Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Sunday, February 16, 2020

ഹദീസ് പാഠം 1288


┏══✿ഹദീസ് പാഠം 1288✿══┓
        ■══✿ <﷽> ✿══■
     1441- ജുമാദൽ ഉഖ്റ - 23
             17 - 2 -2020 തിങ്കൾ
 وَعَنْ إِبْرَاهِيمَ بْنِ مَيْسَرَةَ رَضِيَ اللهُ عَنْهُمَا قَالَ : سَمِعْتُ ابْنَ أَبِي سُوَيْدٍ رَضِيَ اللهُ عَنْهُمَا يَقُولُ : سَمِعْتُ عُمَرَ بْنَ عَبْدِ الْعَزِيزِ رَضِيَ اللهُ عَنْهُ يَقُولُ : زَعَمَتِ الْمَرْأَةُ الصَّالِحَةُ خَوْلَةُ بِنْتُ حَكِيمٍ ، قَالَتْ : خَرَجَ رَسُولُ اللهِ ﷺ ذَاتَ يَوْمٍ وَهُوَ مُحْتَضِنٌ أَحَدَ ابْنَيِ ابْنَتِهِ ، وَهُوَ يَقُولُ : إِنَّكُمْ لَتُبَخِّلُونَ ، وَتُجَبِّنُونَ ، وَتُجَهِّلُونَ ، وَإِنَّكُمْ لَمِنْ رَيْحَانِ اللهِ(رواه الترمذي)
✿══════════════✿
ഇബ്രാഹിം ബിൻ മൈസറ (റ) യിൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: ഇബ്നു അബീ സുവൈദ് (റ) പറയുന്നതായി ഞാൻ കേട്ടു: ഉമർ ബിൻ അബ്ദിൽ അസീസ് (റ) പറയുന്നതായി ഞാൻ കേട്ടു: സച്ചരിതയായ സ്ത്രീ ഖൗല ബിൻതി ഹകീം (റ) പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ ഒരു ദിവസം അവിടുത്തെ മകളുടെ ഒരു മകനെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു: നിശ്ചയം നിങ്ങൾ പിശുക്കരാക്കുകയും ഭീരുക്കളാക്കുകയും വിവരമില്ലാത്തവരാക്കുകയും ചെയ്യുന്നു, നിശ്ചയം നിങ്ങൾ അല്ലാഹു ﷻ വിന്റെ വരദാനമാണ്(തിർമിദി)

വിവരണം: 
تحملون على البخل والجبن والجهل ، فإن من ولد له جبن عن القتال لتربية الولد ، وبخل له وجهل حفظا لقلبه ، والجبن والجبان ضد الشجاعة والشجاع
ആർക്കെങ്കിലും ഒരു കുട്ടി ജനിച്ചാൽ ആ കുട്ടി കാരണം അവൻ ആ കുട്ടിയെ പരിചരിച്ചും മറ്റും യുദ്ധത്തിൽ നിന്ന് മാറിനിൽക്കാൻ പ്രേരിതനാകുന്നു, അവരെ സംരക്ഷിക്കുന്ന വിഷയത്തിൽ അവൻ ഭീരുവും വിവരമില്ലാത്തവനുമായി മാറുന്നു അഥവാ മക്കൾ എന്നത് ഒരു വികാരമാണ് അവർക്ക് വേണ്ടി നമ്മുടെ എല്ലാ സുഖങ്ങളും ഉപേക്ഷിക്കാൻ തയ്യാകുന്നു, അവരുടെ മുമ്പിൽ നാം എന്തു. വെടിയുന്നു എന്ന് സാരം
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg

         📚 ഹദീസ് പാഠം 📚

 മുഴുവൻ  ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ 
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: