Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Sunday, June 9, 2019

ഹദീസ് പാഠം 1058


┏══✿ഹദീസ് പാഠം 1058✿══┓
        ■══✿ <﷽> ✿══■
             1440- ശവ്വാൽ - 6
             9 - 6 -2019 ഞായർ
وَعَنْ أَبِي ذَرٍّ رَضِيَ اللهُ عَنْهُ عَنِ النَّبِيِّ ﷺ  قَالَ : ثَلَاثَةٌ يُحِبُّهُمُ اللهُ، وَثَلَاثَةٌ يُبْغِضُهُمُ اللهُ، فَأَمَّا الَّذِينَ يُحِبُّهُمُ اللهُ : فَرَجُلٌ أَتَى قَوْمًا فَسَأَلَهُمْ بِاللهِ، وَلَمْ يَسْأَلْهُمْ بِقَرَابَةٍ بَيْنَهُ وَبَيْنَهُمْ ، فَمَنَعُوهُ ، فَتَخَلَّفَ رَجُلٌ بِأَعْيَانِهِمْ فَأَعْطَاهُ سِرًّا ، لَا يَعْلَمُ بِعَطِيَّتِهِ إِلَّا اللهُ، وَالَّذِي أَعْطَاهُ. وَقَوْمٌ سَارُوا لَيْلَتَهُمْ ، حَتَّى إِذَا كَانَ النَّوْمُ أَحَبَّ إِلَيْهِمْ مِمَّا يُعْدَلُ بِهِ نَزَلُوا ، فَوَضَعُوا رُءُوسَهُمْ، فَقَامَ أَحَدُهُمْ يَتَمَلَّقُنِي وَيَتْلُو آيَاتِي. وَرَجُلٌ كَانَ فِي سَرِيَّةٍ، فَلَقِيَ الْعَدُوَّ، فَهُزِمُوا، وَأَقْبَلَ بِصَدْرِهِ حَتَّى يُقْتَلَ أَوْ يُفْتَحَ لَهُ، وَالثَّلَاثَةُ الَّذِينَ يُبْغِضُهُمُ اللَّهُ : الشَّيْخُ الزَّانِي، وَالْفَقِيرُ الْمُخْتَالُ، وَالْغَنِيُّ الظَّلُومُ (رواه الترمذي)
✿══════════════✿
അബൂ ദർറ് (റ) ൽ നിന്ന് നിവേദനം: തിരു നബി ﷺ പറഞ്ഞു: മൂന്ന് പേരെ അല്ലാഹു ﷻ ഇഷ്ടപ്പെടുകയും മുന്ന് പേരോട് അല്ലാഹു ﷻ ദേഷ്യം വെക്കുകയും ചെയ്യും; അല്ലാഹു ﷻ ഇഷ്ടപ്പെടുന്നവർ: ഒരാൾ ഒരു ജനതയുടെ അടുത്ത് ചെന്ന് അല്ലാഹുവിന്റെ പേര് കൊണ്ട് അവരോട് യാചിച്ചു, അവർക്കിടയിലുള്ള കുടുംബ ബന്ധത്തിന്റെ പേരിലായിരുന്നില്ല യാചന, എന്നാൽ അവർ അവനെ തടഞ്ഞു ഒന്നും നൽകിയില്ല, അന്നേരം അവരിൽ നിന്ന് ഒരാൾ പിന്നോട്ട് വന്ന് അവന് ചോദിച്ചത് രഹസ്യമായി നൽകി, തന്റെ ദാനം അല്ലാഹു ﷻ വും നൽകപ്പെട്ടവനുമല്ലാതെ നാലാമനൊരാളും അറിഞ്ഞില്ല (രണ്ടാമൻ) ഒരു വിഭാഗം ജനങ്ങൾ രാത്രിയിൽ സഞ്ചരിച്ചു അങ്ങനെ തുല്യമായ മറ്റെല്ലാതിലുമുപരി ഉറക്കം ഇഷ്ടമുള്ള അവസ്ഥയായപ്പോൾ അവർ തല ചായ്ച്ചു അന്നേരം അതിൽ നിന്ന് ഒരാൾ എഴുന്നേറ്റു നിന്നു എന്റെ മുന്നിൽ വിനയാന്വിതനാവുകയും എന്റെ സൂക്തങ്ങൾ പാരായണം ചെയ്യാനും തുടങ്ങി. (മുന്നാമൻ) ഒരാൾ ഒരു ധർമ്മസമര സംഘത്തോടൊപ്പമായിരുന്നു, അങ്ങനെ അവർ ശത്രുവിനെ കണ്ടു മുട്ടിയപ്പോൾ അവരെല്ലാം പിന്തിരിഞ്ഞോടി എന്നാൽ അവൻ മരണപ്പെടുകയോ വിജയം ലഭിക്കുകയോ ചെയ്യുന്നത് വരെ നെഞ്ച് വിരിച്ചു മുന്നോട്ട് പോയി. അല്ലാഹു ﷻ വെറുക്കുന്ന മൂന്ന് പേര്. വ്യഭിചാരിയായ വൃദ്ധൻ, അഹങ്കാരിയായ ദരിദ്രൻ, അക്രമിയായ സമ്പന്നൻ (തിർമിദി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg
●▬▬▬๑۩﷽۩๑▬▬▬▬●
         📚 ഹദീസ് പാഠം 📚
 മുഴുവൻ  ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ 
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: