┏══✿ഹദീസ് പാഠം 881✿══┓
■══✿ <﷽> ✿══■
1440 - റബീഉൽ ആഖിർ - 6
14 -12-2018 വെള്ളി
وَعَنْ أَبِي الدَّرْدَاءِ رَضِيَ اللهُ عَنْهُ قَالَ : قَامَ رَسُولُ اللهِ ﷺ فَسَمِعْنَاهُ يَقُولُ : أَعُوذُ بِاللهِ مِنْكَ ، ثُمَّ قَالَ : أَلْعَنُكَ بِلَعْنَةِ اللهِ ثَلَاثًا ، وَبَسَطَ يَدَهُ كَأَنَّهُ يَتَنَاوَلُ شَيْئًا ، فَلَمَّا فَرَغَ مِنَ الصَّلَاةِ . قُلْنَا : يَا رَسُولَ اللهِ قَدْ سَمِعْنَاكَ تَقُولُ فِي الصَّلَاةِ شَيْئًا لَمْ نَسْمَعْكَ تَقُولُهُ قَبْلَ ذَلِكَ ، وَرَأَيْنَاكَ بَسَطْتَ يَدَكَ . قَالَ : إِنَّ عَدُوَّ اللهِ إِبْلِيسَ جَاءَ بِشِهَابٍ مِنْ نَارٍ ؛ لِيَجْعَلَهُ فِي وَجْهِي ، فَقُلْتُ : أَعُوذُ بِاللهِ مِنْكَ، ثَلَاثَ مَرَّاتٍ . ثُمَّ قُلْتُ : أَلْعَنُكَ بِلَعْنَةِ اللهِ التَّامَّةِ فَلَمْ يَسْتَأْخِرْ ثَلَاثَ مَرَّاتٍ. ثُمَّ أَرَدْتُ أَخْذَهُ ، وَاللهِ لَوْلَا دَعْوَةُ أَخِينَا سُلَيْمَانَ لَأَصْبَحَ مُوثَقًا يَلْعَبُ بِهِ وِلْدَانُ أَهْلِ الْمَدِينَةِ (رواه مسلم)
✿═══════════════✿
അബുദ്ദർദ്ദാഅ് (റ) ൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ ഒരു നിന്ന് നിസ്കരിച്ചു അന്നേരം അവിടുന്ന് പറയുന്നതായി ഞാൻ കേട്ടു: "അല്ലാഹുവിനെ കൊണ്ട് നിന്നിൽ നിന്ന് ഞാൻ കാവൽ തേടുന്നു" പിന്നീട് മുന്ന് പ്രാവശ്യം പറഞ്ഞു: "അല്ലാഹുവിന്റെ ശാപം കൊണ്ട് ഞാൻ നിന്നെ ശപിക്കുന്നു" വല്ലതും പിടുക്കുന്നത് പോലെ അവിടുത്തെ കൈ നീട്ടി, തിരു നബി ﷺ നിസ്കാരത്തിൽ നിന്ന് വിരമിച്ചപ്പോൾ ഞങ്ങൾ ചോദിച്ചു: ഓ അല്ലാഹുവിന്റെ തിരു ദൂതരെ, ഞങ്ങൾ ഇന്നു വരെ കേൾക്കാത്ത ചിലത് അങ്ങ് നിസ്കാരത്തിൽ പറയുന്നതായി ഞങ്ങൾ കേൾക്കുകയും അങ്ങയുടെ കൈ നീട്ടുന്നതായി ഞങ്ങൾ കാണുകയും ചെയ്തല്ലോ? തിരു നബി ﷺ പറഞ്ഞു: നിശ്ചയം അല്ലാഹുവിന്റെ ശത്രുവായ ഇബ്‌ലീസ് എന്റെ മുഖത്തിടാനായി ഒരു തീ കനലുമായി വന്നപ്പോൾ ഞാൻ മൂന്ന് പ്രാവശ്യം പറഞ്ഞു: "അല്ലാഹുവിനെ കൊണ്ട് ഞാൻ നിന്നിൽ നിന്ന് കാവൽ തേടുന്നു" ശേഷം ഞാൻ മൂന്ന് പ്രാവശ്യം പറഞ്ഞു: "അല്ലാഹുവിന്റെ പൂർണ്ണമായ ശാപം കൊണ്ട് ഞാൻ നിന്നെ ശപിക്കുന്നു" അവൻ പിന്നോട്ടടിച്ചില്ല, ശേഷം അവനെ ഞാൻ പിടിക്കാമെന്ന് വിചാരിച്ചു, അല്ലാഹു തന്നെയാണ് സത്യം, എന്റെ സഹാദരൻ സുലൈമാൻ നബി (അ) യുടെ പ്രാർത്ഥന ഇല്ലായിരുന്നുവെങ്കിൽ അവൻ മദീനയിലെ കുട്ടികൾക്ക് കളിക്കാവുന്ന പാകത്തിൽ കെട്ടിയിടപ്പെട്ടതായി നേരം പുലരുമായിരുന്നു (മുസ്ലിം)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Follow my Facebook Page
IslamicMedia Channel


No comments:
Post a Comment