┏══✿ഹദീസ് പാഠം 899✿══┓
■══✿ <﷽> ✿══■
1440 - റബീഉൽ ആഖിർ - 24
1 -1 -2018 ചൊവ്വ
وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ أَنَّ أَعْرَابِيًّا أَتَى النَّبِيَّ ﷺ فَقَالَ : دُلَّنِي عَلَى عَمَلٍ إِذَا عَمِلْتُهُ دَخَلْتُ الْجَنَّةَ قَالَ : تَعْبُدُ اللهَ لَا تُشْرِكُ بِهِ شَيْئًا ، وَتُقِيمُ الصَّلَاةَ الْمَكْتُوبَةَ ، وَتُؤَدِّي الزَّكَاةَ الْمَفْرُوضَةَ ، وَتَصُومُ رَمَضَانَ قَالَ : وَالَّذِي نَفْسِي بِيَدِهِ لَا أَزِيدُ عَلَى هَذَا . فَلَمَّا وَلَّى قَالَ النَّبِيُّ ﷺ : مَنْ سَرَّهُ أَنْ يَنْظُرَ إِلَى رَجُلٍ مِنْ أَهْلِ الْجَنَّةِ فَلْيَنْظُرْ إِلَى هَذَا (رواه البخاري)
✿═══════════════✿
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: നിശ്ചയം ഒരു അപരിഷ്കൃതനായ വ്യക്തി തിരു നബി ﷺ യുടെ അരികിൽ ചെന്ന് പറഞ്ഞു: എന്നെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കാൻ ഉപയുക്തമായ ഒരു പ്രവർത്തനം അങ്ങ് എനിക്ക് ചൂണ്ടിക്കാണിച്ചു തന്നാലും, തിരു നബി ﷺ പറഞ്ഞു: നിങ്ങൾ അല്ലാഹുവിനെ ആരാധിക്കുക, അവനോട് ഒന്നിനേയും പങ്കാളികളാക്കാതിരിക്കുക, നിർബന്ധ നിസ്കാരം നിർവ്വഹിക്കുകയും നിർബന്ധ സകാത്ത് കൊടുത്തു വീട്ടുകയും, റമളാൻ വ്രതം അനുഷ്ഠിക്കുകയും ചെയ്യുക ആഗതൻ പറഞ്ഞു: എന്റെ ശരീരം ആരുടെ അധീനതയിലാണോ അവൻ തന്നെയാണ് സത്യം ഇതിലധികമൊന്നും ഞാൻ ചെയ്യില്ല. അങ്ങനെ അദ്ദേഹം തിരിഞ്ഞ് പോയപ്പോൾ തിരു നബി ﷺ പറഞ്ഞു: സ്വർഗ്ഗ പ്രവേശനം നേടിയ വ്യക്തിയിലേക്ക് നോക്കൽ ആരെയെങ്കിലും സന്തോഷിപ്പിക്കുമെങ്കിൽ അവൻ ഈ വ്യക്തിയിലേക്ക് നോക്കട്ടെ (ബുഖാരി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Follow my Facebook Page
IslamicMedia Channel
No comments:
Post a Comment