┏══✿ഹദീസ് പാഠം 884✿══┓
■══✿ <﷽> ✿══■
1440 - റബീഉൽ ആഖിർ - 9
17 -12-2018 തിങ്കൾ
وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ أَنَّ رَسُولَ اللهِ ﷺ قَالَ : إِذَا نُودِيَ لِلصَّلَاةِ أَدْبَرَ الشَّيْطَانُ وَلَهُ ضُرَاطٌ ، حَتَّى لَا يَسْمَعَ التَّأْذِينَ ، فَإِذَا قَضَى النِّدَاءَ أَقْبَلَ ، حَتَّى إِذَاثُوِّبَ بِالصَّلَاةِ أَدْبَرَ ، حَتَّى إِذَا قَضَى التَّثْوِيبَ أَقْبَلَ حَتَّى يَخْطِرَ بَيْنَ الْمَرْءِ وَنَفْسِهِ ، يَقُولُ : اذْكُرْ كَذَا ، اذْكُرْ كَذَا لِمَا لَمْ يَكُنْ يَذْكُرُ ، حَتَّى يَظَلَّ الرَّجُلُ لَا يَدْرِي كَمْ صَلَّى (رواه البخاري)
✿═══════════════✿
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: നിസ്ക്കാരത്തിന് വേണ്ടി (വാങ്ക്) വിളിക്കപ്പെട്ടാൽ വാങ്ക് കേൾക്കാതിരിക്കാൻ വേണ്ടി കീഴ് വായു പുറപ്പെടുവിച്ചു കൊണ്ട് ഇബ്‌ലീസ് പിന്തിരിഞ്ഞോടും, അങ്ങനെ വാങ്ക് വിളിച്ചു കഴിഞ്ഞാൽ മുന്നിട്ട് വരും, ഇഖാമത്ത് വിളിച്ചാൽ വീണ്ടും പിന്തിരിഞ്ഞോടും, അങ്ങനെ ഇഖാമത്തും കഴിഞ്ഞാൽ മുന്നിട്ട് വന്നു കൊണ്ട് അവന്റെയിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കും അവൻ ഇതുവരെ ഓർമ്മയില്ലാത്ത കാര്യത്തെ സംബന്ധിച്ച് പറയും: "ഇന്ന കാര്യം ഓർത്തു നോക്കൂ, ഇന്ന കാര്യം ഓർത്തു നോക്കൂ," അങ്ങനെ താൻ എത്ര റക്അത്ത് നിസ്കരിച്ചു എന്ന് അറിയാതെ വരും(ബുഖാരി)
✿══════════════✿
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Follow my Facebook Page
IslamicMedia Channel


No comments:
Post a Comment