┏══✿ഹദീസ് പാഠം 875✿══┓
■══✿ <﷽> ✿══■
1440 - റബീഉൽ അവ്വൽ - 30
8 -12-2018 ശനി
وَعَنْ صَفْوَانَ بْنِ عَسَّالٍ رَضِيَ اللهُ عَنْهُ قَالَ : قَالَ يَهُودِيٌّ لِصَاحِبِهِ : اذْهَبْ بِنَا إِلَى هَذَا النَّبِيِّ فَقَالَ صَاحِبُهُ : لَا تَقُلْ نَبِيٌّ ، إِنَّهُ لَوْ سَمِعَكَ كَانَ لَهُ أَرْبَعَةُ أَعْيُنٍ فَأَتَيَا رَسُولَ اللهِ ﷺ فَسَأَلَاهُ عَنْ تِسْعِ آيَاتٍ بَيِّنَاتٍ ، فَقَالَ لَهُمْ : لَا تُشْرِكُوا بِاللهِ شَيْئًا ، وَلَا تَسْرِقُوا ، وَلَا تَزْنُوا ، وَلَا تَقْتُلُوا النَّفْسَ الَّتِي حَرَّمَ اللهُ إِلَّا بِالْحَقِّ ، وَلَا تَمْشُوا بِبَرِيءٍ إِلَى ذِي سُلْطَانٍ لِيَقْتُلَهُ ، وَلَا تَسْحَرُوا ، وَلَا تَأْكُلُوا الرِّبَا ، وَلَا تَقْذِفُوا مُحْصَنَةً ، وَلَا تُوَلُّوا الْفِرَارَ يَوْمَ الزَّحْفِ ، وَعَلَيْكُمْ خَاصَّةً الْيَهُودَ أَنْ لَا تَعْتَدُوا فِي السَّبْتِ قَالَ : فَقَبَّلُوا يَدَهُ وَرِجْلَهُ ، فَقَالَا : نَشْهَدُ أَنَّكَ نَبِيٌّ. قَالَ : فَمَا يَمْنَعُكُمْ أَنْ تَتَّبِعُونِي قَالُوا : إِنَّ دَاوُدَ دَعَا رَبَّهُ أَنْ لَا يَزَالَ مِنْ ذُرِّيَّتِهِ نَبِيٌّ ، وَإِنَّا نَخَافُ إِنْ تَبِعْنَاكَ أَنْ تَقْتُلَنَا الْيَهُودُ (رواه الترمذي)
✿═══════════════✿
സ്വഫ്വാൻ ബിൻ അസ്സാൽ (റ) ൽ നിന്ന് നിവേദനം: ഒരു ജൂതനായ വ്യക്തി തന്റെ കൂട്ടുകാരനോട് പറഞ്ഞു: ഈ പ്രവാചകന്റെ അരികിലേക്ക് നമുക്ക് പോകാം അപ്പോൾ തന്റെ കൂട്ടുകാരൻ പറഞ്ഞു: പ്രവാചകനെന്ന് പറയണ്ട, നിശ്ചയം നിങ്ങൾ പറയുന്നതെങ്ങാനും അദ്ദേഹം കേട്ടാൽ നാല് കണ്ണുകളുണ്ടാകും (സന്തോഷം വർദ്ധിക്കും എന്നതിന്റെ പ്രയോഗം) അങ്ങനെ ഇരുവരും അല്ലാഹുവിന്റെ തിരു ദൂതർ ﷺ യുടെ അരികിൽ ചെന്നു കൊണ്ട് ഒമ്പത് വ്യക്തമായ ദൃഷ്ടാന്തങ്ങളെ സംബന്ധിച്ച് ചോദിച്ചു അവരോട് തിരു നബി ﷺ മറുപടി പറഞ്ഞു: നിങ്ങൾ അല്ലാഹുവിനെ കൊണ്ട് ആരെയും പങ്കാളിയെ സ്ഥാപിക്കരുത്, നിങ്ങൾ കളവ് നടത്തുകയോ, വ്യഭിചരിക്കുകയോ, അല്ലാഹു നിഷിദ്ധമാക്കിയ ശരീരത്തെ അന്യായമായി വധിക്കുകയോ, നിരപരാധിയെ വധിക്കാൻ വേണ്ടി ഭരണാധികാരിയിലേക്ക് കൂട്ടിക്കൊണ്ടു പോകുകയോ, മാരണം ചെയ്യുകയോ, പലിശ മുതൽ ഭക്ഷിക്കുകയോ, സച്ചരിതരായ സ്ത്രീകളെ വ്യഭിചാരാരോപണം നടത്തുകയോ, യുദ്ധം കൊടുമ്പിരി കൊള്ളുന്ന സമയത്ത് പിന്തിരിഞ്ഞോടുകയോ ചെയ്യരുത്, യഹൂദികളായ നിങ്ങൾക്ക് പ്രത്യേകിച്ച് ശനിയാഴ്ച ദിവസം നിങ്ങൾ അതിക്രമിക്കരുത് മഹാൻ പറഞ്ഞു: അങ്ങനെ അവർ തിരു നബി ﷺ യുടെ കൈയ്യും കാലും ചുമ്പിച്ച് കൊണ്ട് പറഞ്ഞു: അങ്ങ് പ്രവാചകരാണെന്ന് ഞങ്ങൾ സാക്ഷ്യം വഹിക്കുന്നു, തിരു നബി ﷺ ചോദിച്ചു: എന്നെ പിൻപറ്റാൻ നിങ്ങൾക്കുള്ള തടസ്സമെന്താണ്? അവർ പറഞ്ഞു: നിശ്ചയം ദാവൂദ് നബി (അ) അവിടുത്തെ രക്ഷിതാവിനോട് തന്റെ പരമ്പരയിൽ നിന്ന് തന്നെ പ്രവാചകന്മാരുണ്ടാകാൻ പ്രാർത്ഥിച്ചിട്ടുണ്ട്, ഞങ്ങൾ അങ്ങയെ പിന്തുടർന്നാൽ ജൂതന്മാർ ഞങ്ങളെ വകവരുത്തുമെന്ന് ഞങ്ങൾ ഭയക്കുന്നു (തിർമിദി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Follow my Facebook Page
IslamicMedia Channel


No comments:
Post a Comment