വൈഞ്ജാനികതയുടെ വ്യത്യസ്ത മേഖലകളിൽ അറിവു കൊണ്ടും കർമ്മങ്ങൾ കൊണ്ടും പ്രശസ്തി നേടിയ അനേകം പണ്ഡിത മഹത്തുക്കൾ കേരളത്തിൽ കഴിഞ്ഞു പോയിട്ടുണ്ട്. പക്ഷെ ഖാരിഅ് ഉസ്താദിനെ പോലെ ഒരാൾ ഇല്ലായിരുന്നുവെന്നു പറഞ്ഞാൽ വെറും ആലങ്കാരിക പ്രയോഗം മാത്രമാകുമെന്നു തോന്നുന്നില്ല... കാരണം ഉസ്താദിനെ വ്യത്യസ്തനാക്കുന്നത് താൻ തിരഞ്ഞെടുത്ത വിഞ്ജാന ശാഖയാണ്....
അനിതര സാധാരണ ശബ്ദ സൗകുമാര്യതയുടെ പര്യായമായിരുന്ന ഉസ്താദ് അതിനെ ഉപകാരപ്രദമാക്കാൻ വിശുദ്ധ ഖുർആൻ ഇതിവൃത്തമായി പഠനം പുരോഗതിപ്പെടുത്താൻ തീരുമാനിക്കുകയും ജീവി പ്രരാബ്ധങ്ങളുടെ വേലിയേറ്റങ്ങൾക്കിടയിലും അറിവു തേടിയുള്ള തീർത്ഥയാത്രക്ക് തയ്യാറാവുകയും ചെയ്തു......
ഖുർആൻ പാരായണ ശാസ്ത്രത്തിലെ അഗ്രേസരനായ പണ്ഡിതപ്രതിഭ ബാംഗ്ലൂരിലെ ശൈഖ് ഇംദാദുല്ലാ ഖാദിരിയുടെ അടുക്കൽ നിന്നും ഏഴ് ഖിറാഅത്തുകളുടെയും ഇജാസത്ത് നേടിയ ശേഷം കേരളത്തിലെത്തിയ ഉസ്താദ് പിന്നീട് ജീവിതം മുഴുവനും ഈ വിഞ്ജാന ശാഖയിലെ അദ്വിതീയ സ്ഥാനീയനായി സേവനമനുഷ്ഠിച്ചു. കുട്ടികൾ മുതൽ തലയെടുപ്പുള്ള പണ്ഡിത വരേണ്യർ വരെ ഈ വിളക്തുമാടത്തിലെ വെൺചെരാതിൽ നിന്നു വെളിച്ചം പകർത്തിയവരായിമാറി.
ആ കാലയളവിൽ പട്ടിക്കാട് ജാമിഅയിൽ നിന്നും മർകസിൽ നിന്നും ബിരുദമെടുത്തു പുറത്തിറങ്ങിയ ഫൈസിമാരും സഖാഫികളും ആ ഞ്ജാന ചശകത്തിൽ നിന്നും അമൃത് നുകർന്നവരാണ്......
ഖുർആൻ പാരായണ ശാസ്ത്രത്തിൽ കേരളീയർ പൊതുവേ സ്വീകരിച്ചു വരുന്ന മാർഗ്ഗം ആസ്വിം (റ)ന്റേതാണ്.അതിലെ പാരാണ നിയമങ്ങളെ സമൂഹത്തിനു പഠിപ്പിച്ചു കൊടുക്കുക ജീവിത വ്രതമായി കണ്ടു മഹാനായ ഉസ്താദ്.കേവലം മുന്നിൽ വരുന്നവർക്ക് പറഞ്ഞു കൊടുക്കുക എന്നതിലപ്പുറം നാടുനീളെ സഞ്ചരിച്ച് ക്ലാസുകളും കേമ്പുകളും സംഘടിപ്പിച്ച് തജ് വീദ് പഠനത്തിന്റെ ആവശ്യകതയും അനിവാര്യതയും മനസ്സിലൂട്ടിക്കൊടുക്കാൻ ഉസ്താദ് സഹിച്ച ത്യാഗം ചരിത്രത്താളുകളിൽ തങ്കലിപികളാൽ ഉല്ലേഖനം ചെയ്യപ്പെട്ട വസ്തുതയാണ്......
പഠിതാക്കളിലെ കഴിവും പ്രാപ്തിയും താത്പര്യവും കണക്കിലെടുത്ത് അവരുടെ അഭിരുചിക്ക് അനുസരിച്ച് ഖുർആൻ പാരായണ ശാസ്ത്രത്തിന്റെ അഗാധമായ ഞ്ജാന നിർഝരി ചൊരിച്ചു കൊടുത്തു ഉസ്താദവർകൾ..ക്ലാസുകളിൽ താമസസ്ഥലങ്ങളിലും യാത്രയിലും അത്തരം ശിഷ്യന്മാർ ഉസ്താദിനെ നിഴൽ കണക്കെ തുടർന്നു പോന്നു.......ആ അദ്ധ്വാനത്തിന്റെ മരിക്കാത്ത ഓർമ്മകളാണ് ഇന്നും കേരളത്തിലെ പരസഹസ്രം വിശ്വാസികളുടെയും അധരങ്ങളിലെ ഖുർആനിക പാരായണത്തിന്റെ മധുര വീചികൾ......
ആസ്വിം (റ) അല്ലാത്ത ഇമാമുകളുടെ ഖിറാഅത്ത് കേരളീയ സമൂഹത്തിനു പരിചയം കുറവാണെങ്കിലും ആ മേഖലയിൽ കൂടി വ്യക്തി മുദ്ര പതിപ്പിച്ചു ഖാരിഅ് ഉസ്താദ്.ഖിറാഅത്തിന്റെ നിദാന ശാസ്ത്രവും പാരായണത്തിലെ വ്യത്യസ്തതകളും സരസം സന്നിവേശിപ്പിച്ച് തന്റെ പിൻഗാമികളെ കൂടി കേരളത്തിനു സമ്മാനിച്ചു ഖാരിഅ് ഉസ്താദ്.
തന്റെ അസാധാരണ പാടവം കൊണ്ടാണ് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് മുഫത്തിശായി തിരഞ്ഞെടുക്കപ്പെട്ടതും സമസ്തയുടെ ഖാരിഅ് ആയി നിയമിതനായതും..
മർകസ് ഹിഫ്ള് കോളേജ് പ്രിൻസിപ്പൽ ആയിരുന്ന ഉസ്താദിന്റെ കാലം പുഷ്കലമായിരുന്നുവെന്ന് ഓർത്തെടുക്കുകകയാണ് നൂറുക്കണക്കിന് ഹാഫിളുകൾ.....സ്നേഹ സമ്പുഷ്ടമായ സേവന വഴിയുലൂടെ ഒരു പുരുഷായുസ്സ് മുഴുവൻ ഖുർആനിക സേവനത്തിനു മാറ്റിവെച്ച ആ മഹാ മനീഷി ഹിജ്റ 1418 ജമാദുൽ ആഖിർ 23 (1997 ഒക്ടോബർ 25)ശനിയാഴ്ച ഈ ലോകത്തോട് വിടപറഞ്ഞു.......
വിട പറഞ്ഞ് രണ്ട് പതിറ്റാണ്ട് തികയുമ്പോഴും കേരളീയ വിശ്വാസികളുടെ വചസ്സുകളിൽ തെളിയുന്ന ഖുർആനിക രാഗങ്ങളിലൂടെ ജീവിക്കുന്നു.....
ഖുർആൻ പാരായണ ശാസ്ത്രത്തിലെ വിശാല വഴികളിലേക്ക് (ഖിറാഅത്തുസ്സബ്അ) പ്രവേശിച്ച ചുരുക്കം പേർ മാത്രമേ ഇന്ന് കേരളത്തിലുള്ളൂ......
സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ് ഖാരിഉം വന്ദ്യരായ ഉസ്താദിന്റെ സീമന്ത പുത്രനുമായ ഖാരിഅ് നൂറുദ്ധീൻ സഖാഫി,മർകസ് ഹിഫ്ളുൽ ഖുർആൻ കോളേജ് പ്രിൻസിപ്പാൾ ഖാരിഅ് ഹനീഫ് സഖാഫി ആനമങ്ങാട്,ഖാരിഅ് ബശീർ സഖാഫി എ.ആർ.നഗർ തുടങ്ങിയവർ ആ നിരയിലെ പ്രമുഖരാണ്......
ജമാദുൽ ആഖിർ 23 ഉസ്താദിന്റെ വഫാത്ത് ദിനം...
നാഥൻ ഉസ്താദിന്റെ കൂടെ നമ്മെയും സ്വർഗ ലോകത്ത് ഒരുമിച്ചു കൂട്ടട്ടെ....
ഹാഫിള് അബ്ദുൽമലിക് സഖാഫി ചിയ്യൂർ


No comments:
Post a Comment