*┏══✿ഹദീസ് പാഠം 814✿══┓*
*■══✿ <🕳﷽*🕳> *✿══■*
*🕋 1440 - മുഹർറം - 28 🕋*
*📆 8-10-2018 തിങ്കൾ 📆*
📒 وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ قَالَ : شَهِدْنَا مَعَ رَسُولِ اللهِ ﷺ ، فَقَالَ لِرَجُلٍ مِمَّنْ يَدَّعِي الْإِسْلَامَ : *هَذَا مِنْ أَهْلِ النَّارِ* فَلَمَّا حَضَرَ الْقِتَالُ قَاتَلَ الرَّجُلُ قِتَالًا شَدِيدًا ، فَأَصَابَتْهُ جِرَاحَةٌ ، فَقِيلَ : يَا رَسُولَ اللهِ، الَّذِي قُلْتَ لَهُ : إِنَّهُ مِنْ أَهْلِ النَّارِ فَإِنَّهُ قَدْ قَاتَلَ الْيَوْمَ قِتَالًا شَدِيدًا وَقَدْ مَاتَ. فَقَالَ النَّبِيُّ ﷺ : *إِلَى النَّارِ* قَالَ : فَكَادَ بَعْضُ النَّاسِ أَنْ يَرْتَابَ ، فَبَيْنَمَا هُمْ عَلَى ذَلِكَ إِذْ قِيلَ : إِنَّهُ لَمْ يَمُتْ ، وَلَكِنَّ بِهِ جِرَاحًا شَدِيدًا ، فَلَمَّا كَانَ مِنَ اللَّيْلِ لَمْ يَصْبِرْ عَلَى الْجِرَاحِ فَقَتَلَ نَفْسَهُ . فَأُخْبِرَ النَّبِيُّ ﷺ بِذَلِكَ فَقَالَ : *اللهُ أَكْبَرُ ، أَشْهَدُ أَنِّي عَبْدُ اللهِ وَرَسُولُهُ* ثُمَّ أَمَرَ بِلَالًا فَنَادَى بِالنَّاسِ : *إِنَّهُ لَا يَدْخُلُ الْجَنَّةَ إِلَّا نَفْسٌ مُسْلِمَةٌ، وَإِنَّ اللهَ لَيُؤَيِّدُ هَذَا الدِّينَ بِالرَّجُلِ الْفَاجِرِ*(رواه البخاري)
*✿═══════════════✿*
📒അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം മഹാൻ പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ യോടൊപ്പം ഞങ്ങൾ ഒരു യുദ്ധത്തിൽ പങ്കെടുത്തപ്പോൾ മുസ്ലിമാണെന്ന് വാദിക്കുന്ന ഒരാളെ സംബന്ധിച്ച് അവിടുന്ന് പറഞ്ഞു: _*ഇയാൾ നരകാവകാശിയാണ്*_ അദ്ദേഹം യുദ്ധത്തിൽ പങ്കെടുത്തപ്പോൾ ഘോരമായി പൊരുതി അങ്ങിനെ അദ്ദേഹത്തിന് സാരമായി മുറിവേറ്റു അപ്പോൾ പറയപ്പെട്ടു: ഓ അല്ലാഹുവിന്റെ തിരു ദൂതരെ... അങ്ങ് നരകാവകാശിയാണെന്ന് പറഞ്ഞ ആ വ്യക്തി ഇന്നത്തെ യുദ്ധത്തിൽ ഘോരമായി പൊരുതി മരണപ്പെട്ടിരിക്കുന്നു അപ്പോഴും തിരു നബി ﷺ പറഞ്ഞു: അദ്ദേഹത്തിന്റെ പോക്ക് നരകത്തിലേക്കാണ്, അപ്പോൾ ചിലർ ആകെ ആശങ്കയിലായി അപ്പോൾ പറയപ്പെട്ടു: അദ്ദേഹം മരണപ്പെട്ടിട്ടില്ല മറിച്ച് സാരമായി പരിക്കേറ്റിട്ടുണ്ട്, അങ്ങിനെ രാത്രിയായപ്പോൾ അദ്ദേഹത്തിന് മുറിവ് സഹിക്കാതെ വന്നപ്പോൾ ആത്മഹത്യ ചെയ്ത് കളഞ്ഞു. വിവരം തിരു നബി ﷺ യോട് പറയപ്പെട്ടപ്പോൾ തിരു നബി ﷺ പറഞ്ഞു: _*"അല്ലാഹു അക്ബർ" (അല്ലാഹുവാണ് വലിയവൻ) നിശ്ചയം ഞാൻ അല്ലാഹുവിന്റെ അടിമയും തിരു ദൂതരുമാണെന്ന് സാക്ഷ്യം വഹിക്കുന്നു*_ പിന്നീട് ബിലാൽ (റ) നോട് ജനങ്ങെളെ വിളിക്കാൻ ആവശ്യപ്പെട്ടു കൊണ്ട് പറഞ്ഞു: _*മുസ്ലിമീങ്ങളല്ലാതെ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല, നിശ്ചയം തെമ്മാടിയായ ആളെ കൊണ്ടും അല്ലാഹു ഈ മതത്തെ ശക്തിപ്പെടുത്തുന്നതാണ്*_(ബുഖാരി)
*✿═══════════════✿*
🔐 *ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക*
*✿═══════════════✿*
_*കൂടുതൽ ഹദീസുകൾക്ക്*_ സന്ദർശിക്കുക
www.ilyassaquafi.in
*Please subscribe my You tube channel* ```Islamic Media Channel```
https://bit.ly/2GRHZ5i

No comments:
Post a Comment