┏══✿ഹദീസ് പാഠം 862✿══┓
■══✿ <﷽> ✿══■
1440 - റബീഉൽ അവ്വൽ - 17
25-11-2018 ഞായർ
وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ قَالَ : قَالَ رَسُولُ اللهِ ﷺ : مَثَلُ الَّذِي يَجْلِسُ يَسْمَعُ الْحِكْمَةَ، ثُمَّ لَا يُحَدِّثُ عَنْ صَاحِبِهِ إِلَّا بِشَرِّ مَا سَمِعَ كَمَثَلِ رَجُلٍ أَتَى رَاعِيًا، فَقَالَ : يَا رَاعِي، أَجْزِرْنِي شَاةً مِنْ غَنَمِكَ. قَالَ : اذْهَبْ فَخُذْ بِأُذُنِ خَيْرِهَا، فَذَهَبَ فَأَخَذَ بِأُذُنِ كَلْبِ الْغَنَمِ (رواه ابن ماجة)
✿═══════════════✿
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: ഒരു മജ്ലിസിൽ ഇരുന്ന് വിജ്ഞാനം കേൾക്കുകയും പിന്നീട് താൻ തന്റെ സുഹൃത്തിൽ നിന്ന് കേട്ടതിൽ വെച്ച് ഏറ്റവും മോശമായത് മാത്രം പകർന്ന് കൊടുക്കുകയും ചെയ്യുന്നവന്റെ ഉപമ ഒരു വ്യക്തിയാണ് അവൻ ഒരു ആട്ടിടയന്റെ അരികിൽ ചെന്ന് പറഞ്ഞു: ഓ ഇടയനെ നിങ്ങളുടെ ആടിൽ നിന്ന് ഒരു ആട് അറുക്കാൻ വേണ്ടി എനിക്ക് തരണം, അവൻ പറഞ്ഞു: നിങ്ങൾ പോയി ആ ആട്ടിൻ പറ്റത്തിൽ നിന്ന് ഏറ്റവും നല്ലത് നോക്കിയെടുത്തോളു, അങ്ങനെ അവൻ ചെന്ന് പിടിച്ചതാകട്ടെ ആ ആട്ടിൻ പറ്റത്തിലെ നായയുടെ ചെവിയിൽ (ഇബ്നു മാജ)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Follow my Facebook Page
IslamicMedia Channel


No comments:
Post a Comment