Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Saturday, January 26, 2019

ഹദീസ് പാഠം 923

┏══✿ഹദീസ് പാഠം 923✿══┓
        ■══✿ <﷽> ✿══■
    1440 - ജുമാദൽ ഊല - 19
            25 -1 -2018 വെള്ളി
وَعَنْ شُرَحْبِيلَ بْنِ مُسْلِمٍ رَضِيَ اللهُ عَنْهُ قَالَ : سَمِعْتُ أَبَا أُمَامَةَ رَضِيَ اللهُ عَنْهُ قَالَ : سَمِعْتُ رَسُولَ اللهِ ﷺ يَقُولُ : إِنَّ اللهَ عَزَّ وَجَلَّ قَدْ أَعْطَى كُلَّ ذِي حَقٍّ حَقَّهُ ، فَلَا وَصِيَّةَ لِوَارِثٍ ، وَلَا تُنْفِقُ الْمَرْأَةُ شَيْئًا مِنْ بَيْتِهَا إِلَّا بِإِذْنِ زَوْجِهَا فَقِيلَ : يَا رَسُولَ اللهِ وَلَا الطَّعَامَ ؟ قَالَ : ذَاكَ أَفْضَلُ أَمْوَالِنَا ثُمَّ قَالَ : الْعَارِيَّةُ مُؤَدَّاةٌ ، وَالْمِنْحَةُ مَرْدُودَةٌ ، وَالدَّيْنُ مَقْضِيٌّ ، وَالزَّعِيمُ غَارِمٌ (رواه أبو داود)
✿═══════════════✿
ശുറഹ്ബീൽ ബ്ൻ മുസ്ലിം (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: അബൂ ഉമാമ (റ) പറയുന്നതായി ഞാൻ കേട്ടു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറയുന്നതായി ഞാൻ കേട്ടു: നിശ്ചയം അല്ലാഹു എല്ലാ ബാധ്യതയുള്ളവർക്കും അവരവരുടെ ബാധ്യത വിവരിച്ചു നൽകിട്ടുണ്ട്, അതു കൊണ്ട് അനന്തവന് വസ്വിയ്യത്ത് ഇല്ല, ഭർത്താവിന്റെ സമ്മതം കൂടാതെ ഒരു സ്ത്രീയും തന്റെ വീട്ടിലുള്ളത് ചെലവ് ചെയ്യരുത് അന്നേരം ചോദിക്കപ്പെട്ടു: ഓ അല്ലാഹുവിന്റെ തിരു ദൂതരെ, ഭക്ഷണവും നൽകാൻ പാടില്ലെന്നാണോ? തിരു നബി ﷺ പറഞ്ഞു: അത് നമ്മുടെ സമ്പാദ്യത്തിലെ ശ്രേഷ്ഠമായ സമ്പാദ്യമാണ് ശേഷം പറഞ്ഞു: വായ്പാ സാധനം തിരിച്ച് വീട്ടികൊടുക്കേണ്ടതാണ്, മിൻഹത്ത് (പാല് കുടിക്കാൻ വേണ്ടി മൃഗമോ, പഴങ്ങൾ ഉപയോഗിക്കാൻ വേണ്ടി വൃക്ഷമോ, കൃഷി ചെയ്യാൻ വേണ്ടി ഭൂമിയോ നൽകിയത്) തിരിച്ചു നൽകപ്പെടേണ്ടതാണ്, കടം വീട്ടപ്പെടേണ്ടതാണ്, ജാമ്യക്കാരൻ കടക്കാരനാണ് (ഉത്തരവാദിയാണ്) (അബൂ ദാവൂദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in


                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg

No comments: