┏══✿ഹദീസ് പാഠം 952✿══┓
■══✿ <﷽> ✿══■
1440 - ജുമാദൽ ഉഖ്റ - 18
23 -2 -2019 ശനി
وَعَنْ أَبِي ذَرٍّ رَضِيَ اللهُ عَنْهُ قَالَ : دَخَلَ عَلَى رَسُولِ اللهِ ﷺ رَجُلٌ يُقَالُ لَهُ : عَكَّافُ بْنُ بِشْرٍ التَّمِيمِيُّ ، فَقَالَ لَهُ النَّبِيُّ ﷺ: يَا عَكَّافُ، هَلْ لَكَ مِنْ زَوْجَةٍ ؟ قَالَ : لَا. قَالَ : وَلَا جَارِيَةٍ ؟ قَالَ : وَلَا جَارِيَةَ. قَالَ : وَأَنْتَ مُوسِرٌ بِخَيْرٍ ؟ قَالَ : وَأَنَا مُوسِرٌ بِخَيْرٍ . قَالَ : أَنْتَ إِذَنْ مِنْ إِخْوَانِ الشَّيَاطِينِ ، لَوْ كُنْتَ فِي النَّصَارَى كُنْتَ مِنْ رُهْبَانِهِمْ ، إِنَّ سُنَّتَنَا النِّكَاحُ ، شِرَارُكُمْ عُزَّابُكُمْ ، وَأَرَاذِلُ مَوْتَاكُمْ عُزَّابُكُمْ ، أَبِالشَّيْطَانِ تَمَرَّسُونَ ؟ مَا لِلشَّيْطَانِ مِنْ سِلَاحٍ أَبْلَغُ فِي الصَّالِحِينَ مِنَ النِّسَاءِ ، إِلَّا الْمُتَزَوِّجُونَ ، أُولَئِكَ الْمُطَهَّرُونَ الْمُبَرَّءُونَ مِنَ الْخَنَا ، وَيْحَكَ يَا عَكَّافُ ، إِنَّهُنَّ صَوَاحِبُ أَيُّوبَ وَدَاوُدَ وَيُوسُفَ وَكُرْسُفَ فَقَالَ لَهُ بِشْرُ بْنُ عَطِيَّةَ رَضِيَ اللهُ عَنْهُ : وَمَنْ كُرْسُفُ يَا رَسُولَ اللهِ ؟ قَالَ : رَجُلٌ كَانَ يَعْبُدُ اللهَ بِسَاحِلٍ مِنْ سَوَاحِلِ الْبَحْرِ ثَلَاثَمِائَةِ عَامٍ ، يَصُومُ النَّهَارَ وَيَقُومُ اللَّيْلَ ، ثُمَّ إِنَّهُ كَفَرَ بِاللهِ الْعَظِيمِ فِي سَبَبِ امْرَأَةٍ عَشِقَهَا ، وَتَرَكَ مَا كَانَ عَلَيْهِ مِنْ عِبَادَةِ اللهِ ، ثُمَّ اسْتَدْرَكَ اللهَ بِبَعْضِ مَا كَانَ مِنْهُ فَتَابَ عَلَيْهِ . وَيْحَكَ يَا عَكَّافُ ، تَزَوَّجْ ، وَإِلَّا فَأَنْتَ مِنَ الْمُذَبْذَبِينَ قَالَ : زَوِّجْنِي يَا رَسُولَ اللهِ قَالَ : قَدْ زَوَّجْتُكَ كَرِيمَةَ بِنْتَ كُلْثُومٍ الْحِمْيَرِيِّ (رواه أحمد)
✿══════════════✿
അബൂ ദർറ് (റ) ൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ യുടെ അരികിൽ അ'ക്കാഫ് ബ്ൻ ബിഷ്റിത്തമീമി (റ) എന്ന ഒരാൾ വന്നപ്പോൾ തിരു നബി ﷺ അദ്ദേഹത്തോട് ചോദിച്ചു: ഓ അ'ക്കാഫേ നിങ്ങൾക്ക് ഭാര്യയുണ്ടോ? അദ്ദേഹം പറഞ്ഞു: ഇല്ല. തിരു നബി ﷺ ചോദിച്ചു: അടിമ പെണ്ണുണ്ടോ? അദ്ദേഹം പറഞ്ഞു: ഇല്ല. തിരു നബി ﷺ ചോദിച്ചു: നിങ്ങൾ സമ്പാദ്യമുള്ളയാളാണോ അദ്ദേഹം പറഞ്ഞു: (അതെ) ഞാൻ സമ്പാദ്യമുള്ളയാളാണ്. തിരു നബി ﷺ പറഞ്ഞു: എന്നാൽ നിങ്ങൾ പിശാചുകളുടെ കൂട്ടുകാരിൽ പെട്ടയാളാണ്, നിങ്ങൾ നസ്വാറാക്കളിൽ പെട്ടയാളാണെങ്കിൽ നിങ്ങൾ അവരുടെ പുരോഹിതന്മാരിൽ പെട്ടേനെ, നമ്മുടെ ചര്യ വിവാഹമാണ്, നിങ്ങളിൽ മോശപ്പെട്ടവർ അവിവാഹിതരാണ്, വളരേ മോശമായി മരണപ്പെടേണ്ടി വരുന്നവരും (ആശ്രിതരില്ലാതെ) അവിവാഹിതരാണ്, പിശാചിനെ കൊണ്ടാണോ നിങ്ങൾ പരിശീലിക്കുന്നത്? വിവാഹിതരൊഴികെ സച്ചരിതരിലേക്ക് പിശാചിന് പെണ്ണിനെക്കാൾ ശക്തമായ മറ്റൊരു ആയുധമില്ല തന്നെ, അവരാകട്ടെ (വിവാഹിതർ) മോശം ചെയ്തികളിൽ നിന്ന് (വ്യഭിചാരം) സംശുദ്ധരാണ്, ഓ അ'ക്കാഫേ, നിങ്ങൾക്ക് നാശം, അവർ (സ്ത്രീകൾ, അയ്യൂബ് നബി (അ) യോടും ദാവൂദ് നബി (അ) യോടും യൂസുഫ് നബി (അ) യുടേയും കുർസുഫിനോടും ചുറ്റിപറ്റി നടന്നവരാണ് അപ്പോൾ ബിശ്റു ബ്ൻ അ'ത്വിയ്യ (റ) തിരു നബി ﷺ യോട് ചോദിച്ചു: ഓ അല്ലാഹുവിന്റെ തിരു ദൂതരെ, ആരാണ് കുർസുഫ്? തിരു നബി ﷺ പറഞ്ഞു: കടൽ തീരങ്ങളിൽ നിന്നുള്ള ഒരു തീരത്ത് അല്ലാഹുവിന്റെ ആരാധനയിലായി മുന്നൂർ വർഷം പകലന്തിയോളം നോമ്പെടുത്തും, രാത്രി മുഴുവനും നിന്ന് നിസ്കരിച്ചും കഴിച്ചു കൂട്ടിയ ആളായിരുന്നു, ശേഷം അദ്ദേഹം ഒരു സ്ത്രീയുമായി പ്രേമത്തിലായ കാരണം കൊണ്ട് അല്ലാഹുവിനെ നിഷേധിക്കുകയും അദ്ദേഹം ചെയ്ത് പോന്നിരുന്ന ആരാധനകൾ ഉപേക്ഷിക്കുകയും ചെയ്തു, പിന്നീട് അദ്ദേഹം ചെയ്ത നന്മ കാരണം അല്ലാഹുവിനെ വീണ്ടെടുക്കുകയും തൗബ സ്വീകരിക്കുകയും ചെയ്തു, ഓ അ'ക്കാഫേ നിങ്ങൾക്കാണ് നാശം, നിങ്ങൾ വിവാഹം ചെയ്യണം, അല്ലെങ്കിൽ നിങ്ങൾ ഇടയാട്ടമുള്ളവരിൽ (സത്യ വിശ്വാസിയുടേയും, പുരോഹിതന്മാരുടേയും) പെട്ട് പോകും അദ്ദേഹം പറഞ്ഞു: ഓ അല്ലാഹുവിന്റെ തിരു ദൂതരെ, എനിക്ക് അങ്ങ് വിവാഹം ചെയ്തു തന്നാലും, തിരു നബി ﷺ പറഞ്ഞു: നിശ്ചയം ഞാൻ കരീമ ബിൻതി കുൽസൂം അൽ ഹിംയരി എന്നവളെ നിങ്ങൾക്ക് വിവാഹം ചെയ്തു തന്നിരിക്കുന്നു (അഹ്മദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe
https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg


No comments:
Post a Comment