എൻ കെ എം മഹ്ളരി ബെളിഞ്ച
9400397681
മഹാസമ്മേളനങ്ങളും സംഗമങ്ങളും നാടുനീളെ നടക്കുന്ന കാലമാണിത് .
മത കക്ഷി രാഷ്ട്രീയ ഭേദമന്യേ നടക്കുന്ന ഇത്തരം പരിപാടികൾ സമൂഹത്തിൽ മാറ്റങ്ങൾ ഉണ്ടാകുന്നുവെങ്കിലും സമ്മേളന വേദികളിൽ നടക്കുന്ന ചില ശീലങ്ങൾ മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.സമ്മേളനങ്ങളിലെ വിജയ പരാജയങ്ങൾ ജനക്കൂട്ടം കൊണ്ട് മാത്രം വിധിയെഴുതേണ്ടതല്ല.സംഘടനകളുടെ നേതൃപാടവവും അച്ചടക്കവും പക്വതയും തീരുമാനിക്കുന്നത് പരിപാടിയിലെ വേദിയുടെ വിലയിരുത്തലിലാണ്.പലപ്പോഴും പല മഹാ സംഗമങ്ങളും പരാജയപ്പെടുന്നത് വേദിയിലെ അനൗചിത്യങ്ങൾ കൊണ്ടാണ്.
കേരള കർണ്ണാടകയിൽ നിരവധി സമ്മേളനങ്ങളിൽ പങ്കാളിയാവാൻ സാധിക്കുകയും അതിൽ പ്രത്യേകം ശ്രദ്ധിക്കാൻ സാധിച്ചതുമായ പ്രധാന കാര്യമാണ് വേദിയിലെ ചായ കുടി.
ചില ചായകുടികൾ അരോചകമായി മാറുന്നുവെന്നതിൽ സന്ദേഹമില്ല.
സമ്മേളന വേദിയെ ചായക്കടയാക്കേണ്ടതുണ്ടോ?
തീർത്തും മാറ്റണം ഈ ദുശ്ശീലം. പ്രത്യേകിച്ച് പ്രതിനിധികൾക്ക് വേണ്ടി നടക്കുന്ന സംഗമങ്ങളിൽ നടക്കുന്ന വേദിയിലെ തീറ്റ മത്സരത്തെ
മാറ്റിനിർത്തേണ്ടതുണ്ട്.ലൈവ് സംപ്രേഷണങ്ങളിൽ വേദിയിൽ ഇരുന്ന് വായ ചവക്കുന്ന നേതാക്കളെ കാണുമ്പോൾ അണികളും പൊതുസമൂഹവും നിരാശരാകുന്നു. തിന്നാനും കുടിക്കാനുമായി മാത്രം വന്നവർ എന്ന തോന്നൽ വീക്ഷകർക്ക് ജനിപ്പിക്കുന്നതിൽ ഉത്തരവാദിയാരാണ്.?
സോഷ്യൽ മീഡിയയിൽ തത്സമയങ്ങളിൽ ഓടുന്ന ഫോട്ടോസുകളിലും വീഡിയോയിലും വേദിയിൽ കുടുങ്ങുന്ന നേതാക്കളുടെ വായിലെ അണ്ടിപ്പര്പ്പും കൈയ്യിലെ ചായഗ്ലാസ്സും അഭംഗി ഉണ്ടാക്കുന്നു.മാധ്യമ സമൂഹം ഇത്തരം പടങ്ങളെ മാറ്റിനിർത്തുകയും സംഘാടകരുടെ നേതൃപാടവത്തെ വിലയിരുത്തുകയും ചെയ്യുന്നു..
ചില വേദിയിലെ ഇളനീർ കുടി കണ്ടാൽ ഏതോ തെങ്ങ് പൊട്ടിവീണതാണെന്ന് തോന്നും. ഇളനീരും ചായയും കുടിക്കാൻ മാത്രം വേദിയിൽ കയറി ഇരിക്കുന്ന കുമ്മനടി
ക്കാരും നമുക്ക് ഇടയിൽ ഉണ്ട്.അത്തരക്കാരും വേദിയുടെ ചാരുതക്ക് കളങ്കം സൃഷടിക്കുന്നു.
ചുരുക്കത്തിൽ വേദിയെ കളങ്കപ്പെടുത്തുന്ന ഇത്തരം പ്രവണതകളെ ഇല്ലായ്മ ചെയ്യാൻ നേതൃത്വവും സംഘാട സമിതിയും ശ്രദ്ധചെലുത്തേണ്ടതുണ്ട്.
വേദിക്കടുത്ത് തന്നെ ഗസ്റ്റ് റൂം ഏർപ്പെടുത്തിയാൽ ഇത്തരം അനുചിത രീതികളെ ഉചിത രൂപത്തിൽ കൈകാര്യം ചെയ്യാൻ സാധിക്കും.
മുമ്പിൽ ഇരിക്കുന്ന പ്രവർത്തകർക്കിടയിൽ ആബാലവൃദ്ധജനം ഉണ്ടെന്ന ബോധം വേദിയിൽ ഉപവിഷ്ഠരായ മാന്യ വ്യക്തിത്വങ്ങൾക്ക് ഉൾകൊള്ളാൻ സാധിച്ചാൽ വ്യാപകമായ ചായ കുടി സ്വയം നിർത്തലാക്കാം.
ചെയ്യേണ്ടത് ചെയ്യേണ്ട സമയത്ത് ചെയ്യലും ഇരിക്കേണ്ടവർ ഇരിക്കേണ്ടിടടത്ത് ഇരിക്കലുമാണ് മര്യാദ.
തുടരും...
അടുത്തത് വേദിയിലെ ഉറക്കം


No comments:
Post a Comment