You tube channel* ```Islamic Media Channel```
https://bit.ly/2GRHZ5i

No comments: