
┏══✿ഹദീസ് പാഠം 975✿══┓
■══✿ <﷽> ✿══■
1440- റജബ് - 11
18-3 -2019 തിങ്കൾ
وَعَنْ طَرِيفٍ أَبِي تَمِيمَةَ رَضِيَ اللهُ عَنْهُ قَالَ : شَهِدْتُ صَفْوَانَ وَجُنْدَبًا وَأَصْحَابَهُ وَهُوَ يُوصِيهِمْ ، فَقَالُوا : هَلْ سَمِعْتَ مِنْ رَسُولِ اللهِ ﷺ شَيْئًا ؟ قَالَ : سَمِعْتُهُ يَقُولُ : مَنْ سَمَّعَ سَمَّعَ اللهُ بِهِ يَوْمَ الْقِيَامَةِ قَالَ : وَمَنْ يُشَاقِقْ يَشْقُقِ اللهُ عَلَيْهِ يَوْمَ الْقِيَامَةِ فَقَالُوا : أَوْصِنَا . فَقَالَ : إِنَّ أَوَّلَ مَا يُنْتِنُ مِنَ الْإِنْسَانِ بَطْنُهُ ، فَمَنِ اسْتَطَاعَ أَنْ لَا يَأْكُلَ إِلَّا طَيِّبًا فَلْيَفْعَلْ ، وَمَنِ اسْتَطَاعَ أَنْ لَا يُحَالَ بَيْنَهُ وَبَيْنَ الْجَنَّةِ بِمِلْءِ كَفِّهِ مِنْ دَمٍ أَهْرَاقَهُ فَلْيَفْعَلْ . قُلْتُ لِأَبِي عَبْدِ اللهِ : مَنْ يَقُولُ : سَمِعْتُ رَسُولَ اللهِ ﷺ ، جُنْدَبٌ ؟ قَالَ : نَعَمْ جُنْدَبٌ (رواه البخاري)
✿══════════════✿
ത്വരീഫ് ബ്ൻ അബീ തമീമ (റ) യിൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: സ്വഫ്വാൻ (റ) ഉം ജുൻദുബ് (റ) ഉം അവരുടെ അനുചരന്മാരുമുള്ള സദസ്സിൽ മഹാൻ ഉപദേശിക്കവേ ഞാൻ അവിടെ സന്നിഹിതനായിരുന്നു, അന്നേരം അവർ ചോദിച്ചു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ യിൽ നിന്ന് വല്ലതും അങ്ങ് കേട്ടിട്ടുണ്ടോ? മഹാൻ പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്: ആരെങ്കിലും മറ്റുള്ളവരെ കേൾപ്പിക്കാൻ വേണ്ടി വല്ല പ്രവർത്തനവും ചെയ്താൽ അല്ലാഹു ﷻ അവനെ അത് കാരണം അന്ത്യനാളിൽ വശളാക്കുന്നതാണ് അവിടുന്ന് പറഞ്ഞു: ആരെങ്കിലും ഭിന്നിപ്പ് സൃഷ്ടിച്ചാൽ അന്ത്യനാളിൽ അവനെ അല്ലാഹു ﷻ ഭിന്നിപ്പിക്കുന്നതാണ് അപ്പോൾ അവർ പറഞ്ഞു: ഞങ്ങൾക്ക് ഉപദേശം പറഞ്ഞു തന്നാലും. മഹാൻ പറഞ്ഞു: മനുഷ്യശരീരത്തിൽ നിന്ന് (മരണാനന്തരം) ആദ്യം ദുർഗന്ധം വമിക്കുന്നത് വയറാണ്, അതു കൊണ്ട് നല്ലതല്ലാത്തത ഭക്ഷണം കഴിക്കാതിരിക്കാൻ സാധിക്കുമെങ്കിൽ അപ്രകാരം അവൻ ചെയ്യട്ടെ, ആർക്കെങ്കിലും തന്റേയും സ്വർഗ്ഗത്തിന്റെയും ഇടയിൽ അന്യായമായി ഒരു പിടി രക്തം കൊണ്ട് മറയിടാതിരിക്കാൻ സാധിക്കുമെങ്കിൽ അവൻ അത് ചെയ്യട്ടെ. അബൂ അബ്ദുല്ല (റ) യോട് ഞാൻ ചോദിച്ചു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറയുന്നതായി ഞാൻ കേട്ടു എന്ന് ആരാണ് പറഞ്ഞത്? ജുൻദുബ് (റ) ആണോ? മഹാൻ പറഞ്ഞു: അതെ ജുൻദുബ് (റ) തന്നെ (ബുഖാരി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe
https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe
https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg

No comments:
Post a Comment