Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Sunday, December 16, 2018

ഹദീസ് പാഠം 883

┏══✿ഹദീസ് പാഠം 883✿══┓
        ■══✿ <﷽> ✿══■
    1440 - റബീഉൽ ആഖിർ - 8
            16 -12-2018 ഞായർ
وَعَنْ أَبِي أُمَامَةَ رَضِيَ اللهُ عَنْهُ قَالَ : قَالَ رَسُولُ اللهِ ﷺ : إِنَّ اللهَ وَمَلَائِكَتَهُ  يُصَلُّونَ  عَلَى الصَّفِّ الْأَوَّلِ قَالُوا : يَا رَسُولَ اللهِ وَعَلَى الثَّانِي ؟ قَالَ :  إِنَّ اللهَ وَمَلَائِكَتَهُ  يُصَلُّونَ  عَلَى الصَّفِّ الْأَوَّلِ قَالُوا : يَا رَسُولَ اللهِ وَعَلَى الثَّانِي ؟ قَالَ :  إِنَّ اللهَ وَمَلَائِكَتَهُ  يُصَلُّونَ  عَلَى الصَّفِّ الْأَوَّلِ قَالُوا : يَا رَسُولَ اللهِ وَعَلَى الثَّانِي ؟ قَالَ : وَعَلَى الثَّانِي وَقَالَ رَسُولُ اللهِ ﷺ : سَوُّوا صُفُوفَكُمْ ، وَحَاذُوا بَيْنَ مَنَاكِبِكُمْ ، وَلِينُوا فِي أَيْدِي إِخْوَانِكُمْ ، وَسُدُّوا الْخَلَلَ ؛ فَإِنَّ الشَّيْطَانَ يَدْخُلُ فِيمَا بَيْنَكُمْ بِمَنْزِلَةِ الْحَذَفِ يَعْنِي أَوْلَادَ الضَّأْنِ الصِّغَارَ (رواه أحمد)
✿═══════════════✿
അബൂ ഉമാമ (റ) യിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: നിശ്ചയം ഒന്നാം സ്വഫ്ഫുകാരെ അല്ലാഹു പ്രകീർത്തിക്കുകയും മാലാഖമാർ അവർക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നു  അവർ ചോദിച്ചു: ഓ അല്ലാഹുവിന്റെ തിരു ദൂതരെ, രണ്ടാം സ്വഫ്ഫുകാരോ? തിരു നബി ﷺ പറഞ്ഞു:  നിശ്ചയം ഒന്നാം സ്വഫ്ഫുകാരെ അല്ലാഹു പ്രകീർത്തിക്കുകയും മാലാഖമാർ അവർക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നു
അവർ ചോദിച്ചു:  ഓ അല്ലാഹുവിന്റെ തിരു ദൂതരെ, രണ്ടാം സ്വഫ്ഫുകാരോ? തിരു നബി ﷺ പറഞ്ഞു:  നിശ്ചയം ഒന്നാം സ്വഫ്ഫുകാരെ അല്ലാഹു പ്രകീർത്തിക്കുകയും മാലാഖമാർ അവർക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നു അവർ ചോദിച്ചു: ഓ അല്ലാഹുവിന്റെ തിരു ദൂതരെ, രണ്ടാം സ്വഫ്ഫുകാരോ? തിരു നബി ﷺ പറഞ്ഞു: രണ്ടാം സ്വഫ്ഫുകാരെയും (അല്ലാഹു പ്രകീർത്തിക്കുകയും മാലാഖമാർ അവർക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നു) അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: നിങ്ങൾ അണികൾ നേരെയാക്കണം, ചുമലുകൾ ചേർത്ത് വെക്കണം, നിങ്ങളുടെ സുഹൃത്തുക്കൾക്ക് മുന്നിൽ മയമായി പെരുമാറണം, വിടവുകൾ നികത്തണം, കാരണം നിശ്ചയം പിശാച് നിങ്ങൾക്കിടയിലുള്ള ചെറിയ ആട്ടിൻ കുട്ടിക്ക് പ്രവേശിക്കാൻ പറ്റുന്ന വിടവിലും പ്രവേശിക്കുന്നതാണ് (അഹ്മദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in


Please Follow my Facebook Page
            IslamicMedia Channel
            https://goo.gl/T2AStq

No comments: