Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Sunday, December 2, 2018

ഫാത്വിമ സഹ്റ - ഭാഗം -7

ഇർഫാദ് മായിപ്പാടി
ബാപ്പയുടേയും ഉമ്മയുടെയും മനോഹരമായ ദാമ്പത്യജീവിതം നേരിൽ കണ്ട് ആസ്വദിച്ചവളാണ് മകൾ ഫാത്വിമത്തുസ്സഹ്റാഅ്. ഉമ്മയുടെ വിയോഗാനന്തരം ബാപ്പയ്ക്കുണ്ടായ മനോവിഷമം ശമിപ്പിക്കാൻ മകൾ ആവോളം പരിശ്രമിച്ചു. പരിചരണത്തിൽ അല്പവും അമാന്തിക്കാത്ത ബീവി ഫാത്വിമ (റ) മാതൃത്വത്തിന്റെ ലാളനയും ഭാര്യയുടെ ഉത്തരവാദിത്വബോധവും മകളുടെ കാരുണ്യവും ഒരുപോലെ ആവാഹിച്ച് സേവനനിരതയായി. മകളുടെയും കൂടി ആഗ്രഹമായിരുന്നു ബാപ്പയ്ക്ക് ആനന്ദകരമായ ജീവിതം സമ്മാനിക്കാൻ പുതിയൊരു ഇണവേണം എന്നുള്ളത്. അങ്ങനെയിരിക്കെയാണ് സൗദ ബീവി (റ) നബി ﷺ ജീവിതത്തിലേക്ക് കടന്നുവരുന്നത്. ഇസ്ലാമിക പ്രബോധനത്തിൽ വ്യാപൃതനായ ബാപ്പയ്ക്ക് കൂട്ടായി മകൾ കൂടെ തന്നെ നിന്നു. അങ്ങനെയൊരു ദിനത്തിലാണ് അള്ളാഹുവിന്റെ സന്നിദിയിലേക്ക് ക്ഷണപ്രകാരം ബാപ്പ പോകുന്നത്. ബാപ്പയുടെ ആ അനുഭവത്തിൽ മകൾ കണ്ണ്നിറഞ്ഞു സന്തോഷിച്ചു. എന്നാൽ ശത്രുക്കളുടെ പരഹാസപാത്രമാകുന്നതിൽ ദു:ഖിതയുമായി. ചരിത്രത്തിലെവിടെയും ഉദാഹരിക്കാൻ മാത്രം ഉന്നതിയിലേക്കുയർന്ന പിതാവിന്റെ മകളായ് പിറന്നതിൽ അഭിമാനം കൊണ്ടു. ആ ഇടയിലാണ് അബ്സീനയിലേക്ക് പാലായനം ചെയ്ത സഹോദരി റുഖിയ്യ ബീവി (റ) തിരിച്ച് വന്നത്. എന്നാൽ സഹോദരിയെ അഭിമൂഖരിക്കാൻ ബീവി ഫാത്വിമ (റ) ഭയപ്പെട്ടു. കാരണം.....
-തുടരും-

No comments: