Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Friday, December 28, 2018

ഹദീസ് പാഠം 895

┏══✿ഹദീസ് പാഠം 895✿══┓
        ■══✿ <﷽> ✿══■
    1440 - റബീഉൽ ആഖിർ - 20
            28 -12-2018 വെള്ളി
وَعَنْ سَهْلِ بْنِ سَعْدٍ رَضِيَ اللهُ عَنْهُ ، سَمِعَ النَّبِيَّ ﷺ  يَقُولُ يَوْمَ خَيْبَرَ : لَأُعْطِيَنَّ الرَّايَةَ رَجُلًا يَفْتَحُ اللهُ عَلَى يَدَيْهِ فَقَامُوا يَرْجُونَ لِذَلِكَ أَيُّهُمْ يُعْطَى ، فَغَدَوْا وَكُلُّهُمْ يَرْجُو أَنْ يُعْطَى، فَقَالَ : أَيْنَ عَلِيٌّ ؟ فَقِيلَ : يَشْتَكِي عَيْنَيْهِ ، فَأَمَرَ فَدُعِيَ لَهُ، فَبَصَقَ فِي عَيْنَيْهِ فَبَرَأَ مَكَانَهُ ، حَتَّى كَأَنَّهُ لَمْ يَكُنْ بِهِ شَيْءٌ ، فَقَالَ : نُقَاتِلُهُمْ حَتَّى يَكُونُوا مِثْلَنَا ؟ فَقَالَ : عَلَى رِسْلِكَ حَتَّى تَنْزِلَ بِسَاحَتِهِمْ ، ثُمَّ ادْعُهُمْ إِلَى الْإِسْلَامِ ، وَأَخْبِرْهُمْ بِمَا يَجِبُ عَلَيْهِمْ ، فَوَاللهِ لَأَنْ يُهْدَى بِكَ رَجُلٌ وَاحِدٌ خَيْرٌ لَكَ مِنْ حُمْرِ النَّعَمِ ( رواه البخاري)
✿═══════════════✿
സഹ്ൽ ബ്ൻ സഅ്ദ് (റ) ൽ നിന്ന് നിവേദനം: ഖൈബർ ദിവസം തിരു നബി ﷺ പറയുന്നതായി അവിടുന്ന് കേട്ടു: നാളെ ഞാൻ ഒരാളുടെ കൈയിൽ പതാക നൽകും, അവരുടെ കരങ്ങളാൽ അല്ലാഹു വിജയം നൽകും അങ്ങനെ ആർക്കു നൽകപ്പെടുമെന്ന പ്രതീക്ഷയിൽ എല്ലാവരും നിന്നു, എല്ലാവരും അവർക്ക് നൽകപ്പെടണമെന്ന പ്രതീക്ഷയിൽ രാവിലെ വന്നു അപ്പോൾ തിരു നബി ﷺ ചോദിച്ചു: എവിടെയാണ് അലി? അപ്പോൾ പറയപ്പെട്ടു: അദ്ദേഹം കണ്ണസുഖത്താൽ പ്രയാസത്തിലാണ്, അന്നേരം അദ്ദേഹത്തെ വിളിച്ചു കൊണ്ട് വരാൻ കൽപ്പിച്ചു, തിരു നബി ﷺ അവിടുത്തെ ഉമിനീർ അലി (റ) യുടെ കണ്ണിലേക്ക്  പുരട്ടിയ ഉടനെ ഇതുവരെ ഒരസുഖവും ഇല്ലാത്ത വിധം രോഗം പൂർണമായി ഭേതപ്പെട്ടു, അവിടുന്ന് ചോദിച്ചു: അവർ ഞങ്ങളെ പോലെയാകുന്നത് വരെ അവരോട് യുദ്ധം ചെയ്യണോ? തിരു നബി ﷺ പറഞ്ഞു: അവരുടെ സ്ഥലത്ത് എത്തും വരെ മുന്നോട്ട് നീങ്ങുക, ശേഷം അവരെ ഇസ്ലാമിലേക്ക് ക്ഷണിക്കുക, അവരുടെ മേൽ നിർബന്ധമായ കാര്യങ്ങൾ വിവരിച്ചു കൊടുക്കുക, അല്ലാഹു തന്നെയാണ് സത്യം, നിങ്ങൾ കാരണം ഒരാൾ സത്യപ്രസ്ഥാനത്തിലെത്തൽ ചുവന്ന ഒട്ടകം നിങ്ങൾക്ക് ലഭിക്കുന്നതിനെക്കാൾ മഹത്വരമാണ് (ബുഖാരി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in


Please Follow my Facebook Page
            IslamicMedia Channel
            https://goo.gl/T2AStq

No comments: