┏══✿ഹദീസ് പാഠം 878✿══┓
■══✿ <﷽> ✿══■
1440 - റബീഉൽ ആഖിർ - 3
11 -12-2018 ചൊവ്വ
وَعَنْ أَبِي سَعِيدٍ الْخُدْرِيِّ رَضِيَ اللهُ عَنْهُ قَالَ : قَالَ رَسُولُ اللهِ ﷺ : إِذَا أَسْلَمَ الْعَبْدُ فَحَسُنَ إِسْلَامُهُ كَتَبَ اللهُ لَهُ كُلَّ حَسَنَةٍ كَانَ أَزْلَفَهَا ، وَمُحِيَتْ عَنْهُ كُلُّ سَيِّئَةٍ كَانَ أَزْلَفَهَا ، ثُمَّ كَانَ بَعْدَ ذَلِكَ الْقِصَاصُ ؛ الْحَسَنَةُ بِعَشَرَةِ أَمْثَالِهَا إِلَى سَبْعِمِائَةِ ضِعْفٍ ، وَالسَّيِّئَةُ بِمِثْلِهَا إِلَّا أَنْ يَتَجَاوَزَ اللهُ عَزَّ وَجَلَّ عَنْهَا (رواه النسائي)
✿═══════════════✿
അബൂ സഈദിൽ ഖുദ്രിയ്യി (റ) യിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: ഒരാൾ ഇസ്ലാം ആശ്ലേഷിക്കുകയും തന്റെ ഇസ്ലാമിക ജീവിതം നന്നാക്കുകയും ചെയ്താൽ താൻ മുമ്പ് ചെയ്ത എല്ലാ സൽകർമ്മങ്ങളും അല്ലാഹു അവന് രേഖപ്പെടുത്തും, ശേഷം നിയമാനുസൃത പ്രതികാര പ്രക്രിയകൾ മാത്രമാണുണ്ടാകുക; ഒരു നന്മയുടെ പ്രതിഫലം പത്ത് മുതൽ എഴുനൂർ ഇരട്ടി വരെയാണ്, ഒരു തിന്മയുടെ ശിക്ഷയാകട്ടെ അല്ലാഹു അവന് പൊറുത്തു കൊടുത്തിട്ടില്ലാത്ത പക്ഷം ആ തിന്മക്ക് തത്വുല്യമായത് മാത്രമേ ലഭിക്കൂ (നസാഈ)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Follow my Facebook Page
IslamicMedia Channel


No comments:
Post a Comment