┏══✿ഹദീസ് പാഠം 897✿══┓
■══✿ <﷽> ✿══■
1440 - റബീഉൽ ആഖിർ - 22
30 -12-2018 ഞായർ
وَعَنْ أُمِّ الْمُؤْمِنِينَ عَائِشَةَ رَضِيَ اللهُ عَنْهَا ، أَنَّهَا قَالَتْ : مَا رَأَيْتُ أَحَدًا كَانَ أَشْبَهَ سَمْتًا وَهَدْيًا وَدَلًّا - وَقَالَ الْحَسَنُ : حَدِيثًا وَكَلَامًا. وَلَمْ يَذْكُرِ الْحَسَنُ السَّمْتَ وَالْهَدْيَ وَالدَّلَّ - بِرَسُولِ اللهِ ﷺ مِنْ فَاطِمَةَ كَرَّمَ اللهُ وَجْهَهَا، كَانَتْ إِذَا دَخَلَتْ عَلَيْهِ قَامَ إِلَيْهَا فَأَخَذَ بِيَدِهَا وَقَبَّلَهَا وَأَجْلَسَهَا فِي مَجْلِسِهِ ، وَكَانَ إِذَا دَخَلَ عَلَيْهَا قَامَتْ إِلَيْهِ فَأَخَذَتْ بِيَدِهِ فَقَبَّلَتْهُ وَأَجْلَسَتْهُ فِي مَجْلِسِهَا (رواه أبو داود)
✿═══════════════✿
ഉമ്മുൽ മുഅ്മിനീൻ ആയിഷ ബീവി (റ) യിൽ നിന്ന് നിവേദനം: മഹതി പറഞ്ഞു: ഫാത്തിമ ബീവി (റ) യെക്കാൾ അല്ലാഹുവിന്റെ തിരു ദൂതർ ﷺ യോട് ആകാര വടിവിലും ചര്യയിലും നല്ല നടപടിയിലും സാദൃശ്യമുള്ള മറ്റൊരാളെ ഞാൻ കണ്ടിട്ടില്ല, {ഹസൻ (റ) ചര്യയും ആകാര വടിയും നല്ല നടപടി എന്നതിന് പകരം സംസാരം വർത്തമാനം എന്നാണ് പറഞ്ഞിട്ടുള്ളത്} അവർ തിരു നബി ﷺ യുടെ അരികിൽ പ്രവേശിച്ചാൽ തിരു നബി ﷺ അവരുടെ അടുത്ത് ചെന്ന് കൈ പിടിച്ച് ചുംബിച്ച് അവിടുത്തെ ഇരിപ്പിടത്തിൽ ഇരുത്തുമായിരുന്നു, തിരു നബി ﷺ ഫാത്തിമ ബീവി (റ) യുടെ അരികിൽ ചെന്നാൽ അവർ തിരു നബി ﷺ യുടെ അടുത്ത് ചെന്ന് അവിടുത്തെ കരങ്ങൾ പിടിച്ചു ചുംബിച്ച് അവരുടെ ഇരിപ്പിടത്തിൽ ഇരുത്തുമായിരുന്നു(അബൂ ദാവൂദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Follow my Facebook Page
IslamicMedia Channel
No comments:
Post a Comment