Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Saturday, February 29, 2020

ഹദീസ് പാഠം 1300


┏══✿ഹദീസ് പാഠം 1300✿══┓
         ■══✿ <﷽> ✿══■
            1441- റജബ് - 5
             29 - 2 -2020 ശനി
وَعَنْ عُرْوَة رَضِيَ اللهُ عَنْهُ ، أَنَّ عَائِشَةَ رَضِيَ اللهُ عَنْهَا زَوْجَ النَّبِيِّ ﷺ حَدَّثَتْهُ ، أَنَّهَا قَالَتْ لِلنَّبِيِّ ﷺ : هَلْ أَتَى عَلَيْكَ يَوْمٌ كَانَ أَشَدَّ مِنْ يَوْمِ أُحُدٍ ؟ قَالَ : لَقَدْ لَقِيتُ مِنْ قَوْمِكِ مَا لَقِيتُ ، وَكَانَ أَشَدَّ مَا لَقِيتُ مِنْهُمْ يَوْمَ الْعَقَبَةِ ، إِذْ عَرَضْتُ نَفْسِي عَلَى ابْنِ عَبْدِ يَالِيلَ بْنِ عَبْدِ كُلَالٍ فَلَمْ يُجِبْنِي إِلَى مَا أَرَدْتُ ، فَانْطَلَقْتُ وَأَنَا مَهْمُومٌ عَلَى وَجْهِي ، فَلَمْ أَسْتَفِقْ إِلَّا وَأَنَا بِقَرْنِ الثَّعَالِبِ ، فَرَفَعْتُ رَأْسِي فَإِذَا أَنَا بِسَحَابَةٍ قَدْ أَظَلَّتْنِي ، فَنَظَرْتُ فَإِذَا فِيهَا جِبْرِيلُ ، فَنَادَانِي فَقَالَ : إِنَّ اللهَ قَدْ سَمِعَ قَوْلَ قَوْمِكَ لَكَ وَمَا رَدُّوا عَلَيْكَ ، وَقَدْ بَعَثَ إِلَيْكَ مَلَكَ الْجِبَالِ لِتَأْمُرَهُ بِمَا شِئْتَ فِيهِمْ . فَنَادَانِي مَلَكُ الْجِبَالِ فَسَلَّمَ عَلَيَّ ثُمَّ قَالَ : يَا مُحَمَّدُ . فَقَالَ : ذَلِكَ فِيمَا شِئْتَ ، إِنْ شِئْتَ أَنْ أُطْبِقَ عَلَيْهِمُ الْأَخْشَبَيْنِ فَقَالَ النَّبِيُّ ﷺ : بَلْ أَرْجُو أَنْ يُخْرِجَ اللهُ مِنْ أَصْلَابِهِمْ مَنْ يَعْبُدُ اللهَ وَحْدَهُ ، لَا يُشْرِكُ بِهِ شَيْئًا (متفق عليه)
✿══════════════✿
ഉർവ (റ) യിൽ നിന്ന് നിവേദനം: നിശ്ചയം തിരു നബി ﷺ യുടെ പ്രീയ പത്നി ആയിഷ ബീവി (റ) മഹാന് ഹദീസ് പറഞ്ഞു കൊടുത്തു: നിശ്ചയം മഹതി തിരു നബി ﷺ യോട് ചോദിച്ചു: ഉഹ്ദ് യുദ്ധ ദിവസം അങ്ങയ്ക്ക് ഉണ്ടായതിനെക്കാൾ വിഷമകരമായ നിലക്ക് മറ്റു വല്ല ദിവസവും അങ്ങയുടെ ജീവിതത്തിൽ കടന്നു പോയിട്ടുണ്ടോ? തിരു നബി ﷺ പറഞ്ഞു: ഞാൻ നിങ്ങളുടെ സമുദായത്തിൽ നിന്ന് ഏൽക്കേണ്ടതെല്ലാം ഏറ്റിട്ടുണ്ട്, അതിൽ ഏറ്റവും പ്രയാസമേറിയത് അഖബ ദിവസം ഞാൻ നേരിട്ടതാണ്, അന്ന് ഞാൻ എന്നെ അബ്ദു യാലീൽ ബിൻ അബ്ദി കുലാൽ എന്നയാളുടെ അടുത്ത് സമർപ്പിച്ചു എന്നാൽ അദ്ദേഹം ഞാൻ ഉദ്ദേശിച്ചത് പ്രകാരം ഉത്തരം തന്നില്ല, അങ്ങനെ ഞാൻ മനോവിഷമത്തോടെ മുന്നോട്ട് നീങ്ങി ഖർനുസആലിബ് എന്ന സ്ഥലത്ത് എത്തിയപ്പോഴാണ് എനിക്ക് ശരിക്കും ബോധം വന്നത്, അങ്ങനെ ഞാൻ തല ഉയർത്തി നോക്കിയപ്പോൾ എനിക്ക് തണലിടുന്ന മേഘത്തെയാണ് ഞാൻ കണ്ടത്, ഞാൻ ഒന്ന് വീക്ഷിച്ചപ്പോൾ അതിൽ ജിബ്രീൽ (അ) ഉണ്ടായിരുന്നു, അവിടുന്ന് എന്നെ വിളിച്ചു കൊണ്ട് പറഞ്ഞു: നിശ്ചയം അല്ലാഹു നിങ്ങളുടെ സമുദായം നിങ്ങളോട് പറഞ്ഞതും മറുപടി നൽകിയതുമെല്ലാം കേട്ടിട്ടുണ്ട്, അങ്ങ് ഉദ്ദേശിക്കും വിധം കൽപ്പിക്കാൻ പർവ്വതം കൊണ്ട് ഏൽപ്പിക്കപ്പെട്ട മലാഖമാരെ അയച്ചിട്ടുമുണ്ട്, അന്നേരം പർവ്വതം കൊണ്ട് ഏൽപ്പിക്കപ്പെട്ട മലാഖ എന്നെ വിളിച്ചു കൊണ്ട് സലാം പറഞ്ഞു ശേഷം പറഞ്ഞു: ഓ മുഹമ്മദെ, എന്നിട്ട് പറഞ്ഞു: അത് അങ്ങ് ഉദ്ദേശിക്കും വിധമാണ്, അങ്ങ് ഉദ്ദേശിക്കുന്ന പക്ഷം "അഖ്ഷബൈനി" (മക്കയെ വലയം ചെയ്ത് നിൽക്കുന്ന അബൂ ഖുബൈസ്, അഹ്മർ എന്ന് പേരുള്ള രണ്ട് പർവ്വതങ്ങൾ)യെ ഞാൻ അവരുടെ മേൽ ഇടുക്കാം അന്നേരം തിരു നബി ﷺ പറഞ്ഞു: വേണ്ട; മറിച്ച് അല്ലാഹുവിൽ പങ്കാളികളെ സ്ഥാപിക്കാതെ അവന് വേണ്ടി മാത്രം ആരാധിക്കുന്ന ആരെയെങ്കിലും അവരുടെ മുതുകിൽ നിന്ന് അവൻ പുറപ്പെടുവിക്കുമെന്നാണ് എന്റെ പ്രതീക്ഷ(ബുഖാരി, മുസ്ലിം)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg

         📚 ഹദീസ് പാഠം 📚

 മുഴുവൻ  ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ 
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: