┏══✿ഹദീസ് പാഠം 879✿══┓
■══✿ <﷽> ✿══■
1440 - റബീഉൽ ആഖിർ - 4
12 -12-2018 ബുധൻ
وَعَنْ هَمَّامِ بْنِ مُنَبِّهٍ رَضِيَ اللهُ عَنْهُ قَالَ : هَذَا مَا حَدَّثَنَا أَبُو هُرَيْرَةَ رَضِيَ اللهُ عَنْهُ عَنْ مُحَمَّدٍ رَسُولِ اللهِ ﷺ فَذَكَرَ أَحَادِيثَ ، مِنْهَا قَالَ : قَالَ رَسُولُ اللهِ ﷺ قَالَ اللهُ عَزَّ وَجَلَّ : إِذَا تَحَدَّثَ عَبْدِي بِأَنْ يَعْمَلَ حَسَنَةً ، فَأَنَا أَكْتُبُهَا لَهُ حَسَنَةً مَا لَمْ يَعْمَلْ ، فَإِذَا عَمِلَهَا فَأَنَا أَكْتُبُهَا بِعَشْرِ أَمْثَالِهَا ، وَإِذَا تَحَدَّثَ بِأَنْ يَعْمَلَ سَيِّئَةً فَأَنَا أَغْفِرُهَا لَهُ مَا لَمْ يَعْمَلْهَا، فَإِذَا عَمِلَهَا فَأَنَا أَكْتُبُهَا لَهُ بِمِثْلِهَا وَقَالَ رَسُولُ اللهِ ﷺ : قَالَتِ الْمَلَائِكَةُ : رَبِّ ، ذَاكَ عَبْدُكَ يُرِيدُ أَنْ يَعْمَلَ سَيِّئَةً - وَهُوَ أَبْصَرُ بِهِ - فَقَالَ : ارْقُبُوهُ، فَإِنْ عَمِلَهَا فَاكْتُبُوهَا لَهُ بِمِثْلِهَا، وَإِنْ تَرَكَهَا فَاكْتُبُوهَا لَهُ حَسَنَةً، إِنَّمَا تَرَكَهَا مِنْ جَرَّايَ وَقَالَ رَسُولُ اللهِ ﷺ : إِذَا أَحْسَنَ أَحَدُكُمْ إِسْلَامَهُ ، فَكُلُّ حَسَنَةٍ يَعْمَلُهَا تُكْتَبُ بِعَشْرِ أَمْثَالِهَا إِلَى سَبْعِمِائَةِ ضِعْفٍ، وَكُلُّ سَيِّئَةٍ يَعْمَلُهَا تُكْتَبُ بِمِثْلِهَا حَتَّى يَلْقَى اللهَ (رواه مسلم)
✿═══════════════✿
ഹമ്മാം ബ്ൻ മുനബ്ബഹ് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: ഇത് അബൂ ഹുറയ്റ (റ) അല്ലാഹുവിന്റെ തിരു ദൂതർ മുഹമ്മദ് ﷺ യിൽ നിന്ന് പറഞ്ഞു തന്ന ഹദീസാണ്, ശേഷം ഹദീസ് പറഞ്ഞു അതിൽ പെട്ടതാണ്: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: അല്ലാഹു പറഞ്ഞു: എന്റെ അടിമ ഒരു സൽപ്രവർത്തി ചെയ്യുന്നതുമായി ബന്ധപ്പെട്ട് സംസാരിച്ചാൽ അവൻ അത് ചെയ്തില്ലെങ്കിൽ പോലും ഞാൻ അവന് ഒരു നന്മ രേഖപ്പെടുത്തും, ഇനി അവൻ അത് ചെയ്താലോ അതിന്റെ പത്തിരട്ടി പ്രതിഫലം ഞാൻ രേഖപ്പെടുത്തും, വല്ല തിന്മയുമായി ബന്ധപ്പെട്ട സംസാരമാണ് നടത്തിയതെങ്കിൽ അവൻ അത് ചെയ്യാത്ത പക്ഷം ഞാൻ അത് അവന് പൊറുത്തു കൊടുക്കും, ഇനി അവൻ അത് പ്രവർത്തിച്ചാൽ തന്നെ ഞാൻ അതിന് തുല്യമായതേ രേഖപ്പെടുത്തുകയുള്ളു അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: മാലാഖമാർ പറഞ്ഞു: ഓ രക്ഷിതാവേ, ആ അടിമ തെറ്റ് ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടല്ലോ -അല്ലാഹുവിന് എല്ലാം അറിയാം - അപ്പോൾ അല്ലാഹു പറയും: അവനെ നിങ്ങൾ നിരീക്ഷിക്കൂ, അവൻ ആ തിന്മ ചെയ്താൽ അതിന് തുല്യമായത് നിങ്ങൾ രേഖപ്പെടുത്തണം, അതിനെ അവൻ ഉപേക്ഷിച്ചാൽ അവന് അതൊരു നന്മയായി രേഖപ്പെടുത്തണം, നിശ്ചയം അവൻ അത് ഉപേക്ഷിച്ചത് എന്റെ എനിക്ക് വേണ്ടിയാണ് അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: നിങ്ങളിൽ നിന്ന് ഓരോരുത്തരും തന്റെ ഇസ്ലാമിക ജീവിതം സംശുദ്ധമാക്കിയാൽ അവൻ ചെയ്യുന്ന ഓരോ പ്രവൃത്തിക്കും പത്തിരട്ടി മുതൽ എഴുന്നൂർ ഇരട്ടി പ്രതിഫലം വരെ രേഖപ്പെടുത്തുത്തപ്പെടും, അവൻ ചെയ്യുന്ന തിന്മയാകട്ടെ അല്ലാഹുവിനെ കണ്ട് മുട്ടും വരെ തുല്യമായത് മാത്രമേ രേഖപ്പെടുത്തപ്പെടുകയുള്ളു (മുസ്ലിം)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Follow my Facebook Page
IslamicMedia Channel


No comments:
Post a Comment