Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Saturday, March 7, 2020

ഹദീസ് പാഠം 1307


┏══✿ഹദീസ് പാഠം 1307✿══┓
         ■══✿ <﷽> ✿══■
            1441- റജബ് - 12
           7 - 3 -2020 ശനി
وَعَنْ هِلَالِ بْنِ أَبِي دَاوُدَ رَضِيَ اللهُ عَنْهُ - يَعْنِي الْحَبَطِيُّ أَبُو هِشَامٍ - قَالَ : أَخِي هَارُونُ بْنُ أَبِي دَاوُدَ رَضِيَ اللهُ عَنْهُ حَدَّثَنِي ، قَالَ : أَتَيْتُ أَنَسَ بْنَ مَالِكٍ رَضِيَ اللهُ عَنْهُ ، فَقُلْتُ : يَا أَبَا حَمْزَةَ ، إِنَّ الْمَكَانَ بَعِيدٌ ، وَنَحْنُ يُعْجِبُنَا أَنْ نَعُودَكَ . فَرَفَعَ رَأْسَهُ فَقَالَ : سَمِعْتُ رَسُولَ اللهِ ﷺ يَقُولُ : أَيُّمَا رَجُلٍ عَادَ مَرِيضًا فَإِنَّمَا يَخُوضُ فِي الرَّحْمَةِ ، فَإِذَا قَعَدَ عِنْدَ الْمَرِيضِ غَمَرَتْهُ الرَّحْمَةُ قَالَ : فَقُلْتُ : يَا رَسُولَ اللهِ هَذَا الصَّحِيحُ الَّذِي يَعُودُ الْمَرِيضَ ، فَالْمَرِيضُ مَا لَهُ ؟ قَالَ : تُحَطُّ عَنْهُ ذُنُوبُهُ(رواه أحمد)
✿══════════════✿
ഹിലാൽ ബിൻ അബീ ദാവൂദ് (റ)  - അഥവാ അൽഹബത്വിയ്യ് അബൂ ഹിഷാം- ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: എന്റെ സഹോദരൻ ഹാറൂൻ ബിൻ അബീ ദാവൂദ് എന്നോട് ഹദീസ് പറഞ്ഞു തന്നു: മഹാൻ പറഞ്ഞു: ഞാൻ അനസ് ബിൻ മാലിക് (റ) ന്റെ അടുത്ത് ചെന്ന് ഞാൻ പറഞ്ഞു: ഓ അബൂ ഹംസ സ്ഥലം വിദൂരമാണെങ്കിലും അങ്ങയെ സന്തർശിക്കുന്നത് ഞങ്ങൾക്ക് ഇഷ്ടമാണ്. അന്നേരം മഹാൻ തല ഉയർത്തി കൊണ്ട് പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്: വല്ലവനും രോഗിയെ സന്തർശിച്ചാൽ നിശ്ചയം അവൻ കാരുണ്യത്തിലാണ് അവൻ പ്രവേശിക്കുന്നത്, അവൻ രോഗിയുടെ അടുത്ത് ഇരുന്നാൽ അല്ലാഹുവിന്റെ റഹ്മത്ത് അവനെ പൊതിയും മഹാൻ പറഞ്ഞു: അപ്പോൾ ഞാൻ ചോദിച്ചു: ഓ അല്ലാഹുവിന്റെ തിരു ദൂതരേ, രോഗിയെ സന്തർശിക്കുന്ന ആരോഗ്യവാനുള്ളതാണല്ലോ ഇതെല്ലാം, അപ്പോൾ രോഗിക്ക് എന്താണുള്ളത്? തിരു നബി ﷺ പറഞ്ഞു: അവന്റെ ദോഷങ്ങളെല്ലാം ഇറക്കപ്പെടും/എല്ലാം പോറുക്കപ്പെടും(അഹ്മദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg

         📚 ഹദീസ് പാഠം 📚

 മുഴുവൻ  ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ 
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: