കേരളത്തിലെ പണ്ഡിതരില്‍ വിസ്മയമായി നിലകൊണ്ട ആ അത്ഭുത വ്യക്തിത്വത്തെ ഒഴിച്ചു നിര്‍ത്തി കൊണ്ടുളള എരോലിലെ ചരിത്രം പൂര്‍ണ്ണമാവില്ല.
പ്രശസ്തപണ്ഡിതനും സൂഫീവര്യനുമായ അബ്ദുല്ല മുസ്‌ല്യാരുടെ മകനായി ഏകദേശം 1910 ല്‍ തിരുവനന്തപുരം ജില്ലയിലെ വര്‍ക്കലയില്‍ ജനിച്ച ഖാദിരി.
പരമ്പരാഗത പണ്ഡിതകുടുംബമാണ് അബ്ദുല്ല മുസ്‌ല്യാരുടേത്. പിതാവ് അലി മുസ്‌ല്യാരും സഹോദരങ്ങളും നാടിന്റെ വിവിധ ഭാഗങ്ങളില്‍ ആത്മീയ പ്രഭ പരത്തിയ മഹത് വ്യക്തികള്‍. പിതാവില്‍ നിന്നും തസ്വവ്വുഫിന്റെ ബാലപാഠങ്ങള്‍ ഖാദിരി സ്വന്തമാക്കി.മഹാന്റെ ആത്മീയോ പദേശങ്ങള്‍ പുത്രനില്‍ ഏറെസ്വാധീനം ചെലുത്തി.ഭൗതികതയില്‍ തീരെതാല്‍പ്പര്യമില്ലാതെവിജ്ഞാന സമ്പാദനവും ആരാധനയുമായി ഖാദിരി വളര്‍ന്നു. കവ്വായി, എടക്കാട് തുടങ്ങിയ പലസ്ഥലങ്ങളിലും ഇല്‍മ് പഠിച്ചു.പൊന്നാനിയില്‍ 13 വര്‍ഷ ത്തോളം പഠിച്ച് മുസ്‌ല്യാരായി പുറത്തിറങ്ങി. പഠിച്ച കാര്യങ്ങള്‍ഓര്‍മ്മയില്‍ സൂക്ഷിക്കാനുളളകഴിവ് അപാരമായിരുന്നു.ഏത് മസ്ഹലക്കും ആയത്തുകളും ഹദീസുകളുംനിമിഷങ്ങള്‍ക്കകം കണ്ടെത്തും. ദര്‍സ് നടത്താന്‍ ആവശ്യത്തിലധികം വിജ്ഞാനസമ്പത്ത് സ്വന്തമായിട്ടു
ണ്ടായിട്ടും ആ മനസ്സ് അവിടെ പിടിച്ചുനിന്നില്ല. അദ്ദേഹത്തിന്റെ ശ്രദ്ധ സാധാരണക്കാരിലേക്കായിരുന്നു. ദര്‍സിപഠനത്തിന് പുറമേ താന്‍ നേടിയ ആത്മീയ ജ്ഞാനത്തിന്റെ പൊന്‍ പ്രഭ അവരുടെ മനസ്സിലേക്ക് പകരാനായിരുന്നു താല്‍പ്പര്യം.നാട്മുഴുക്കേ ചുററി സഞ്ചരിച്ച് സമൂഹത്തിന് വയള്വ് പറഞ്ഞുകൊടുത്തു. മലയാളത്തിന് പുറമേ തമിഴിലും ഉറുദുവിലും നല്ല പ്രാഗത്ഭ്യം അന്നു മുതലേ ഖാദിരിക്കുണ്ടായിരുന്നു. തമിഴില്‍ വയള്വ് പറയാനുളള കഴിവ് അദ്ദേഹത്തെതമിഴ്‌നാട്ടിലേക്ക് ആകര്‍ഷിച്ചു.ഇസ്‌ലാമിന്റെ പ്രാഥമിക വിവരംപോലുമില്ലാത്ത സാധാരണക്കാരെവയള്വിലൂടെ നന്നാക്കിയെടുക്കാന്‍ കഴിഞ്ഞു. ഈ ബന്ധം തന്നെയാണ് ശ്രീലങ്കയിലും സിംഗപ്പൂരിലും മഹാന്റെ കീര്‍ത്തി പരത്തിയത്. തന്റെ പിതാവ് നല്ലൊരു വായള്വനായിരുന്നു. കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ മത പ്രഭാഷണവുമായി സഞ്ചരിച്ചിരുന്നു. അവസാന കാലഘട്ടങ്ങളില്‍ അബ്ദുല്ല മുസ്‌ല്യാര്‍ വര്‍ക്കലയില്‍ സ്ഥിരതാമസമാക്കുകയായിരുന്നു. മഹാന്റെ മഖ്ബറ വര്‍ക്കലയിലാണ് സ്ഥിതി ചെയ്യുന്നത്. കുറേക്കാലം വളപട്ടണത്ത് സ്ഥിരതാമസമാക്കിയിരുന്ന ഖാദിരി, പിതാവിന്റെ പ്രവര്‍ത്തന കേന്ദ്രമായിരുന്ന കോട്ടിക്കുളത്ത് തന്നെ സ്ഥിരതാമസമാക്കണമെന്ന ഉദ്ദേശത്തോടെയാണ് ഖാദിരി കാസര്‍കോട് വരുന്നത്. അങ്ങിനെയാണ്ഖാദിരി എരോലിലെത്തുന്നത്.എരോലില്‍ ഖാദിരി സ്വന്തമായി നിര്‍മ്മിച്ച ബദര്‍ മസ്ജിദിനരികില്‍ ആമഹാന്‍ അന്ത്യവിശ്രമം കൊളളുകയാണ്. നൂറുകണക്കിന ്ഹദീസുകള്‍ മന:പാഠമാക്കിയ മഹാനായ ശൈഖ് അബ്ദുല്‍അസീസ് ഖാദിരി വളരെ ചെറുപ്പം മുതല്‍ക്കു തന്നെ നബി (സ) തങ്ങളോട് അങ്ങേയററത്തെ സ്‌നേഹം മനസ്സില്‍ ഊട്ടിയുറപ്പിച്ചിരുന്ന ചെറുപ്രായത്തില്‍ വര്‍ദ്ധിച്ചു വന്ന പ്രവാചക സ്‌നേഹം നബി(സ) യെ ഒരു നോക്കു കാണണമെന്ന ആഗ്രഹത്തിലെത്തിച്ചു. അങ്ങിനെ ഒരു ദിവസം രാത്രി വുളൂഹ് ചെയ്ത് പ്രത്യേകമായ സ്വലാത്ത് ചൊല്ലി പ്രവാചക സ്‌നേഹത്താല്‍ തേങ്ങിക്കരഞ്ഞു സ്വലാത്തിന്റെ മധുര മൊഴികള്‍ ഉരുവിട്ട് കൊണ്ട് ഉറക്കിലേക്ക് പ്രവേശിച്ചപ്പോള്‍ സ്വപ്നത്തില്‍ ഒരു മഹാ സദസ്സ് കാണുന്നു.നിരവധി വലിയ വലിയ പണ്ഡിതന്‍മാര്‍ ഒരുമിച്ച് കൂടിയ ആ സദസ്സിന്റെ നടുവില്‍ ഒരു മനോഹരമായ മൃഗം പ്രത്യക്ഷപ്പെടുന്നു.ആ മൃഗത്തിന്റെ മുകളില്‍ വളരെ തിളക്കമാര്‍ന്ന സുന്ദരമായ മുഖമുളള ഒരാള്‍ ഇരിക്കുന്നു.സദസ്സിലുളള ഒരാളോട് ഖാദിരി ഉസ്താദ് ചോദിച്ചു ആ ഇരിക്കുന്നമഹാന്‍ ആരാണെന്ന്.അപ്പോള്‍ അത് മുത്ത് നബി മുഹമ്മദ് (സ) യാണെന്നും ആ മൃഗം ബുറാക്കാണെന്നും സദസ്സിലുളള പണ്ഡിതന്‍മാര്‍ മറുപടി പറഞ്ഞു.ഇത് കേട്ട് സന്തോഷം കൊണ്ട് ഞെട്ടിയുണര്‍ന്നു. ഈ മഹാ അനുഗ്രഹത്തിന് നന്ദിയായി അദ്ദേഹം ഒരു സ്വലാത്ത് രചിക്കുകയുണ്ടായി.അന്ന് ശൈഖനാക്ക് പതിനെട്ട് വയസ്സായിരുന്നുപ്രായം. ഈമഹാ സംഭവത്തോടെ ശൈഖുനയുടെ മനസ്സില്‍ നിന്നും അല്ലാഹുവിനോടല്ലാത്തവരോടുളള ഭയം പാടേ നീങ്ങിപ്പോയി.
അല്ലാഹുവിനെ മാത്രം പേടിക്കുക എന്ന പ്രതിജ്ഞയോടെയുളള ആ മഹാന്റെ ജീവിതത്തില്‍ നിരവധി തവണ പ്രവാചകന്റെ സ്വപ്ന ദര്‍ശനമുണ്ടായി. ഒരിക്കല്‍ മഹാനവര്‍കള്‍ വളരെ അധികം മാനസിക വിഷമത്തോടെ രാത്രിയില്‍ ഉറങ്ങിക്കിടന്നപ്പോള്‍ സ്വപ്നത്തില്‍ ഒരാള്‍ കയ്യില്‍ ഒരു കുപ്പിയില്‍ വെളളവുമായി വന്ന് ശൈഖുനയോട് പറഞ്ഞു ഈ വെളളം കുടിക്കുക.റസൂല്‍ (സ) തങ്ങള്‍ തന്നതാണെന്ന്. വെളളം വാങ്ങിക്കുടിച്ച ഖാദിരി ഉണര്‍ന്നപ്പോള്‍ എല്ലാ വിധവിഷമങ്ങളും മാറിക്കിട്ടി.മനസ്സിന്‌വല്ലാത്ത സന്തോഷം.ഇങ്ങിെ
നനബി(സ) തങ്ങളോടുളള അഗാധമായ സ്‌നേഹ ബന്ധത്തില്‍ ഒരു പാട് അത്ഭുതകരമായ അനുഭവങ്ങള്‍ കോട്ടിക്കുളം അബ്ദുല്‍ അസീസ്്ഖാദിരിയുടെ ജീവിതത്തിലുണ്ടായിരുന്നു.
ദീനീ പ്രബോധനരംഗത്ത് ആരെയും ഭയപ്പെടാറില്ല. ശൈഖുനയെ ഒരിക്കല്‍ തമിഴ്‌നാട്ടിലെ കീളക്കര പളളിയില്‍ ജുമുഅക്ക് ശേഷം വയള്വ് പറയാന്‍ ക്ഷണിച്ചു. നാട്ടുകാര്‍ ശൈഖുനയുടെ വയള്വ് കേള്‍ക്കാന്‍ ആകാംക്ഷയോടെ കാത്തിരുന്നു.ഇതിനിടയില്‍ പളളിയിലെ ഖത്വീബ്പറഞ്ഞു.വയള്വില്‍ പലിശക്കെതിരെ ഇവിടെ ഒന്നും പറയരുതെന്നും നാട്ടിലെ രണ്ട് കൈയ്യൂക്കുളള മുതലാളിമാര്‍ പലിശവാങ്ങുന്നവരാണ് അവര്‍ക്ക് ഇഷ്ടപ്പെടാത്ത കാര്യം ഏതു പണ്ഡിതന്‍മാര്‍ പറഞ്ഞാലും അവര്‍ തടഞ്ഞ് നിര്‍ ത്താറുണ്ട്, ഇതുകേട്ട ശൈഖുന ഖത്ത്വീബിനോട് പറഞ്ഞു. എങ്കില്‍ ഇന്നത്തെ എന്റെവിഷയം പലിശതന്നെയാണെന്ന്.അങ്ങിനെ പലിശക്കെതിരെ ശക്തമായ പ്രഭാഷണം നടത്തുകയും പലിശ ഏഴ് തരത്തിലുണ്ടെന്നും അതില്‍ ഏററവും താഴ്ന്ന രൂപത്തിലുളള പലിശവാങ്ങുന്നവന്‍ തന്റെ മാതാവിനെ വ്യഭിചരിക്കുന്നതിനേക്കാള്‍ വലിയ ശിക്ഷയുളളവനാണെന്ന്അര്‍ത്ഥം വരുന്നഹദീസ് വ്യാഖ്യാനിക്കുകയും ചെയ്തതോടെ നാട്ടിലെ രണ്ട് പ്രമാണിമാരും തലതാഴ്ത്തി ഇരുന്നു പോയി.
ആരെങ്കിലും ശൈഖുനയുടെ അടുത്ത് വല്ല വിഷമങ്ങളും വന്ന് പറഞ്ഞാല്‍ പ്രത്യേകമായ സല്‍ക്കര്‍ മ്മങ്ങള്‍ ചെയ്യാന്‍ പറഞ്ഞു കൊണ്ടാണ് പരിഹാരം നിര്‍ദ്ദേശിക്കാറുളളത്. 25 വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊടിയമ്മയിലെ മുഹമ്മദ് മുസ്ല്യയാര്‍ തന്റെ മകന്‍ അബ്ദുല്‍ ഖാദിര്‍ സഅദിയുടെ സംസാരത്തിലെ വിക്കിന്റെ കാര്യം വളരെ വിഷമത്തോടെ പറഞ്ഞു.ആ സമയത്ത് ഖാദിരി പുതുതായി നിര്‍മ്മി
ച്ച ബദര്‍ മസ്ജിദിന്റെ ഉദ്ഘാടനത്തിന് വരാന്‍ പറയുകയും ബദര്‍ മസ്ജിദിലെ ആദ്യത്തെ ബാങ്ക് വിളിക്കാന്‍ കല്‍പ്പിക്കുകയും ചെയ്തു.ബാങ്ക് വിളിച്ച് തീരുന്നതോടു കൂടി വിക്ക് പൂര്‍ണ്ണമായും മാറികിട്ടി.ശൈഖുനയ്ക്ക് മുഅല്ലിമീങ്ങളോടും ആലിമീങ്ങളോടും വളരെ അധികം സ്‌നേഹവും ബഹുമാനവുമായിരുന്നു.ആകാരണത്താലായിരുന്നു ആലങ്കോട് അബ്ദുല്‍ഖാദര്‍ മുസ്‌ല്യാരെ കൊണ്ട് ഖാദിരിയുടെ മകളെ വിവാഹം ചെയ്യിപ്പിക്കാന്‍ കാരണമായത്.ആമഹാന്റെസാന്നിദ്ധ്യം എരോലിനെധന്യമാക്കുന്നു. ശൈഖുനയുടെ ഖബര്‍സിയാറത്തിനായി നിരവധി പേരാണ് എരോലിലെത്തിക്കൊണ്ടിരിക്കുന്നത്


No comments:
Post a Comment