┏══✿ഹദീസ് പാഠം 915✿══┓
■══✿ <﷽> ✿══■
1440 - ജുമാദൽ ഊല - 11
17 -1 -2018 വ്യാഴം
وَعَنْ سَعِيدِ بْنِ أَبِي بُرْدَةَ رَضِيَ اللهُ عَنْهُ عَنْ أَبِيهِ ، عَنْ جَدِّهِ ، عَنِ النَّبِيِّ ﷺ قَالَ : عَلَى كُلِّ مُسْلِمٍ صَدَقَةٌ فَقَالُوا : يَا نَبِيَّ اللهِ فَمَنْ لَمْ يَجِدْ ؟ قَالَ : يَعْمَلُ بِيَدِهِ ، فَيَنْفَعُ نَفْسَهُ ، وَيَتَصَدَّقُ قَالُوا : فَإِنْ لَمْ يَجِدْ ؟ قَالَ :يُعِينُ ذَا الْحَاجَةِ الْمَلْهُوفَ قَالُوا : فَإِنْ لَمْ يَجِدْ ؟ قَالَ : فَلْيَعْمَلْ بِالْمَعْرُوفِ ، وَلْيُمْسِكْ عَنِ الشَّرِّ ، فَإِنَّهَا لَهُ صَدَقَةٌ(رواه البخاري)
✿═══════════════✿
സഈദ് ബിൻ അബീ ബുർദ (റ) അവിടുത്തെ പിതാവിൽ നിന്നും അവിടുന്ന് മഹാന്റെ പിതാവിൽ നിന്നും നിവേദനം: തിരു നബി ﷺ പറഞ്ഞു: എല്ലാ മുസ്ലിമിന്റെ മേലും ദാനധർമ്മം ബാധ്യതയാണ് അപ്പോൾ അവർ ചോദിച്ചു: ഓ അല്ലാഹുവിന്റെ പ്രവാചകരേ വല്ലവനും സമ്പാദ്യം എത്തിച്ചില്ലങ്കിലോ? തിരു നബി ﷺ പറഞ്ഞു: സ്വന്തം കരങ്ങൾ കൊണ്ട് അധ്വാനിച്ച് സ്വയം ഉപകാരം എടുക്കുകയും ദാനധർമ്മം ചെയ്യുകയും ചെയ്യട്ടെ അവർ ചോദിച്ചു: അതും എത്തിച്ചില്ലങ്കിലോ? തിരു നബി ﷺ പറഞ്ഞു: അത്യാവശ്യക്കാരെ സഹായിക്കട്ടെ അവർ ചോദിച്ചു: അതും സാധിച്ചില്ലെങ്കിലോ? തിരു നബി ﷺ പറഞ്ഞു: അവൻ നല്ലത് പ്രവർത്തിക്കുകയും, തന്റെ ദ്രോഹം മറ്റുള്ളവരെ തൊട്ട് തടഞ്ഞ് വെക്കുകയും ചെയ്യട്ടെ, കാരണം നിശ്ചയം അത് അവന് ദാനധർമ്മമത്രെ (ബുഖാരി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe
https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg
No comments:
Post a Comment