
┏══✿ഹദീസ് പാഠം 1100✿══┓
■══✿ <﷽> ✿══■
1440- ദുൽ ഹിജ്ജ - 12
13 - 8 -2019 ചൊവ്വ
وَعَنْ أَبِي ذَرٍّ رَضِيَ اللهُ عَنْهُ قَالَ : أَتَيْتُ رَسُولَ اللهِ ﷺ وَهُوَ فِي الْمَسْجِدِ فَجَلَسْتُ إِلَيْهِ ، فَقَالَ لِي : يَا أَبَا ذَرٍّ ، هَلْ صَلَّيْتَ ؟ قُلْتُ : لَا. قَالَ : قُمْ فَصَلِّ قَالَ : فَقُمْتُ فَصَلَّيْتُ، ثُمَّ أَتَيْتُهُ فَجَلَسْتُ إِلَيْهِ، فَقَالَ : يَا أَبَا ذَرٍّ ، اسْتَعِذْ بِاللهِ مِنْ شَرِّ شَيَاطِينِ الْإِنْسِ وَالْجِنِّ قَالَ : قُلْتُ : يَا رَسُولَ اللهِ وَهَلْ لِلْإِنْسِ مِنْ شَيَاطِينَ ؟ قَالَ : نَعَمْ، يَا أَبَا ذَرٍّ ، أَلَا أَدُلُّكَ عَلَى كَنْزٍ مِنْ كُنُوزِ الْجَنَّةِ ؟ قَالَ : قُلْتُ : بَلَى، بِأَبِي أَنْتَ وَأُمِّي. قَالَ : قُلْ : لَا حَوْلَ وَلَا قُوَّةَ إِلَّا بِاللهِ ؛ فَإِنَّهَا كَنْزٌ مِنْ كُنُوزِ الْجَنَّةِ قَالَ : قُلْتُ : يَا رَسُولَ اللهِ فَمَا الصَّلَاةُ ؟ قَالَ : خَيْرُ مَوْضُوعٍ ، فَمَنْ شَاءَ أَكْثَرَ ، وَمَنْ شَاءَ أَقَلَّ قَالَ : قُلْتُ : فَمَا الصِّيَامُ يَا رَسُولَ اللهِ ؟ قَالَ : قَرْضٌ مَجْزِيٌّ قَالَ : قُلْتُ : يَا رَسُولَ اللهِ ، فَمَا الصَّدَقَةُ ؟ قَالَ : أَضْعَافٌ مُضَاعَفَةٌ ، وَعِنْدَ اللهِ مَزِيدٌ قَالَ : قُلْتُ : أَيُّهَا أَفْضَلُ يَا رَسُولَ اللهِ ؟ قَالَ : جُهْدٌ مِنْ مُقِلٍّ ، أَوْ سِرٌّ إِلَى فَقِيرٍ قُلْتُ : فَأَيُّمَا أَنْزَلَ اللهُ عَزَّ وَجَلَّ عَلَيْكَ أَعْظَمُ ؟ قَالَ : { اللهُ لَا إِلَهَ إِلَّا هُوَ الْحَيُّ الْقَيُّومُ } حَتَّى خَتَمَ الْآيَةَ، قُلْتُ : فَأَيُّ الْأَنْبِيَاءِ كَانَ أَوَّلَ ؟ قَالَ : آدَمُ قُلْتُ : أَوَنَبِيٌّ كَانَ يَا رَسُولَ اللهِ ؟ قَالَ : نَعَمْ، نَبِيٌّ مُكَلَّمٌ قُلْتُ : فَكَمِ الْمُرْسَلُونَ يَا رَسُولَ اللهِ ؟ قَالَ : ثَلَاثُمِائَةٍ وَخَمْسَةَ عَشَرَ، جَمًّا غَفِيرًا (رواه أحمد)
✿══════════════✿
അബൂ ദർറ് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പള്ളിയിൽ ഇരിക്കുന്ന നേരം ഞാൻ അവിടേക്ക് ചെന്ന് ഇരുന്നു, അന്നേരം തിരു നബി ﷺ എന്നോട് പറഞ്ഞു: ഓ അബൂ ദർറ് നിങ്ങൾ നിസ്കരിച്ചുവോ? ഞാൻ പറഞ്ഞു: ഇല്ല. അവിടുന്ന് പറഞ്ഞു: നിന്ന് നിസ്കരിക്കൂ അങ്ങനെ ഞാൻ എഴുന്നേറ്റു നിന്ന് നിസ്കരിച്ച ശേഷം അവിടെ ചെന്ന് ഇരുന്നു. അന്നേരം തിരു നബി ﷺ പറഞ്ഞു: ഓ അബൂ ദർറ്, മനുഷ്യനിൽ നിന്നും ജിന്നിൽ നിന്നുമുള്ള പിശാച്ചിൽ നിന്ന് നിങ്ങൾ അല്ലാഹു ﷻ വിനെ കൊണ്ട് കാവൽ ചോദിക്കണം ഞാൻ ചോദിച്ചു: ഓ അല്ലാഹുവിന്റെ തിരു ദൂതരേ, മനുഷ്യരിലും പിശാച്ചുക്കളുണ്ടോ? തിരു നബി ﷺ പറഞ്ഞു: അതെ, അബൂ ദർറ്; സ്വർഗ്ഗത്തിലെ നിധികളിൽ നിന്നുള്ള ഒരു നിധി നിങ്ങൾക്ക് ഞാൻ അറിയിച്ചു തരട്ടെയോ? ഞാൻ പറഞ്ഞു: അതെ നബിയെ, എന്റെ മാതാപിതാക്കളെ അങ്ങയ്ക്ക് സമർപ്പിക്കുന്നു. തിരു നബി ﷺ പറഞ്ഞു: ലാ ഹൗല വലാ ഖുവ്വത്ത ഇല്ലാ ബില്ലാഹിൽ അലിയ്യിൽ അള്വീം എന്ന് നിങ്ങൾ പറയുക; കാരണം നിശ്ചയം അത് സ്വർഗ്ഗത്തിലെ നിധികളിൽ നിന്നുള്ള ഒരു നിധിയാണ്. ഞാൻ ചോദിച്ചു: ഓ അല്ലാഹുവിന്റെ തിരു ദൂതരേ, അപ്പോൾ എന്താണ് നിസ്കാരം? തിരു നബി ﷺ പറഞ്ഞു: ഏറ്റവും നല്ല വിഷയമാണത്, വേണമെങ്കിൽ അവൻ അതിനെ അധികരിപ്പിക്കുകയോ കുറക്കുകയോ ചെയ്യട്ടെ ഞാൻ ചോദിച്ചു: ഓ അല്ലാഹുവിന്റെ തിരു ദൂതരേ, എന്താണ് വ്രതം? അവിടുന്ന് പറഞ്ഞു: പ്രതിഫലാർഹമായ കടമാണ്/ഫർളാണ് ഞാൻ ചോദിച്ചു: ഓ അല്ലാഹുവിന്റെ തിരു ദൂതരേ, എന്താണ് ദാനധർമ്മം? അവിടുന്ന് പറഞ്ഞു: ഇരട്ടിയോട് ഇരട്ടിയാണ്, അല്ലാഹുവിന്റെ അടുത്ത് അതിലധികവുമാണ് ഞാൻ ചോദിച്ചു: അതിൽ (ദാനധർമ്മം) ഏറ്റവും ശ്രേഷ്ഠത ഏതിനാണ്. തിരു നബി ﷺ പറഞ്ഞു: സമ്പാദ്യം കുറഞ്ഞവരിൽ നിന്നുള്ള ദാനധർമ്മം അല്ലെങ്കിൽ ദരിദ്രർക്ക് രഹസ്യമായി നൽകുന്നതാണ് ഞാൻ ചോദിച്ചു: അല്ലാഹു ﷻ അങ്ങേയ്ക്ക് ഇറക്കിയ ആയത്തുകളിൽ മഹത്വമേറിയത് ഏതാണ്? തിരു നബി ﷺ പറഞ്ഞു: അല്ലാഹു ലാഇലാഹ ഇല്ലാഹുവ.....(ആയത്തുൽ കുർസിയ്യ്) പൂർണ്ണമായും ഓതി. ഞാൻ ചോദിച്ചു: ആദ്യത്തെ പ്രവാചകൻ ആരാണ്? അവിടുന്ന് പറഞ്ഞു: ആദം നബി (അ). ഞാൻ ചോദിച്ചു: ഓ അല്ലാഹുവിന്റെ തിരു ദൂതരേ, അവർ നബിയായിരുന്നോ? അവിടുന്ന് പറഞ്ഞു: അല്ലാഹു ﷻ സംസാരിച്ച നബിയാണ് മഹാൻ ഞാൻ ചോദിച്ചു: ഓ അല്ലാഹുവിന്റെ തിരു ദൂതരേ, എത്ര മുർസലീങ്ങളാണ് നിയുക്തരായിട്ടുള്ളത്? തിരു നബി ﷺ പറഞ്ഞു: മുന്നൂറ്റി പതിനഞ്ച്, വലിയൊരു കൂട്ടം തന്നെ*(അഹ്മദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe
https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg
📚 ഹദീസ് പാഠം 📚
മുഴുവൻ ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments:
Post a Comment