Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Sunday, October 14, 2018

അറബി ഭാഷയുടെ ആഗോള സാധ്യതകൾ ഉപയോഗപ്പെടുത്തണം : അലിഫ്

കോഴിക്കോട് : അറബി ഭാഷയുടെ ആഗോള സാധ്യതകൾ ഉപയോഗപ്പെടുത്തണമെന്ന് അറബിക് ലാംഗ്വേജ് ഇംപ്രൂവ്മെൻറ് ഫൗണ്ടേഷൻ ( അലിഫ് ) കൗൺസിൽ ആഹ്വാനം ചെയ്തു.
റഷ്യയും ചൈനയും ഉൾപ്പെടെ വൻകിട രാജ്യങ്ങളിൽ അറബിയുടെ സ്വീകാര്യത വർദ്ധിച്ച് വരികയാണ് 
കേന്ദ്ര - കേരള സർക്കാറുകൾ അറബിക്ക് നൽകുന്ന പ്രാധാന്യം ശരിയായ വിധത്തിൽ ഉപയോഗപ്പെടുത്താൻ സാധിക്കണം.

ആരാധനകളുടെ ഭാഷ എന്നതിനപ്പുറം പല രാഷ്ട്രങ്ങളുടെയും സാമ്പത്തിക സുസ്ഥിതിയെ തന്നെ പിടിച്ചു നിർത്തുന്ന ഭാഷയായി അറബി ലോകത്ത് നിലനിൽക്കുകയാണ്. കൗൺസിൽ വ്യക്തമാക്കി.
പ്രൊഫ: എൻ.പി മഹ്മൂദ് സാഹിബ് വടകര , വി ടി അബ്ദുല്ലക്കോയ മാസ്റ്റർ കിണാശ്ശേരി, എൻ.പി  ഉമർ സാഹിബ് കോഴിക്കോട് എന്നിവരെ അനുസ്മരിച്ചു.
എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റ് പേരോട് അബ്ദുറഹ്മാൻ സഖാഫി കൗൺസിൽ ഉൽഘാടനം ചെയ്തു.
അലിഫ് ചെയർമാൻ സയ്യിദ് മുഹമ്മദ് തുറാബ് തങ്ങൾ അധ്യക്ഷത വഹിച്ചു.
കാലിക്കറ്റ് പ്രസ് ക്ലബ്ബ് പ്രസിഡന്റ് കമാൽ വരദൂർ, പ്രൊഫ: എ.കെ അബ്ദുൽ ഹമീദ് സാഹിബ്, വി.എം കോയ മാസ്റ്റർ, നാസർ ചെറുവാടി, അമീൻ മുഹമ്മദ് ഹസൻ സഖാഫി, യഅഖൂബ് ഫൈസി , ഹസൈനാർ നദ് വി, റഹ്മതുള്ള സഖാഫി എളമരം, അബ്ദുൽ ജലീൽ അസ്ഹരി, അബ്ദുൽ അസീസ് സഖാഫി കുവൈത്ത്, ഡോ : അബ്ദുൽ അസീസ് ഫൈസി, സുലൈമാൻ സഖാഫി കുഞുകുളം പ്രസംഗിച്ചു.
തറയിട്ടാൽ ഹസൻ സഖാഫി സ്വാഗതവും ഡോ: അബൂബക്കർ നിസാമി നന്ദിയും പറഞ്ഞു.

No comments: