┏══✿ഹദീസ് പാഠം 876✿══┓
■══✿ <﷽> ✿══■
1440 - റബീഉൽ ആഖിർ - 1
9 -12-2018 ഞായർ
وَعَنْ عَبْدِ اللهِ رَضِيَ اللهُ عَنْهُ ، قَالَ : نَادَى فِينَا رَسُولُ اللهِ ﷺ يَوْمَ انْصَرَفَ عَنِ الْأَحْزَابِ : أَنْ لَا يُصَلِّيَنَّ أَحَدٌ الظُّهْرَ إِلَّا فِي بَنِي قُرَيْظَةَ فَتَخَوَّفَ نَاسٌ فَوْتَ الْوَقْتِ ، فَصَلَّوْا دُونَ بَنِي قُرَيْظَةَ ، وَقَالَ آخَرُونَ : لَا نُصَلِّي ، إِلَّا حَيْثُ أَمَرَنَا رَسُولُ اللهِ ﷺ ، وَإِنْ فَاتَنَا الْوَقْتُ . قَالَ : فَمَا عَنَّفَ وَاحِدًا مِنَ الْفَرِيقَيْنِ (رواه مسلم)
✿═══════════════✿
അബ്ദുല്ല (റ) യിൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: അഹ്സാബ് യുദ്ധത്തിൽ നിന്ന് മടങ്ങി വരുന്ന സമയത്ത് അല്ലാഹുവിന്റെ തിരു ദൂതർ ﷺ ഞങ്ങളോട് വിളിച്ചു പറഞ്ഞു: ആരും തന്നെ ബനൂ ഖുറൈളയിലെത്തിയിട്ടല്ലാതെളുഹ്ർ നിസ്കാരം നിർവഹിക്കരുതെന്ന് അങ്ങനെ ചിലർക്ക് സമയം നഷ്ടപ്പെടുമെന്ന് ഭയന്ന് കൊണ്ട് ബനൂ ഖുറൈളയിലെത്തും മുമ്പ് തന്നെ നിസ്കരിച്ചു, മറ്റു ചിലർ പറഞ്ഞു: സമയം നഷ്ടപ്പെട്ടാലും അല്ലാഹുവിന്റെ തിരു ദൂതർ ﷺ കൽപ്പിച്ച സ്ഥലം എത്താതെ ഞങ്ങൾ നിസ്കരിക്കില്ല. മഹാൻ പറഞ്ഞു: രണ്ട് വിഭാഗത്തിൽ നിന്ന് ആരേയും തിരു നബി ﷺ ശാസിച്ചില്ല (മുസ്ലിം)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Follow my Facebook Page
IslamicMedia Channel


No comments:
Post a Comment