┏══✿ഹദീസ് പാഠം 888✿══┓
■══✿ <﷽> ✿══■
1440 - റബീഉൽ ആഖിർ - 13
21 -12-2018 വെള്ളി
وَعَنِ الْعَلَاءِ بْنِ عَبْدِ الرَّحْمَنِ رَضِيَ اللهُ عَنْهُ أَنَّهُ قَالَ : دَخَلْنَا عَلَى أَنَسِ بْنِ مَالِكٍ رَضِيَ اللهُ عَنْهُمَا بَعْدَ الظُّهْرِ فَقَامَ يُصَلِّي الْعَصْرَ ، فَلَمَّا فَرَغَ مِنْ صَلَاتِهِ ذَكَرْنَا تَعْجِيلَ الصَّلَاةِ - أَوْ ذَكَرَهَا - فَقَالَ : سَمِعْتُ رَسُولَ اللهِ ﷺ يَقُولُ : تِلْكَ صَلَاةُ الْمُنَافِقِينَ ، تِلْكَ صَلَاةُ الْمُنَافِقِينَ ، يَجْلِسُ أَحَدُهُمْ حَتَّى إِذَا اصْفَرَّتِ الشَّمْسُ ، وَكَانَتْ بَيْنَ قَرْنَيِ الشَّيْطَانِ - أَوْ عَلَى قَرْنِ الشَّيْطَانِ - قَامَ فَنَقَرَ أَرْبَعًا ، لَا يَذْكُرُ اللَّهَ فِيهَا إِلَّا قَلِيلًا ( رواه أحمد)
✿═══════════════✿
അലാഇ ബ്ൻ അബ്ദി റഹ്മാൻ (റ) ൽ നിന്ന് നിവേദനം: ഞങ്ങൾ ളുഹ്റ് നിസ്കാരാനന്തരം അനസ് ബിൻ മാലിക് (റ) ന്റെ അടുക്കൽ പ്രവേശിച്ചപ്പോൾ അദ്ദേഹം അസ്വർ നിസ്കരിക്കാൻ വേണ്ടി എഴുന്നേറ്റു, അങ്ങനെ അദ്ദേഹം നിസ്കാരത്തിൽ നിന്ന് വിരമിച്ചപ്പോൾ പെട്ടെന്ന് നിസ്കരിച്ചതിനെ സംബന്ധിച്ച് (സമയമായ ഉടൻ) ഞങ്ങൾ പറഞ്ഞു: അപ്പോൾ മഹാൻ പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്: അത് കപട വിശ്വാസികളുടെ നിസ്കാരമാണ്, അത് കപട വിശ്വാസികളുടെ നിസ്കാരമാണ്, അവരിൽ ഓരോരുത്തരും സൂര്യൻ മഞ്ഞ നിറമാകുന്നത് വരെ ഇരിക്കും സൂര്യൻ പിശാച്ചിൻറെ രണ്ട് കൊമ്പുകൾക്കിടയിലാകുമ്പോൾ എഴുന്നേറ്റു നാലു പ്രാവശ്യം കൊത്തും വിധം (കോഴി കൊക്ക് കൊണ്ട് കൊത്തും വിധം നിസ്കരിക്കും) അല്ലാഹുവിനെ അവർ അൽപം മാത്രമേ സ്മരിക്കുകയുള്ളു/പറയുകയുള്ളു (അഹ്മദ്)
✿══════════════✿
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Follow my Facebook Page
IslamicMedia Channel


No comments:
Post a Comment