Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Monday, November 26, 2018

ഫാത്വിമ സഹ്റഭാഗം - 4

ഇർഫാദ് മായിപ്പാടി
അതിരറ്റ ആഗ്രഹം
സങ്കടങ്ങളൊക്കെയും ഈമാനിന്റെ കരുത്തായി പരിവർത്തിക്കുകയായിരുന്നു ബീവി ഫാത്വിമത്തുസഹ്റാഅ് (റ). അബൂലഹബും ഭാര്യ ഉമ്മുജമീലും കൂടി മുത്ത് നബി ﷺ നടക്കുന്ന വഴിയിൽ മുള്ളുവാരിയിടുന്നതും മണ്ണെറിയുന്നതും ബീവി സുമയ്യ (റ) അമ്മാർ(റ) നെയും ശത്രുക്കൾ ക്രൂരമായി അക്രമിച്ചു കൊന്നതുമൊക്കെ ഫാത്വിമയുടെ ഈമാനിനു കരുത്ത് പകർന്നു. അതിനിടയിൽ അബൂലഹബ് ഒരു പാറക്കല്ല് കൊണ്ട് നബി ﷺ തങ്ങളെ വധിക്കാനുള്ള ശ്രമവും ഉണ്ടായി. ശത്രുതയുടെയും വിദ്വേഷത്തിന്റെയു ഇരച്ചുകയറലുകൾ പാവങ്ങളും ഹൃദയവിശാലരുമായ മുസ്ലിംകളുടെ വിശ്വാസദൃഢത കൂടികൂടി വരുന്നത് കാണാൻ പ്രവാചകപുത്രിക്ക് നിയോഗമുണ്ടായി. ശത്രു സൈന്യത്തിന്റെ മർദ്ദനം വർദ്ധിച്ചപ്പോൾ പലരും ഹബ്ശയിലേക്ക് പലായനം ചെയ്തു. അക്കൂട്ടത്തിൽ സഹോദരി റുഖിയ്യയും ഉണ്ടായിരുന്നു. ഫാത്വിമ ബീവി (റ) സങ്കടത്തോട് കൂടിയായിരുന്നു റുഖിയ്യ ബീവി (റ) യെ യാത്രയച്ചത്. നബി ﷺ തങ്ങളെപോലെ തന്നെ ബീവി ഖദീജയും ഫാത്വിമയും ഒരുപാട് ആഗ്രഹിച്ചിരുന്നു അബൂ ത്വാലിബ് സത്യപാത പുൽകാൻ. പലപ്പോഴും പ്രവാചകാനുകൂല നിലപാട് സ്വീകരിച്ചിരുന്ന അബൂത്വാലിബിനെ ഒരിക്കൽ ഖുറൈഷികൾ ബഹിഷ്കരിക്കുകയുണ്ടായി. അപ്പോഴൊക്കെയും അബൂത്വാലിബെടുത്ത നിലപാടുകൾ ഫാത്വിമ ബീവിയെയും സന്തോഷിപ്പിച്ചിരുന്നു. ശത്രുപക്ഷത്തുണ്ടായിരുന്ന ഹംസ(റ) വും ഉമർ(റ) വും ഇസ്ലാം പൂൽകിയതോടെ സ്വഹാബത്തിന് അതിരറ്റ് സന്തോഷമുണ്ടായി. അവർ സത്യസന്ദേഷം ഉറക്കെ പ്രഖ്യാപിക്കുകയുണ്ടായി. ഇത് ശത്രുക്കൾക്ക് വലിയ തിരിച്ചടിയായ് മാറി. എന്നാലും അവർ തിരു നബിﷺക്കെതിരെ പുതിയ കുതന്ത്രങ്ങൾ മെനയാൻ തുടങ്ങി. അതിന്റെ അടിസ്ഥാനത്തിലാണ് ബനൂഹാഷിം കുടുംബത്തിനു മേൽ ഭ്രഷ്ട് കല്പ്പിച്ചു കരാറിറക്കിയത്. അബൂത്വാലിബും കൂട്ടരും ഭ്രഷ്ടിനു വിധേയരായി. മുസ്ലിംകൾ തീർത്തും ഒറ്റുപ്പെട്ടു. ഇതെല്ലാം പക്വതയോടെ അനുഭവിക്കുകയായിരുന്നു പതിനൊന്ന് വയസ്സ് കാരിയായ ബീവി ഫാത്തിമത്തുസഹ്റാഅ്.
-തുടരും-

No comments: