┏══✿ഹദീസ് പാഠം 904✿══┓
■══✿ <﷽> ✿══■
1440 - റബീഉൽ ആഖിർ - 29
6 -1 -2018 ഞായർ
وَعَنْ جَابِرِ بْنِ عَبْدِ اللهِ رَضِيَ اللهُ عَنْهُ قَالَ : خَطَبَنَا رَسُولُ اللهِ ﷺ فَقَالَ : يَا أَيُّهَا النَّاسُ ، تُوبُوا إِلَى اللهِ قَبْلَ أَنْ تَمُوتُوا ، وَبَادِرُوا بِالْأَعْمَالِ الصَّالِحَةِ قَبْلَ أَنْ تُشْغَلُوا ، وَصِلُوا الَّذِي بَيْنَكُمْ وَبَيْنَ رَبِّكُمْ بِكَثْرَةِ ذِكْرِكُمْ لَهُ ، وَكَثْرَةِ الصَّدَقَةِ فِي السِّرِّ وَالْعَلَانِيَةِ ؛ تُرْزَقُوا وَتُنْصَرُوا وَتُجْبَرُوا ، وَاعْلَمُوا أَنَّ اللهَ قَدِ افْتَرَضَ عَلَيْكُمُ الْجُمُعَةَ فِي مَقَامِي هَذَا ، فِي يَوْمِي هَذَا ، فِي شَهْرِي هَذَا ، مِنْ عَامِي هَذَا إِلَى يَوْمِ الْقِيَامَةِ ، فَمَنْ تَرَكَهَا فِي حَيَاتِي أَوْ بَعْدِي ، وَلَهُ إِمَامٌ عَادِلٌ أَوْ جَائِرٌ ؛ اسْتِخْفَافًا بِهَا ، أَوْ جُحُودًا لَهَا ، فَلَا جَمَعَ اللهُ لَهُ شَمْلَهُ ، وَلَا بَارَكَ لَهُ فِي أَمْرِهِ ، أَلَا وَلَا صَلَاةَ لَهُ ، وَلَا زَكَاةَ لَهُ ، وَلَا حَجَّ لَهُ ، وَلَا صَوْمَ لَهُ ، وَلَا بِرَّ لَهُ ، حَتَّى يَتُوبَ ، فَمَنْ تَابَ تَابَ اللهُ عَلَيْهِ ، أَلَا لَا تَؤُمَّنَّ امْرَأَةٌ رَجُلًا ، وَلَا يَؤُمَّ أَعْرَابِيٌّ مُهَاجِرًا ، وَلَا يَؤُمَّ فَاجِرٌ مُؤْمِنًا ، إِلَّا أَنْ يَقْهَرَهُ بِسُلْطَانٍ يَخَافُ سَيْفَهُ وَسَوْطَهُ (رواه ابن ماجة)
✿═══════════════✿
ജാബിർ ബിൻ അബ്ദുല്ല (റ) യിൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ ഞങ്ങളോട് അഭിസംബോധന ചെയ്തു കൊണ്ട് പറഞ്ഞു: ഓ ജനങ്ങളെ, നിങ്ങൾ മരണപ്പെടുന്നതിന് മുമ്പ് പശ്ചാത്തപിക്കുക, നിങ്ങൾ ജോലിയും മറ്റു തിരക്കുകൾ കൊണ്ട് വ്യാപൃതരാകുന്നതിന് മുമ്പ് സൽപ്രവർത്തികൾ ചെയ്യുക, അല്ലാഹുവിനെ ധാരാളമായി ഓർത്ത് കൊണ്ടും രഹസ്യമായും പരസ്യമായും ദാനധർമ്മം നടത്തി കൊണ്ടും നിങ്ങൾക്കും നിങ്ങളുടെ രക്ഷിതാവിനുമിടയിലുള്ള ബന്ധം ചേർക്കുക, എന്നാൽ നിങ്ങൾക്ക് സമൃദ്ധിയും സഹായവും പരിഹാരവും ലഭിക്കുന്നതാണ്, നിങ്ങൾ അറിയണം, നിശ്ചയം അല്ലാഹു നിങ്ങളുടെ മേൽ ഈ സ്ഥലത്ത് വെച്ച്, ഈ ദിവസത്തിൽ, ഈ മാസത്തിൽ, ഈ വർഷത്തിൽ അന്ത്യ നാൾ വരേക്കുമായി ജുമുഅ നിർബന്ധമാക്കിയിരിക്കുന്നു, അതു കൊണ്ട് നീതിമാനായ ഭരണാധികാരിയുള്ളപ്പോഴും അക്രമകാരിയായ ഭരണാധിപനുള്ള അവസരത്തിലും ആരെങ്കിലും എന്റെ ജീവിത കാലത്തും എന്റെ കാല ശേഷവും നിസ്സാരമാക്കി കൊണ്ടോ, നിഷേധിച്ച് കൊണ്ടോ ജുമുഅ ഉപേക്ഷിച്ചാൽ തന്റെ പ്രശ്നങ്ങൾക്ക് അല്ലാഹു പരിഹാരം നൽകുകയോ അവന്റെ കാര്യത്തിൽ ബറകത്ത് നൽകപ്പെടുകയോ ചെയ്യില്ല, അറിയണം അവൻ പശ്ചാത്തപിച്ച് മടങ്ങും വരെ അവന് നിസ്കാരമോ, സകാത്തോ, ഹജ്ജോ, നോമ്പോ, നന്മയോ ഒന്നും തന്നെ ഉണ്ടാവുകയില്ല, അതു കൊണ്ട് ആരെങ്കിലും പശ്ചാത്തപീച്ചാൽ അല്ലാഹു അത് സ്വീകരിക്കുന്നതാണ്, അറിയണം ഒരു സ്ത്രീയും പുരുഷനോ അപരിഷ്കൃതൻ മുഹാജിറിനോ, തെമ്മാടി സത്യ വിശ്വാസിക്കോ ഭരണാധിപൻ നിർബന്ധിച്ച് തന്റെ വാളും ചാട്ടയും പേടിക്കാത്ത പക്ഷം ഇമാമായി നിസ്കരിക്കരുത് (ഇബ്നു മാജ)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Follow my Facebook Page
IslamicMedia Channel
No comments:
Post a Comment