Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Wednesday, January 23, 2019

ഹദീസ് പാഠം 922

┏══✿ഹദീസ് പാഠം 922✿══┓
        ■══✿ <﷽> ✿══■
    1440 - ജുമാദൽ ഊല - 18
            24 -1 -2018 വ്യാഴം
وَعَنْ أَبِي سُهَيْلِ بْنِ مَالِكٍ رَضِيَ اللهُ عَنْهُ عَنْ أَبِيهِ أَنَّهُ سَمِعَ عُثْمَانَ بْنَ عَفَّانَ رَضِيَ اللهُ عَنْهُ وَهُوَ يَخْطُبُ ، وَهُوَ يَقُولُ : لَا تُكَلِّفُوا الْأَمَةَ غَيْرَ ذَاتِ الصَّنْعَةِ الْكَسْبَ ؛ فَإِنَّكُمْ مَتَى كَلَّفْتُمُوهَا ذَلِكَ كَسَبَتْ بِفَرْجِهَا . وَلَا تُكَلِّفُوا الصَّغِيرَ الْكَسْبَ ؛ فَإِنَّهُ إِذَا لَمْ يَجِدْ سَرَقَ . وَعِفُّوا إِذْ أَعَفَّكُمُ اللهُ وَعَلَيْكُمْ مِنَ الْمَطَاعِمِ بِمَا طَابَ مِنْهَا (رواه مالك في الموطأ)
✿═══════════════✿
അബൂ സുഹൈൽ ബ്ൻ മാലിക് (റ) അവിടുത്തെ പിതാവിൽ നിന്ന് നിവേദനം: നിശ്ചയം മഹാൻ ഉസ്മാൻ ബിൻ അഫാൻ (റ) പ്രസംഗിക്കവേ പറയുന്നതായി കേട്ടു: ജോലിയറിയാത്ത അടിമ സ്ത്രീകളോട് ജോലി കൊണ്ട് നിങ്ങൾ നിർബന്ധിക്കരുത്; കാരണം നിശ്ചയം നിങ്ങൾ അവരോട് അത് കൽപ്പിച്ചാൽ അവൾ തന്റെ മാനം വിറ്റ് സമ്പാദിക്കും. ചെറിയ കുട്ടികളോട് നിങ്ങൾ സമ്പാദിക്കാൻ നിർബന്ധിക്കരുത്; കാരണം നിശ്ചയം അവർ അത് എത്തിക്കാതിരിക്കുമ്പോൾ കളവ് നടത്തും. അല്ലാഹു നിങ്ങൾക്ക് പാതിവ്രത്യം നൽകിയത് കാരണം  നിങ്ങൾ സംശുദ്ധരാകുക, നിങ്ങൾ ഭക്ഷണങ്ങളിൽ നിന്ന് നല്ലത് (ഇസ്ലാം അനുവദിച്ചത്) മാത്രം കഴിക്കുക (മുവത്വഅ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in


                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg

No comments: