┏══✿ഹദീസ് പാഠം 868✿══┓
        ■══✿ <﷽> ✿══■
    1440 - റബീഉൽ അവ്വൽ - 23
            1-12-2018 ശനി
وَعَنْ وَابِصَةَ بْنِ مَعْبَدٍ الْأَسَدِيِّ رَضِيَ اللهُ عَنْهُ أَنَّ رَسُولَ اللهِ ﷺ قَالَ لِوَابِصَةَ : جِئْتَ تَسْأَلُ عَنِ الْبِرِّ وَالْإِثْمِ ؟ قَالَ : قُلْتُ : نَعَمْ . قَالَ : فَجَمَعَ أَصَابِعَهُ فَضَرَبَ بِهَا صَدْرَهُ ، وَقَالَ : اسْتَفْتِ نَفْسَكَ ، اسْتَفْتِ قَلْبَكَ يَا وَابِصَةُ - ثَلَاثًا - الْبِرُّ مَا اطْمَأَنَّتْ إِلَيْهِ النَّفْسُ وَاطْمَأَنَّ إِلَيْهِ الْقَلْبُ ، وَالْإِثْمُ مَا حَاكَ فِي النَّفْسِ وَتَرَدَّدَ فِي الصَّدْرِ، وَإِنْ أَفْتَاكَ النَّاسُ وَأَفْتَوْكَ (رواه الدارمي)
✿═══════════════✿
വാബിസത്തു ബ്ൻ മഅ്ബദിൽ അസദിയ്യ് (റ) യിൽ നിന്ന് നിവേദനം: നിശ്ചയം അല്ലാഹുവിന്റെ തിരു ദൂതർ ﷺ വാബിസ്വ (റ) യോട് ചോദിച്ചു: നന്മയേയും തെറ്റിനേയും സംബന്ധിച്ച് ചോദിക്കാനാണോ നിങ്ങൾ വന്നത്? ഞാൻ പറഞ്ഞു: അതെ. മഹാൻ പറയുന്നു: അങ്ങനെ തിരു നബി ﷺ അവിടുത്തെ വിരലുകൾ കൂട്ടി പിടിച്ച് അവരുടെ നെഞ്ചത്ത് അടിച്ച് കൊണ്ട് പറഞ്ഞു: നിങ്ങൾ നിങ്ങളുടെ സ്വശരീരത്തോട് ചോദിക്കുക, ഓ വാബിസ്വ, നിങ്ങളുടെ നിങ്ങളുടെ സ്വശരീരത്തോട് ചോദിക്കുക -മൂന്ന് പ്രാവശ്യം (ആവർത്തിച്ചു)- നന്മയെന്നാൽ ഹൃദയത്തിന് സമാധാനം ലഭിക്കുന്നതും, തെറ്റ് എന്നാൽ മനസ്സിലും ഹൃദയത്തിലും ഇടയാട്ടമുണ്ടാക്കുന്നതുമാണ്, ജനങ്ങൾ മുഴുവനും അവ്വിഷയത്തിൽ ഫത്വ തന്നാലും ശരി (മനസ്സിൽ ഇടയാട്ടമുണ്ടാക്കുന്നത് തെറ്റാണ്)(ദാരിമി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
Please Follow my Facebook Page
            IslamicMedia Channel


No comments:
Post a Comment