┏══✿ഹദീസ് പാഠം 864✿══┓
■══✿ <﷽> ✿══■
1440 - റബീഉൽ അവ്വൽ - 19
27-11-2018 ചൊവ്വ
وَعَنِ النُّعْمَانِ بْنِ بَشِيرٍ رَضِيَ اللهُ عَنْهُمَا قَالَ : تَصَدَّقَ عَلَيَّ أَبِي بِبَعْضِ مَالِهِ ، فَقَالَتْ أُمِّي عَمْرَةُ بِنْتُ رَوَاحَةَ رَضِيَ اللهُ عَنْهَا : لَا أَرْضَى حَتَّى تُشْهِدَ رَسُولَ اللهِ ﷺ فَانْطَلَقَ أَبِي إِلَى النَّبِيِّ ﷺ لِيُشْهِدَهُ عَلَى صَدَقَتِي ، فَقَالَ لَهُ رَسُولُ اللهِ ﷺ : أَفَعَلْتَ هَذَا بِوَلَدِكَ كُلِّهِمْ ؟ قَالَ : لَا. قَالَ : اتَّقُوا اللهَ، وَاعْدِلُوا فِي أَوْلَادِكُمْ فَرَجَعَ أَبِي ، فَرَدَّ تِلْكَ الصَّدَقَةَ (رواه مسلم)
✿═══════════════✿
നുഅ്മാൻ ബ്ൻ ബഷീർ (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: എന്റെ പിതാവ് അവിടുത്തെ സമ്പത്തിൽ നിന്ന് അൽപം എനിക്ക് ദാനമായി നൽകി, അന്നേരം എന്റെ മാതാവ് അംറ ബിൻതി റവാഹ (റ) (ഉപ്പയോട്) പറഞ്ഞു: ഈ വിഷയത്തിൽ നിങ്ങൾ അല്ലാഹുവിന്റെ തിരു ദൂതർ ﷺ യെ സാക്ഷിയാക്കും വരെ ഞാൻ തൃപ്തയാകുകയില്ല, അങ്ങനെ എന്റെ പിതാവ് അവിടുന്ന് എനിക്ക് നൽകിയ ദാനത്തിൽ തിരു നബി ﷺ യെ സാക്ഷിയാക്കാനായി തിരു സന്നിധിയിൽ ചെന്നു, അപ്പോൾ അല്ലാഹുവിന്റെ തിരു ദൂതർ ﷺ പിതാവിനോട് ചോദിച്ചു: ഇപ്രകാരം നിങ്ങളുടെ എല്ലാ മക്കളോടും ചെയ്തോ? പിതാവ് പറഞ്ഞു: ഇല്ല, തിരു നബി ﷺ പറഞ്ഞു: നിങ്ങൾ അല്ലാഹുവിനെ ഭയപ്പെടുക, നിങ്ങളുടെ മക്കൾക്കിടയിൽ നീതി പുലർത്തുകയും ചെയ്യുക അന്നേരം എന്റെ പിതാവ് മടങ്ങി വന്ന് ആ സ്വദഖ മടക്കിയെടുത്തു (മുസ്ലിം)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Follow my Facebook Page
IslamicMedia Channel


No comments:
Post a Comment