*┏══✿ഹദീസ് പാഠം 816✿══┓*
*■══✿ <🕳﷽*🕳> *✿══■*
*🕋 1440 - മുഹർറം - 30 🕋*
*📆 10-10-2018 ബുധൻ 📆*
📒 وَعَنْ أَبِي إِدْرِيسَ الْخَوْلَانِيِّ رَضِيَ اللهُ عَنْهُ أَنَّهُ قَالَ : دَخَلْتُ مَسْجِدَ دِمَشْقَ ، فَإِذَا فَتًى شَابٌّ بَرَّاقُ الثَّنَايَا ، وَإِذَا النَّاسُ مَعَهُ، إِذَا اخْتَلَفُوا فِي شَيْءٍ أَسْنَدُوا إِلَيْهِ وَصَدَرُوا عَنْ قَوْلِهِ ، فَسَأَلْتُ عَنْهُ ، فَقِيلَ : هَذَا مُعَاذُ بْنُ جَبَلٍ . فَلَمَّا كَانَ الْغَدُ هَجَّرْتُ ، فَوَجَدْتُهُ قَدْ سَبَقَنِي بِالتَّهْجِيرِ ، وَوَجَدْتُهُ يُصَلِّي ، قَالَ : فَانْتَظَرْتُهُ حَتَّى قَضَى صَلَاتَهُ، ثُمَّ جِئْتُهُ مِنْ قِبَلِ وَجْهِهِ ، فَسَلَّمْتُ عَلَيْهِ ، ثُمَّ قُلْتُ : وَاللهِ إِنِّي لَأُحِبُّكَ للهِ . فَقَالَ : آللهِ ؟ فَقُلْتُ : آللهِ . فَقَالَ : آللهِ ؟ فَقُلْتُ : آللهِ. فَقَالَ : آللهِ ؟ فَقُلْتُ : آللهِ. قَالَ : فَأَخَذَ بِحُبْوَةِ رِدَائِي، فَجَبَذَنِي إِلَيْهِ ، وَقَالَ : أَبْشِرْ ؛ فَإِنِّي سَمِعْتُ رَسُولَ اللهِ ﷺ يَقُولُ : *قَالَ اللهُ تَبَارَكَ وَتَعَالَى : وَجَبَتْ مَحَبَّتِي لِلْمُتَحَابِّينَ فِيَّ، وَالْمُتَجَالِسِينَ فِيَّ، وَالْمُتَزَاوِرِينَ فِيَّ، وَالْمُتَبَاذِلِينَ فِيَّ*(رواه مالك في الموطأ)
*✿═══════════════✿*
📒അബൂ ഇദ്രീസ് അൽ ഖൗലാനി (റ) യിൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: ഞാൻ ഡമാസ്കസിലെ ഒരു പള്ളിയിൽ പ്രവേശിച്ചപ്പോൾ മുൻപല്ല് പ്രകാശിക്കുന്ന ഒരു യുവാവിനെ കാണാനിടയായി, ജനങ്ങൾ അദ്ദേഹത്തിന് ചുറ്റും ഇരിക്കുന്നുണ്ട്, ഏതെങ്കിലും വിഷയത്തിൽ അവർക്ക് അഭിപ്രായ വ്യത്യാസമുണ്ടായാൽ അദ്ദേഹത്തെ അവലംബിച്ച് വാക്ക് മുന്തിക്കും, അദ്ദേഹം ആരാണെന്ന് ഞാൻ ആരാഞ്ഞപ്പോൾ മുആദ് ബ്ൻ ജബൽ (റ) ആണെന്ന് പറയപ്പെട്ടു, പിറ്റേ ദിവസമായപ്പോൾ ഞാൻ നേരത്തെ പള്ളിയിലേക്ക് വന്നു, അപ്പോഴേക്കും എന്നേക്കാൾ നേരത്തെ അദ്ദേഹം പള്ളിയിൽ എത്തി നിസ്കരിക്കുന്നതായി ഞാൻ കണ്ടു, നിസ്കാരം കഴിയുന്നത് വരേ പ്രതീക്ഷിച്ച ഞാൻ ശേഷം മഹാനവർകളിലേക്ക് മുന്നിട്ടു ചെന്നു സലാം പറഞ്ഞ ശേഷം ഞാൻ പറഞ്ഞു: അല്ലാഹു തന്നെയാണ് സത്യം അല്ലാഹുവിന് വേണ്ടി ഞാൻ അങ്ങയെ ഇഷ്ടപ്പെടുന്നു മഹാൻ ചോദിച്ചു: അല്ലാഹുവിന്റെ പേരിലാണോ? ഞാൻ പറഞ്ഞു: അതെ! അല്ലാഹുവിന്റെ പേരിൽ, മഹാൻ വീണ്ടും ചോദിച്ചു: അല്ലാഹുവിന്റെ പേരിലാണോ?, ഞാൻ പറഞ്ഞു: അതെ അല്ലാഹുവിന്റെ പേരിൽ, മഹാൻ വീണ്ടും ചോദിച്ചു: അല്ലാഹുവിന്റെ പേരിലാണോ? ഞാൻ പറഞ്ഞു: അതെ അല്ലാഹുവിന്റെ പേരിലാണ്, അപ്പോൾ മഹാൻ എന്റെ മേൽ വസ്ത്രം പിടിച്ചു വലിച്ച് കൊണ്ട് എന്നോട് പറഞ്ഞു: നിങ്ങൾ സന്തോഷിക്കൂ, കാരണം നിശ്ചയം അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്: _*അല്ലാഹു പറഞ്ഞിരിക്കുന്നു: എന്റെ പേരിൽ പരസ്പരം സ്നേഹിക്കുകയും, ഇരിക്കുകയും, സന്ദർശിക്കുകയും ,ചെലവൊഴിക്കുകയും ചെയ്യുന്നവർക്ക് എന്റെ സ്നേഹം നിർബന്ധമായിരിക്കുന്നു*_(മുവത്വ)
*✿═══════════════✿*
🔐 *ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക*
*✿═══════════════✿*
_*കൂടുതൽ ഹദീസുകൾക്ക്*_ സന്ദർശിക്കുക
www.ilyassaquafi.in
*Please subscribe my You tube channel* ```Islamic Media Channel```
https://bit.ly/2GRHZ5i

No comments:
Post a Comment