_*💐എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നബി ദിനാശംസകൾ💐*_
*┏══✿ഹദീസ് പാഠം 857✿══┓*
*■══✿ <🕳﷽*🕳> *✿══■*
*🕋 1440 - റബീഉൽ അവ്വൽ - 12 🕋*
*📆 20-11-2018 ചൊവ്വ 📆*
📒 وَعَنْ حُمْرَانَ مَوْلَى عُثْمَانَ رَضِيَ اللهُ عَنْهُ قَالَ : سَمِعْتُ عُثْمَانَ بْنَ عَفَّانَ رَضِيَ اللهُ عَنْهُ وَهُوَ بِفِنَاءِ الْمَسْجِدِ ، فَجَاءَهُ الْمُؤَذِّنُ عِنْدَ الْعَصْرِ ، فَدَعَا بِوَضُوءٍ فَتَوَضَّأَ ، ثُمَّ قَالَ : وَاللهِ لَأُحَدِّثَنَّكُمْ حَدِيثًا لَوْلَا آيَةٌ فِي كِتَابِ اللهِ مَا حَدَّثْتُكُمْ ، إِنِّي سَمِعْتُ رَسُولَ اللهِ ﷺ يَقُولُ : *لَا يَتَوَضَّأُ رَجُلٌ مُسْلِمٌ، فَيُحْسِنُ الْوُضُوءَ، فَيُصَلِّي صَلَاةً إِلَّا غَفَرَ اللهِ لَهُ مَا بَيْنَهُ وَبَيْنَ الصَّلَاةِ الَّتِي تَلِيهَا* (رواه مسلم)
*✿═══════════════✿*
📒 ഉസ്മാൻ (റ) ന്റെ അടിമയായ ഹുംറാൻ (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: പള്ളി മുറ്റത്ത് നിന്ന് ഉസ്മാൻ ബിൻ അഫാൻ (റ) നിൽക്കവേ അസ്വർ നിസ്കാര സമയത്ത് മുഅദ്ദിൻ അവിടേക്ക് വന്നു അപ്പോൾ മഹാൻ വുളൂഇന്റെ വെള്ളം കൊണ്ട് വരാൻ ആവശ്യപ്പെട്ടു ശേഷം വുളൂഅ് ചെയ്തു ശേഷം അവിടുന്ന് പറയുന്നതായി ഞാൻ കേട്ടു: അല്ലാഹു തന്നെയാണ് സത്യം ഞാൻ നിങ്ങൾക്ക് ഒരു ഹദീസ് പറഞ്ഞു തരാം -അല്ലാഹുവിൻറെ വിശുദ്ധ ഗ്രന്ഥത്തിലെ (ഖുർആനിലെ) ഒരു ആയത്തെങ്ങാനും ഇല്ലായിരുന്നുവെങ്കിൽ ഞാൻ നിങ്ങളോട് ഹദീസ് പറയുമായിരുന്നില്ല, - നിശ്ചയം അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്: _*ഒരു മുസ്ലിമായ വ്യക്തി നല്ല രീതിയിൽ വുളൂഅ് ചെയ്ത് നിസ്കാരം നിർവഹിച്ചാൽ ആ നിസ്കാരവും അതിനോട് തുടർന്ന് വരുന്ന നിസ്കാരത്തിനുമിടയിലുള്ള ദോഷങ്ങൾ അല്ലാഹു പൊറുക്കുന്നതാണ്*_(മുസ്ലിം)
*✿══════════════✿*
🔐 *ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക*
*✿══════════════✿*
_*കൂടുതൽ ഹദീസുകൾക്ക്*_ സന്ദർശിക്കുക
www.ilyassaquafi.in
*Please subscribe my You tube channel* ```Islamic Media Channel```
https://bit.ly/2GRHZ5i
No comments:
Post a Comment