Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Monday, November 26, 2018

ഹദീസ് പാഠം 863

┏══✿ഹദീസ് പാഠം 863✿══┓
        ■══✿ <﷽> ✿══■
    1440 - റബീഉൽ അവ്വൽ - 18 

            26-11-2018 തിങ്കൾ 

وَعَنْ جَابِرِ بْنِ عَبْدِ اللهِ رَضِيَ اللهُ عَنْهُمَا أَنَّ امْرَأَةً مِنَ الْأَنْصَارِ قَالَتْ لِرَسُولِ  اللهِ ﷺ : يَا رَسُولَ اللهِ ، أَلَا أَجْعَلُ لَكَ شَيْئًا تَقْعُدُ عَلَيْهِ ؛ فَإِنَّ لِي غُلَامًا نَجَّارًا. قَالَ : إِنْ شِئْتِ قَالَ : فَعَمِلَتْ لَهُ الْمِنْبَرَ ، فَلَمَّا كَانَ يَوْمُ الْجُمُعَةِ قَعَدَ النَّبِيُّ  ﷺ عَلَى الْمِنْبَرِ الَّذِي صُنِعَ ، فَصَاحَتِ النَّخْلَةُ الَّتِي كَانَ يَخْطُبُ عِنْدَهَا حَتَّى كَادَتْ أَنْ تَنْشَقَّ ، فَنَزَلَ النَّبِيُّ ﷺ حَتَّى أَخَذَهَا فَضَمَّهَا إِلَيْهِ ، فَجَعَلَتْ تَئِنُّ أَنِينَ الصَّبِيِّ الَّذِي يُسَكَّتُ حَتَّى اسْتَقَرَّتْ . قَالَ : بَكَتْ عَلَى مَا كَانَتْ تَسْمَعُ مِنَ الذِّكْرِ (رواه البخاري)
✿═══════════════✿
ജാബിർ ബിൻ അബ്ദുല്ല (റ) യിൽ നിന്ന് നിവേദനം: നിശ്ചയം അൻസാറുകളിൽ പെട്ട ഒരു സ്ത്രീ അല്ലാഹുവിന്റെ തിരു ദൂതർ ﷺ യോട് പറഞ്ഞു: ഓ അല്ലാഹുവിന്റെ തിരു ദൂതരെ, അങ്ങേക്ക് ഇരിക്കാൻ വേണ്ടി വല്ലതും ഞാൻ ഉണ്ടാക്കി തരട്ടയോ?കാരണം നിശ്ചയം എനിക്ക് ആശാരിയായ ഒരു ഭൃത്യനുണ്ട്. തിരു നബി ﷺ പറഞ്ഞു: നിങ്ങൾ ഉദ്ധേശിക്കുകയാണെങ്കിൽ (ചെയ്തോളൂ) അങ്ങനെ മഹതി തിരു നബി ﷺ ക്ക് വേണ്ടി ഒരു മിമ്പർ പണി കഴിപ്പിച്ചു, ജുമുഅ ദിവസമായപ്പോൾ  നിർമ്മിക്കപ്പെട്ട ആ മിമ്പറിൽ തിരു നബി ﷺ കയറിയപ്പോൾ ആദ്യം ഖുതുബ നിർവഹിച്ചിരുന്ന ഈത്തപ്പന മരം അട്ടഹസിക്കാൻ തുടങ്ങി;  അങ്ങനെ അത് പൊളിയാറായപ്പോൾ തിരു നബി ﷺ ഇറങ്ങി ചെന്ന് അതിനെ അണച്ചു കൂട്ടി, അന്നേരം ചെറിയ കുഞ്ഞുങ്ങൾ കരയും വിധം ഏങ്ങിക്കരയുന്നുണ്ടായിരുന്നു അത്;  അങ്ങനെ അത് ശാന്തമായി. ജാബിർ (റ) പറഞ്ഞു: അത് ദിക്ർ കേട്ടു കൊണ്ടിരുന്നത് (നഷ്ടപ്പെട്ടത്) കാരണമാണ് കരഞ്ഞത് (ബുഖാരി)
✿══════════════✿

ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക

✿══════════════✿

           കൂടുതൽ ഹദീസുകൾക്ക്

                  സന്ദർശിക്കുക
             www.ilyassaquafi.in

Please Follow my Facebook Page
            IslamicMedia Channel
            https://goo.gl/T2AStq

No comments: