┏══✿ഹദീസ് പാഠം 874✿══┓
■══✿ <﷽> ✿══■
1440 - റബീഉൽ അവ്വൽ - 29
7 -12-2018 വെള്ളി
وَعَنْ عَبْدِ اللهِ بْنِ مَسْعُودٍ رَضِيَ اللهُ عَنْهُ قَالَ : قَالَ رَسُولُ اللهِ ﷺ : إِنَّ اللهَ قَسَمَ بَيْنَكُمْ أَخْلَاقَكُمْ ، كَمَا قَسَمَ بَيْنَكُمْ أَرْزَاقَكُمْ ، وَإِنَّ اللهَ عَزَّ وَجَلَّ يُعْطِي الدُّنْيَا مَنْ يُحِبُّ ، وَمَنْ لَا يُحِبُّ ، وَلَا يُعْطِي الدِّينَ إِلَّا لِمَنْ أَحَبَّ ، فَمَنْ أَعْطَاهُ اللهُ الدِّينَ فَقَدْ أَحَبَّهُ ، وَالَّذِي نَفْسِي بِيَدِهِ ، لَا يُسْلِمُ عَبْدٌ حَتَّى يَسْلَمَ قَلْبُهُ وَلِسَانُهُ ، وَلَا يُؤْمِنُ حَتَّى يَأْمَنَ جَارُهُ بَوَائِقَهُ قَالُوا : وَمَا بَوَائِقُهُ يَا نَبِيَّ اللهِ ؟ قَالَ : غَشْمُهُ ، وَظُلْمُهُ ، وَلَا يَكْسِبُ عَبْدٌ مَالًا مِنْ حَرَامٍ ، فَيُنْفِقَ مِنْهُ ، فَيُبَارَكَ لَهُ فِيهِ ، وَلَا يَتَصَدَّقُ بِهِ فَيُقْبَلَ مِنْهُ ، وَلَا يَتْرُكُ خَلْفَ ظَهْرِهِ إِلَّا كَانَ زَادَهُ إِلَى النَّارِ ، إِنَّ اللهَ عَزَّ وَجَلَّ لَا يَمْحُو السَّيِّئَ بِالسَّيِّئِ ، وَلَكِنْ يَمْحُو السَّيِّئَ بِالْحَسَنِ ، إِنَّ الْخَبِيثَ لَا يَمْحُو الْخَبِيثَ (رواه أحمد)
✿═══════════════✿
അബ്ദുല്ല ബിൻ മസ്ഊദ് (റ) ൽ നിന്ന് നിവേദനം : അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: നിങ്ങൾക്ക് അല്ലാഹു വിഭവങ്ങൾ വീതിച്ചു നൽകിയത് പ്രകാരം നിങ്ങളുടെ സ്വഭാവവും അല്ലാഹു വീതിച്ചു നൽകിയിരിക്കുന്നു, നിശ്ചയം ഭൗതിക സുഖങ്ങൾ അല്ലാഹു ഇഷ്ടപ്പെട്ടവർക്കും ഇഷ്ടപ്പെടാത്തവർക്കും നൽകും എന്നാൽ മതബോധം അവൻ ഇഷ്ടപ്പെട്ടവർക്കേ നൽകൂ, ആർക്കെങ്കിലും അല്ലാഹു മതബോധം നൽകിയിട്ടുണ്ടെങ്കിൽ അല്ലാഹു അവനെ ഇഷ്ടപ്പെട്ടെന്ന് സാരം; എന്റെ ശരീരം ആരുടെ അതീനതയിലാണോ അവൻ തന്നെയാണ് സത്യം ഒരു അടിമ തന്റെ ഹൃദയവും നാവും രക്ഷപ്പെടുന്നത് വരെ യഥാർത്ഥ മുസ്ലിമാകുന്നില്ല, തന്റെ അയൽവാസി തന്റെ "ബവാഇഖിൽ" നിന്ന് നിർഭയനാകുന്നത് വരെ ഒരാളും യഥാർത്ഥ സത്യവിശ്വാസിയാകുന്നില്ല അവർ ചോദിച്ചു: ഓ അല്ലാഹുവിന്റെ തിരു നബിയെ എന്താണ് "ബവാഇഖ്" കൊണ്ട് അർത്ഥമാക്കുന്നത്? തിരു നബി ﷺ പറഞ്ഞു: അവന്റെ അതിക്രമവും ദ്രോഹവുമാണ്; ഒരു അടിമ ഹറാമിൽ നിന്ന് പണം സമ്പാദിച്ച് അതിൽ നിന്ന് ചെലവ് ചെയ്താൽ അതിൽ ബറകത്ത് ലഭിക്കില്ല, അതിൽ നിന്ന് ദാനധർമ്മം ചെയ്താൽ സ്വീകരിക്കപ്പെടുകയില്ല, പിൻമുറക്കാർക്ക് വേണ്ടി മാറ്റിവെച്ചാൽ അവന്റെ പാഥേയം നരകത്തിലേക്കാകുന്നു, അല്ലാഹു അധാർമികതയെ അധാർമ്മികത കൊണ്ട് മായ്ച്ചു കളയില്ല, മറിച്ച് അധാർമ്മികതയെ നന്മ കൊണ്ടാണ് മായ്ച്ചു കളയുന്നത്, നിശ്ചയം മ്ലേച്ചതയെ മ്ലേച്ചമായത് കൊണ്ട് മായിച്ചു കളയില്ലല്ലോ (അഹ്മദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Follow my Facebook Page
IslamicMedia Channel


No comments:
Post a Comment